തിരുവനന്തപുരം∙ ഇടനിലക്കാരുടെ റോളിൽനിന്നു വൻ കമ്മിഷനടിക്കുന്ന കെൽട്രോണിനെ പൊലീസ് കരാറുകളിൽ നിന്നു പുറത്താക്കി. ടെൻഡർ ഇല്ലാതെ കെൽട്രോണിനു കരാർ നൽകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവായി. ടെൻഡർ ഇല്ലാതെ വേണ്ടപ്പെട്ട കമ്പനികൾക്കു കരാർ നൽകുന്ന കെൽട്രോണിന്റെ സ്ഥിരം...Keltron

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇടനിലക്കാരുടെ റോളിൽനിന്നു വൻ കമ്മിഷനടിക്കുന്ന കെൽട്രോണിനെ പൊലീസ് കരാറുകളിൽ നിന്നു പുറത്താക്കി. ടെൻഡർ ഇല്ലാതെ കെൽട്രോണിനു കരാർ നൽകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവായി. ടെൻഡർ ഇല്ലാതെ വേണ്ടപ്പെട്ട കമ്പനികൾക്കു കരാർ നൽകുന്ന കെൽട്രോണിന്റെ സ്ഥിരം ഇടപാടാണ് ഇതോടെ അവസാനിച്ചത്. ഇനി മുതൽ പൊലീസുമായി ബന്ധപ്പെട്ട എല്ലാ ടെൻഡറും പൊലീസിന് നേരിട്ടു വിളിക്കാമെന്നും സ്വന്തമായി വികസിപ്പിച്ച ഉൽപന്നം ഉണ്ടെങ്കിൽ മാത്രം കെൽട്രോണിന് ആ ടെൻഡറിൽ പങ്കെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി.

കേരള പൊലീസിന്റെ ഇന്റലിജൻസ് ഡേറ്റ ശേഖരിച്ചു സൂക്ഷിക്കാൻ കെൽട്രോൺ ഏർപ്പാടാക്കിയ സോഫ്റ്റ്‌വെയർ കമ്പനിയാണു കെൽട്രോണിനു പുലിവാലായത്. നാലര വർഷമായി ഈ സോഫ്റ്റ്‌വെയറിലാണ് അതീവ സുരക്ഷ സംബന്ധിക്കുന്ന ഇന്റലിജൻസ് വിവരം ശേഖരിച്ചു സൂക്ഷിക്കുന്നത്. എന്നാൽ കെൽട്രോൺ ടെൻഡർ വിളിക്കാതെയാണു പുറമെയുള്ള ഈ കമ്പനിയെ ഏർപ്പാടാക്കിയത്. ഇതിലും നല്ല സോഫ്റ്റ്‌വെയർ ഡേറ്റ സൂക്ഷിക്കാൻ ലഭ്യമാണെന്നും അതിനാൽ ഈ ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയർന്നു.

ADVERTISEMENT

തുടർന്ന് ഇടപാടിനെ കുറിച്ച് വിശദ ഓഡിറ്റ് നടത്തി. ആ ഓഡിറ്റ് റിപ്പോർട്ടിൽ ടെൻഡർ ഇല്ലാതെ കെൽട്രോണിനു മേലിൽ കരാർ നൽകാൻ പാടില്ലെന്നു ശുപാർശ ചെയ്തു. മാത്രമല്ല, പൊലീസിനെ സംബന്ധിക്കുന്ന എല്ലാ ടെൻഡറും പൊലീസിനു നേരിട്ടു വിളിക്കാൻ അനുമതി നൽകണമെന്നും നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണു കെൽട്രോണിന്റെ കള്ളക്കച്ചവടം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിട്ടത്. ഇനി പിൻവാതിലിലൂടെ വേണ്ടപ്പെട്ട കമ്പനികൾക്കു കരാർ ഏൽപ്പിക്കാൻ കെൽട്രോണിനു കഴിയില്ല.

എന്നാൽ പുതിയ സോഫ്റ്റ്‌വെയർ അടുത്ത സാമ്പത്തിക വർഷം മാത്രമേ വാങ്ങുകയുള്ളൂവെന്നും അതിനായി ഒരു കോടി രൂപ മാത്രമാണു പ്രാഥമികമായി വകയിരുത്തിയിട്ടുള്ളതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ച നിർദേശം സർക്കാർ അംഗീകരിച്ചാൽ മാത്രമേ പുതിയ സോഫ്റ്റ്‌വെയർ വാങ്ങൂ. അതുവരെ ഇപ്പോഴത്തെ സോഫ്റ്റ്‌വെയർ ഉപയോഗിക്കും. പൊലീസിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പൊലീസ് നേരിട്ടു ടെൻഡർ വിളിച്ചു കരാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ സ്റ്റാർടപ് കമ്പനിയുടെ സോഫ്റ്റ് വെയറാണു വാങ്ങുന്നതെന്നാണു പൊലീസ് ഉന്നതർ പുറമേ പറയുന്നത്. എന്നാൽ ഒരു അമേരിക്കൻ കമ്പനിയുടെ സോഫ്റ്റ്‌വെയറിന്റെ ഗുണനിലവാര പരിശോധനയാണ് അതീവ രഹസ്യമായി ഇന്റലിജൻസ് ആസ്ഥാനത്ത് അരങ്ങേറിയത്.

ADVERTISEMENT

കമ്മിഷനും കിമ്മിഷനും

കെൽട്രോണിനെ മറയാക്കി കോടികളുടെ പിൻവാതിൽ കരാറുകളാണ് ഇഷ്ടപ്പെട്ട കമ്പനികൾക്ക് ഉദ്യോഗസ്ഥ സംഘം വർഷങ്ങളായി നൽകിയിരുന്നത്. ഏതു കരാറും ടെൻഡറില്ലാതെ കെൽട്രോണിനെ ഏൽപിക്കാമെന്നാണ് സർക്കാർ ഉത്തരവ്. സ്വന്തമായി ഉൽപന്നം ഇല്ലെങ്കിൽ പോലും കെൽട്രോൺ ചാടി വീഴും. ഏതെങ്കിലും ഒരുന്നതനു വേണ്ടപ്പെട്ട കമ്പനിയെ വിളിച്ചു കരാർ നൽകും. 12.5% കമ്മിഷനായി കെൽട്രോൺ വാങ്ങും. ഇത് കെൽട്രോണിന്റെ ലാഭമായി ഔദ്യോഗിക രേഖകളിൽ ഇടം പിടിക്കും.

ADVERTISEMENT

ഇനിയാണു ‘കിമ്മിഷന്റെ’ വരവ്. കമ്പനി ആവശ്യപ്പെടുന്ന തുകയ്ക്കാണു കെൽട്രോൺ കരാർ ഏർപ്പാടാക്കുന്നത്. അതിനാൽ അവർക്കു വൻ ലാഭം ഉറപ്പ്. അതിന്റെ ഒരു വിഹിതം ഉന്നത ഉദ്യോഗസ്ഥസംഘത്തിനു രഹസ്യമായി ലഭിക്കുന്നതാണു ‘കിമ്മിഷൻ’. കെൽട്രോണിനെ ഈ ഇടപാടിൽ നിന്നു പുറത്താക്കുന്നതോടെ ഇത്തരം വീതംവയ്പും അവസാനിക്കും.

English Summary: No more commission for KELTRON in Police Tenders; Kerala Govt Changes Norms