മലപ്പുറം ∙ എൽഡിഎയിലേക്കു പാർട്ടിയെ ക്ഷണിച്ച ശോഭ സുരേന്ദ്രനു മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി ആയിട്ടില്ലെന്ന്..... | PK Kunhalikutty | BJP | Shobha Surendran | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ എൻഡിഎയിലേക്കു പാർട്ടിയെ ക്ഷണിച്ച ശോഭ സുരേന്ദ്രനു മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി ആയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ആ വെള്ളം വാങ്ങി വച്ചാൽ മതി, ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാണ്. ബിജെപി ഇടതുപക്ഷത്തെ ക്ഷണിക്കണം, അവരുടേത് ബിജെപിയുടെ ഭാഷയാണ്’– കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ശോഭയുടെ ക്ഷണം ലീഗ് പുച്ഛിച്ചു തള്ളുന്നതായി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും പറഞ്ഞിരുന്നു.

ADVERTISEMENT

‘ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. ഈ വര്‍ഗീയ നിലപാട് ആദ്യം തിരുത്തണം. ഇതുമാത്രം പോര, നരേന്ദ്ര മോദിയുടെ നയങ്ങള്‍ ഉള്‍ക്കൊള്ളണം. ദേശീയത ഉയര്‍ത്തിപ്പിടിക്കണം. ഇതെല്ലാം ചെയ്തു ലീഗ് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ ബിജെപിയ്ക്കു കഴിയും’ എന്നായിരുന്നു ശോഭയുടെ വാക്കുകൾ. തൃശൂര്‍ ചേലക്കരയില്‍ വിജയയാത്രാ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇക്കാര്യത്തെപ്പറ്റി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.

English Summary : Muslim League reaction to Shobha Surendran's invitation to BJP