ലോക്ഡൗണ്‍ സമയത്ത് ചേര്‍ത്തു പിടിച്ച സര്‍ക്കാരിനെപ്പറ്റി പലരും വാചാലരാകുന്നു. പെന്‍ഷന്‍ തുക കൂട്ടിയതും റേഷന്‍ കിറ്റ് വിതരണം ചെയ്തതും സാധാരണക്കാർക്കു വലിയ ആശ്വാസമായിരുന്നു. അതേസമയം ബദല്‍ പാത, മെഡിക്കല്‍ കോളജ്, റെയില്‍വേ തുടങ്ങിയ ബൃഹദ് പദ്ധതികളിലൊന്നും ഇടതു സർക്കാരിനു കാര്യമായ പുരോഗതി ഉണ്ടാക്കാന്‍...Wayanad assembly poll 2021, Wayanad assembly elections 2021, Wayanad assembly poll 2021 live

ലോക്ഡൗണ്‍ സമയത്ത് ചേര്‍ത്തു പിടിച്ച സര്‍ക്കാരിനെപ്പറ്റി പലരും വാചാലരാകുന്നു. പെന്‍ഷന്‍ തുക കൂട്ടിയതും റേഷന്‍ കിറ്റ് വിതരണം ചെയ്തതും സാധാരണക്കാർക്കു വലിയ ആശ്വാസമായിരുന്നു. അതേസമയം ബദല്‍ പാത, മെഡിക്കല്‍ കോളജ്, റെയില്‍വേ തുടങ്ങിയ ബൃഹദ് പദ്ധതികളിലൊന്നും ഇടതു സർക്കാരിനു കാര്യമായ പുരോഗതി ഉണ്ടാക്കാന്‍...Wayanad assembly poll 2021, Wayanad assembly elections 2021, Wayanad assembly poll 2021 live

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണ്‍ സമയത്ത് ചേര്‍ത്തു പിടിച്ച സര്‍ക്കാരിനെപ്പറ്റി പലരും വാചാലരാകുന്നു. പെന്‍ഷന്‍ തുക കൂട്ടിയതും റേഷന്‍ കിറ്റ് വിതരണം ചെയ്തതും സാധാരണക്കാർക്കു വലിയ ആശ്വാസമായിരുന്നു. അതേസമയം ബദല്‍ പാത, മെഡിക്കല്‍ കോളജ്, റെയില്‍വേ തുടങ്ങിയ ബൃഹദ് പദ്ധതികളിലൊന്നും ഇടതു സർക്കാരിനു കാര്യമായ പുരോഗതി ഉണ്ടാക്കാന്‍...Wayanad assembly poll 2021, Wayanad assembly elections 2021, Wayanad assembly poll 2021 live

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്ടിലിപ്പോള്‍ വിളവെടുപ്പിന്റെ കാലമാണ്. കാപ്പിയും കുരുമുളകും ഏറെക്കുറെ പറിച്ചു കഴിഞ്ഞു. കൊയ്ത്തും പൂര്‍ത്തിയായി. ഇനി രാഷ്ട്രീയ പാര്‍ട്ടികളുടെ വിളവെടുപ്പാണ്. ആരു കൊയ്യും എന്നതിനെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കാത്ത സ്ഥിതി. തൊഴിലുറപ്പ് ഇടങ്ങളിലും കാപ്പി പറിക്കുന്നിടത്തും നെല്ലുകൊയ്യുന്നിടത്തും രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നു. ലോക്ഡൗണ്‍ സമയത്ത് ചേര്‍ത്തു പിടിച്ച സര്‍ക്കാരിനെപ്പറ്റി പലരും വാചാലരാകുന്നു. പെന്‍ഷന്‍ തുക കൂട്ടിയതും റേഷന്‍ കിറ്റ് വിതരണം ചെയ്തതും സാധാരണക്കാർക്കു വലിയ ആശ്വാസമായിരുന്നു. അതേസമയം ബദല്‍ പാത, മെഡിക്കല്‍ കോളജ്, റെയില്‍വേ തുടങ്ങിയ ബൃഹദ് പദ്ധതികളിലൊന്നും ഇടതു സർക്കാരിനു കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ സാധിക്കാത്തതും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതിനിടെയാണ് പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവും ദേശീയപാത 766 ലെ യാത്രാ നിരോധനവും ആശങ്കകള്‍ക്ക് വഴിയൊരുക്കിയത്. 

യുഡിഎഫ് അനുകൂല ജില്ലയായിരുന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒപ്പം പിടിക്കാൻ എല്‍ഡിഎഫിനായി. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാനാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. അതുകൊണ്ടുതന്നെ വയനാട്ടിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് പതിവിലും ചൂട് കൂടുതലാണ് ഇത്തവണ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ വാഗ്ദാനങ്ങളും പെന്‍ഷനും റേഷന്‍ കിറ്റുമായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുഴങ്ങിക്കേള്‍ക്കുക. 

വയനാട് മെഡിക്കൽ കോളജിനായി ആദ്യം കണ്ടെത്തിയ സ്ഥലം
ADVERTISEMENT

അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും ഒരു മെഡിക്കല്‍ കോളജ്

വയനാട് മെഡിക്കല്‍ കോളജ് 5 വര്‍ഷത്തിനു ശേഷം രണ്ടാം തവണയും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ സ്ഥലത്ത് മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിന് 5 വര്‍ഷം മുന്‍പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് തറക്കല്ലിട്ടത്. പ്രളയത്തിനു ശേഷം കെട്ടിടം നിര്‍മിക്കാന്‍ സാധിക്കില്ലെന്ന് പഠനം വന്നതോടെ സ്ഥലം ഉപേക്ഷിച്ചു. വയനാട്ടിലെ ഏക സ്വകാര്യ മെഡിക്കല്‍ കോളജ് ആയ ഡിഎം വിംസ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും അവസാന നിമിഷം പിന്നോട്ടു പോയി. ഇതോടെയാണ് താല്‍ക്കാലികമായി മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തിയത്. 140 തസ്തികകളും അനുവദിച്ചു. മെഡിക്കല്‍ കോളജിന്റെ രണ്ടാം ഉദ്ഘാടനം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്നു. കല്‍പറ്റ മണ്ഡലത്തില്‍ തുടങ്ങാനിരുന്ന മെഡിക്കല്‍ കോളജ് മാനന്തവാടിയിലേക്കു മാറ്റിയതാണ് കാരണം. കല്‍പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായി. 

ഡോ. ആസാദ് മൂപ്പന്‍ വഞ്ചിച്ചതാണ് ഡിഎം വിംസ് ഏറ്റെടുക്കുന്നതില്‍നിന്നു പിന്‍മാറാന്‍ കാരണമെന്ന് ശശീന്ദ്രന്‍ വെളിപ്പെടുത്തി. കല്‍പറ്റയിലും മാനന്തവാടിയിലും എല്‍ഡിഎഫ് എംഎൽഎമാരാണ്. മെഡിക്കല്‍ കോളജ് മാനന്തവാടിയിലെത്തിക്കാന്‍ സാധിച്ചത് സ്ഥലം എംഎല്‍എ ഒ.ആര്‍. കേളുവിന് വന്‍ നേട്ടമാണ്. അതേസമയം മെഡിക്കല്‍ കോളജ് ജില്ലയുടെ ഒരറ്റമായ മാനന്തവാടിയിലേക്ക് കൊണ്ടുപോയതില്‍ കല്‍പറ്റക്കാരും ബത്തേരിക്കാരും അതൃപ്തരാണ്. മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെങ്കിലും കല്‍പറ്റയിലും ബത്തേരിയിലും വിപരീത ഫലമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. യുഡിഎഫ് നടത്തിയതുപോലെ തിരഞ്ഞെടുപ്പു സമയത്ത് നടത്തിയ ഉദ്ഘാടന മാമാങ്കം മാത്രമാണ് മെഡിക്കല്‍ കോളജ് എന്നും ആരോപണമുണ്ട്. 

മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജാക്കിയ ശേഷം സ്ഥാപിച്ച ബോർഡ്.

വയനാട്ടിലേക്കെന്നും ദുരിത യാത്ര

ADVERTISEMENT

വയനാട്ടിലേക്കു പ്രവേശിക്കാനുള്ള പ്രധാന പാതയായ വയനാട് ചുരത്തില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുകയാണ്. ഒരു മാസം റോഡ് അടച്ചു. ചുരം റോഡ് അടയ്ക്കുന്നതോടെ വയനാട്ടുകാര്‍ നേരിടുന്ന പ്രശ്‌നം ചെറുതല്ല. മറ്റൊരു പാത കണ്ടെത്തണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് ഇതുവരെ തീരുമാനവുമായില്ല. നൂറു ദിന പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി മേപ്പാടി- ആനക്കാംപൊയില്‍ തുരങ്കപാത പ്രഖ്യാപിച്ചു. പ്രാഥമിക പഠനം പോലും നടത്താതെയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. നിബിഡ വനത്തിലൂടെ ഇത്തരത്തിലൊരു തുരങ്കപാത അടുത്തകാലത്തൊന്നും നടക്കാന്‍ പോകുന്നില്ലെന്നാണ് വയനാട്ടുകാര്‍ പറയുന്നത്. അതിനേക്കാള്‍ എളുപ്പത്തില്‍ സാധ്യമാകുമായിരുന്ന പടിഞ്ഞാറത്ത-പൂഴിത്തോട് റോഡ് നിര്‍മാണത്തിന് യാതൊരു നടപടിയും സ്വീകരിച്ചതുമില്ല. വയനാട് ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടാല്‍ പിന്നെയുള്ള മാര്‍ഗം കുറ്റിയാടി ചുരം ആണ്. കല്‍പറ്റയില്‍നിന്ന് 72 കിലോമീറ്ററാണ് താമരശേരി വഴി കോഴിക്കോട്ടേക്ക്. കുറ്റിയാടി വഴി 140 കിലോമീറ്ററും. കുത്തനെയുള്ള കയറ്റവും വീതിയില്ലായ്മയും കാരണം വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ സാധിക്കില്ല. തുരങ്കപാത വരുന്നതോടെ ഗതാഗതപ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ അവകാശവാദമെങ്കിലും പദ്ധതി പ്രാവര്‍ത്തികമാകുമോ എന്ന കാര്യം സംശയമാണ്. നിര്‍ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്‌ഷന്‍ കമ്മിറ്റി സമരം തുടങ്ങാനുള്ള നീക്കത്തിലാണ്. 

വയനാട് ചുരം റോഡിൽ മണ്ണിടിഞ്ഞ ഭാഗത്തിലൂടെ നടന്നുപോകുന്ന യാത്രക്കാർ. ഇൗ ഭാഗത്തിലൂടെ കുറച്ചുദൂരം നടന്ന് കെഎസ്ആർടിസി മിനി ബസുകളിൽ കയറാവുന്ന തരത്തിലാണു യാത്രാസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

പാളം തെറ്റിയ റെയില്‍വേ പദ്ധതി

വയനാട്ടുകാര്‍ ഏറെ സ്വപ്‌നം കണ്ടിരുന്ന നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേ പദ്ധതി അട്ടിമറിച്ചത് ഇടതു സര്‍ക്കാരാണെന്ന്  ആക്ഷേപമുണ്ട്. ഇ. ശ്രീധരന്റെ വെളിപ്പെടുത്തലുകള്‍ ആ വാദം ശരിവയ്ക്കുന്നു. യഥാസമയം ഡിപിആര്‍ പൂര്‍ത്തിയാക്കാനായിരുന്നെങ്കില്‍ ഏറെ വൈകാതെ ട്രെയിന്‍ ഓടിത്തുടങ്ങുമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുള്ള ചില താല്‍പര്യങ്ങളുടെ പേരിലാണ് ഡിപിആര്‍ തയറാക്കുന്നതു തടഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡിപിആര്‍ തയാറാക്കുന്നതിനുള്ള 2 കോടി രൂപ സര്‍ക്കാര്‍ തടഞ്ഞുവച്ചു. കേന്ദ്ര സര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കിയ പദ്ധതി അട്ടിമറിക്കപ്പെട്ടതില്‍ വയനാട്ടുകാര്‍ തീര്‍ത്തും നിരാശരാണ്. വയനാട്ടിലെ ഗതാഗതപ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമായിരുന്നു ഈ പദ്ധതി. ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഈ പാതയിലൂടെ റോ റോ സര്‍വീസ് വഴി ചരക്ക് നീക്കവും സുഗമമാകുമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി എവിടെ നിര്‍ത്തിയോ അവിടെനിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ ഇടതു സര്‍ക്കാരിനായില്ല. 

അതിനിടെ നിലമ്പൂര്‍, നഞ്ചന്‍കോട്, തലശ്ശേരി, മൈസൂരു റെയില്‍ പാത യാഥാർഥ്യമാക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. സര്‍വേ നടത്തുന്നതിനായി കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ചുമതലപ്പെടുത്തിയ സിസ്ട്രാ എന്ന സ്ഥാപനമാവും വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുക. ഇതിനാവശ്യമായ 100 കോടി രൂപ കൈമാറിയതായും അദ്ദേഹം  അറിയിച്ചു. എന്നാല്‍ ഒരുതരത്തിലും നടപ്പാക്കാന്‍ സാധിക്കാത്ത പാതയാണിതെന്ന് മുന്‍ പഠനങ്ങളില്‍ വ്യക്തമായതാണെന്ന് വയനാട് റെയില്‍വേ ആക്‌ഷന്‍ കമ്മിറ്റി പറയുന്നു. ഡിപിആര്‍ തയാറാക്കുന്നതിന് ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡിഎംആര്‍സിക്ക് രണ്ടു കോടി നല്‍കാന്‍ തയാറാകാത്ത സര്‍ക്കാര്‍ സര്‍വേയ്ക്കായി 100 കോടി അനുവദിച്ചുവെന്നത് തട്ടിപ്പാണെന്നും ഇവര്‍ പറയുന്നു. 2016 ല്‍ ബത്തേരിയില്‍ മത്സരത്തിനിറങ്ങിയ ഐ.സി. ബാലകൃഷ്ണന്‍ പ്രധാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയതും റെയില്‍വേ ആയിരുന്നു. 

ADVERTISEMENT

ആരു നിര്‍ണയിച്ചു പരിസ്ഥിതി ലോലമേഖല?

വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം വന്നതോടെ ബത്തേരിക്കാരും മാനന്തവാടിക്കാരും ആശങ്കയിലായി. ബത്തേരി നഗരമടക്കം പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുമെന്നത് പ്രക്ഷോഭങ്ങള്‍ക്കു വഴിതുറന്നു. ഈ മേഖലയില്‍ വനനിയമങ്ങളായിരിക്കും പാലിക്കപ്പെടുക എന്ന് ആശങ്കയുണ്ട്. സംഭവം വിവാദമായതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണുണ്ടായത്. കേന്ദ്രമാണ് മേഖല നിര്‍ണയിച്ചതെന്ന് സംസ്ഥാന സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മേഖല നിര്‍ണയിച്ചതെന്ന് കേന്ദ്ര സര്‍ക്കാരും പറയുന്നു.

പരിസ്ഥിതി ലോല മേഖലകള്‍ തീരുമാനിക്കുന്നതിന് പ്രാദേശിക സമിതി രൂപീകരിച്ച് അവരുടെ മേല്‍നോട്ടത്തിലാകണം സര്‍വേ എന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.

പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സര്‍വേ നടന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നു വെളിപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റുമാര്‍ തന്നെ രംഗത്തെത്തി. ഹെക്ടര്‍ കണക്കിന് സ്ഥലം പരിസ്ഥിതി മേഖലയില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്ന് എല്‍ഡിഎഫിന് വിശദീകരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ബത്തേരിയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. 

കളത്തിലിറങ്ങി മുന്നണികള്‍

സംവരണ മണ്ഡലങ്ങളായ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണനും മാനന്തവാടിയില്‍ പി.കെ. ജയലക്ഷ്മിയുമായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥികളെന്ന് ഏറെക്കുറെ തീരുമാനമായി. ജനറല്‍ സീറ്റായ കല്‍പറ്റയില്‍ വടംവലി തുടരുകയാണ്. സീറ്റ് കിട്ടില്ലെന്നായതോടെ ചിലര്‍ രാജിവച്ചു. 

കൽപറ്റ മണ്ഡലം എൽജെഡിക്ക് നൽകിയതോടെ എം.വി. ശ്രേയാംസ് കുമാർ എൽഡിഎഫ് സ്ഥാനാർഥിയാകാനാണ് സാധ്യത. മാനന്തവാടിയില്‍ ഒ.ആര്‍. കേളുവിനെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാൽ ബത്തേരിയില്‍ ശക്തനായ ഒരാളെ നിശ്ചയിക്കാനായില്ല. 

2400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കല്‍പറ്റ മണ്ഡലത്തില്‍ നടത്തിയെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ഭരണ നേട്ടങ്ങള്‍ നിരത്തി കല്‍പറ്റയില്‍ എല്‍ഡിഎഫ് ശക്തമായ പ്രചാരണത്തിനു തുടക്കം കുറിച്ചു. മാനന്തവാടിയിലും ഒ.ആര്‍. കേളുവിന്റെ നേതൃത്വത്തില്‍ താഴേത്തട്ടില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബത്തേരിയും ഇത്തവണ അട്ടിമറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 

വയനാട് ജില്ലയെ തീര്‍ത്തും അവഗണിച്ചുവെന്നാരോപിച്ചായിരിക്കും യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ കൈവിട്ടുപോയ രണ്ടു മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുത്ത്  യുഡിഎഫിന്റെ ‘സ്വന്തം ജില്ല’യാക്കാനാണ് ശ്രമം. തുടര്‍ഭരണ സാധ്യതകള്‍ പ്രവചിക്കപ്പെടുന്നതിനാല്‍ കരുതലോടെയാണ് യുഡിഎഫ് ജില്ലാ നേതൃത്വം. ശക്തനായ സ്ഥാനാര്‍ഥിയില്ലെങ്കില്‍ കല്‍പറ്റ തിരിച്ചുപിടിക്കാനാകില്ലെന്ന് യുഡിഎഫ് തിരിച്ചറിയുന്നു. ഇതിനിടെയാണ് സീറ്റിനായുള്ള വടംവലി തലവേദനയായിരിക്കുന്നത്.

Content Highlights: Factors that could influence Wayanad assembly poll 2021