ലണ്ടൻ∙ ബ്രിട്ടനിലെ പ്ലിമത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടർ മുങ്ങി മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു യുകെ മലയാളികളെയാകെ...

ലണ്ടൻ∙ ബ്രിട്ടനിലെ പ്ലിമത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടർ മുങ്ങി മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു യുകെ മലയാളികളെയാകെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ബ്രിട്ടനിലെ പ്ലിമത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ മലയാളി ഡോക്ടർ മുങ്ങി മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു യുകെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിയ ദാരുണ സംഭവം. ശൈത്യകാലത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച തെളിവെയിൽ ആസ്വദിക്കാൻ നിരവധി പേരാണ് ഞായറാഴ്ച പ്ലിമത്തിലെ ബീച്ചിലെത്തിയത്. ഇങ്ങനെ എത്തിയതായിരുന്നു ഡോ. രാകേഷും.

റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുൻപാണ് ഗൾഫിൽനിന്നു ബ്രിട്ടനിലെത്തിയത്. നീന്താൻ കടലിൽ ഇറങ്ങിയ രാകേഷ് തിരയിലും ചുഴിയിലുംപെട്ടതാണ് അപകടത്തിന് കാരണമെന്നും കരുതുന്നു. രാകേഷ് കടലിൽ ഇറങ്ങി ഏറെനേരമായിട്ടും കാണാതായതോടെ കൂടെയെത്തിയവർ ബഹളം വച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

ADVERTISEMENT

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലിമത്ത് ആൻഡ് ഡെവൺ പൊലീസ് വിശദാംശങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ദുബായിലെ പ്രശസ്തമായ റാഷിദ് ആശുപത്രിയിൽ അടക്കം ജോലി ചെയ്തിട്ടുള്ള രാകേഷ് പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ഷാരോൺ രാകേഷ് ഹോമിയോപ്പതി ഡോക്ടറാണ്.

English Summary: Young Malayali Doctor Drowned at UK