ജനാധിപത്യം എത്ര വിലപിടിപ്പുള്ളതാണെന്നും അതിനായി അനേകം മനുഷ്യക്കുരുതികൾ നടക്കേണ്ടതുണ്ടെന്നും ലോകത്തെ നൊമ്പരത്തോടെ ഓർമിപ്പിക്കുകയാണു മ്യാൻമർ. ഒരു മാസം പിന്നിട്ട പട്ടാള അട്ടിമറിക്കെതിരെ രാജ്യത്തു ജനകീയ പ്രക്ഷോഭം രൂക്ഷമാണ്... Aung San Suu Kyi | Myanmar Coup ​| Protest | Democracy | Manorama News

ജനാധിപത്യം എത്ര വിലപിടിപ്പുള്ളതാണെന്നും അതിനായി അനേകം മനുഷ്യക്കുരുതികൾ നടക്കേണ്ടതുണ്ടെന്നും ലോകത്തെ നൊമ്പരത്തോടെ ഓർമിപ്പിക്കുകയാണു മ്യാൻമർ. ഒരു മാസം പിന്നിട്ട പട്ടാള അട്ടിമറിക്കെതിരെ രാജ്യത്തു ജനകീയ പ്രക്ഷോഭം രൂക്ഷമാണ്... Aung San Suu Kyi | Myanmar Coup ​| Protest | Democracy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യം എത്ര വിലപിടിപ്പുള്ളതാണെന്നും അതിനായി അനേകം മനുഷ്യക്കുരുതികൾ നടക്കേണ്ടതുണ്ടെന്നും ലോകത്തെ നൊമ്പരത്തോടെ ഓർമിപ്പിക്കുകയാണു മ്യാൻമർ. ഒരു മാസം പിന്നിട്ട പട്ടാള അട്ടിമറിക്കെതിരെ രാജ്യത്തു ജനകീയ പ്രക്ഷോഭം രൂക്ഷമാണ്... Aung San Suu Kyi | Myanmar Coup ​| Protest | Democracy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാധിപത്യം എത്ര വിലപിടിപ്പുള്ളതാണെന്നും അതിനായി അനേകം മനുഷ്യക്കുരുതികൾ നടക്കേണ്ടതുണ്ടെന്നും ലോകത്തെ നൊമ്പരത്തോടെ ഓർമിപ്പിക്കുകയാണു മ്യാൻമർ. ഒരു മാസം പിന്നിട്ട പട്ടാള അട്ടിമറിക്കെതിരെ രാജ്യത്തു ജനകീയ പ്രക്ഷോഭം രൂക്ഷമാണ്. അതികഠിനമായ നിയമങ്ങളെ വെല്ലുവിളിച്ചാണു ജനം തെരുവിലുള്ളത്. ഭരണത്തിൽനിന്നു പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂ ചിയെ തിങ്കളാഴ്ച വിഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയപ്പോൾ പുതിയ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതു പ്രക്ഷോഭത്തിന്റെ തീവ്രത കൂട്ടി.

ലൈസൻസില്ലാത്ത വാക്കിടോക്കികൾ കൈവശം വച്ചതിനും തിരഞ്ഞെടുപ്പിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും 75കാരിയായ സൂ ചിക്കെതിരെ നേരത്തെതന്നെ ക്രിമിനൽ കേസുണ്ടായിരുന്നു. ആശയവിനിമയ നിയമങ്ങളുടെ ലംഘനം, പൊതുസമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണു പുതുതായി ചുമത്തിയതെന്ന് അഭിഭാഷകൻ ഖിൻ മാങ് സാ പറഞ്ഞു. ‘ഇനിയെത്ര കേസുകൾ നേരിടേണ്ടിവരുമെന്നു കൃത്യമായി പറയാനാവില്ല. ഈ സമയത്തു രാജ്യത്ത് എന്തും സംഭവിക്കാം’– അഭിഭാഷകൻ ആശങ്കയോടെ മാധ്യമങ്ങളോടു പറഞ്ഞു.

ADVERTISEMENT

∙ സൂ ചി വന്നു, ഒരു മാസത്തിനു ശേഷം

ഫെബ്രുവരി ഒന്നിനു തടവിലാക്കപ്പെട്ടശേഷം കഴിഞ്ഞദിവസമാണു സൂ ചിയെ പുറംലോകം കാണിക്കുന്നത്. വിഡിയോ വഴിയായിരുന്നതിനാൽ അവരെ ആർക്കും നേരിട്ടു കാണാനുമായില്ല. ജനാധിപത്യത്തിനായി നിലകൊള്ളുന്ന മനുഷ്യർക്കു സൂ ചിയുടെ പ്രത്യക്ഷപ്പെടൽ വലിയ ആവേശമായി. മുൻ സ്വേച്ഛാധിപത്യകാലത്തു സൈന്യം നിർമിച്ച നഗരമായ നയ്പിഡാവിലാണു സൂ ചിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്. സൂ ചിക്കെതിരായ അതേ കേസുകൾ, പുറത്താക്കപ്പെട്ട പ്രസിഡന്റ് വിൻ മൈന്റിനെതിരെയും ചുമത്തിയിട്ടുണ്ട്.

മ്യാൻമറിലെ പ്രക്ഷോഭം

സൂ ചിയെ കോടതിയിൽ ഹാജരാക്കിയതിന്റെ തലേന്ന്, ഞായറാഴ്ച, മ്യാൻ‌മറിലുടനീളം പ്രകടനക്കാർക്കു നേരെ സൈനികരും പൊലീസും വെടിയുതിർത്തിരുന്നു. 18 പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. മനുഷ്യക്കുരുതികൾ നടന്നെങ്കിലും സമരക്കാരുടെ പോരാട്ടവീര്യത്തിനു കുറവില്ല, അവർ തെരുവുകളിൽതന്നെ തമ്പടിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുനഃസ്ഥാപിക്കണമെന്നും സൂ ചിയെയും അവരുടെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) നേതാക്കളെയും തടങ്കലിൽനിന്നു മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണു ജനം തെരുവിലുള്ളത്.

ആദ്യ കുറ്റങ്ങളിൽ സൂ ചിക്കു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിച്ചിരുന്നു. പുതിയ കുറ്റങ്ങൾക്ക് എന്തു ശിക്ഷ നൽകുമെന്നു വ്യക്തമല്ല. കുറ്റം തെളിഞ്ഞാൽ ഭാവിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അവരെ വിലക്കിയേക്കുമെന്നാണു സൂചന. കേസ് മാർച്ച് 15ലേക്കു മാറ്റി. എൽഎൽഡി വിജയിച്ച നവംബറിലെ പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതിനാലാണ് അധികാരം പിടിച്ചെടുത്തതെന്നാണു സൈന്യത്തിന്റെ വാദം. വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നും സൈന്യം പറയുന്നുണ്ട്.

ADVERTISEMENT

‌∙ സൂ ചിയെ കേൾക്കാം, കാണാനാവില്ല

തന്റെ കക്ഷിയെ കാണാൻ സാധിച്ചില്ലെന്നും തൊട്ടടുത്തുള്ള ചെറിയ മുറിയിൽനിന്നു കേൾക്കാൻ നിർബന്ധിതനായെന്നും സൂ ചിയുടെ നിയമസംഘത്തെ നയിക്കുന്ന ഖിൻ മാങ് സാ ബിബിസിയോടു പറഞ്ഞു. സൂ ചിയെ കാണാൻ നിങ്ങൾക്ക് അനുവാദമില്ലെന്നു ജഡ്ജി പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. കോടതിയിലെ സ്‌ക്രീനിൽ സൂ ചിയെ ഒരു നോക്കു കാണാനായെന്നു മറ്റൊരു അഭിഭാഷകൻ പറഞ്ഞു. സൂ ചി ആരോഗ്യവതിയാണെന്നാണു ദൃശ്യങ്ങളിൽനിന്നു മനസ്സിലായതെന്നു മൂന്നാമത്തെ അഭിഭാഷകൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു വ്യക്തമാക്കി.

അറസ്റ്റിലായ ശേഷം സൂ ചിയുടെ പ്രശസ്തിയും സ്വാധീനവും രാജ്യത്തു കുതിച്ചുയർന്നു. എങ്കിലും, മുസ്‍ലിം ന്യൂനപക്ഷമായ രോഹിൻഗ്യൻ സമുദായത്തിനെതിരെ നിലകൊണ്ടതിനാൽ രാജ്യാന്തര സമൂഹത്തിൽ സൂ ചിക്ക് അത്ര നല്ല പേരില്ല. സൂ ചിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തപ്പെട്ട തിങ്കളാഴ്ച രാജ്യത്തുടനീളം വീണ്ടും പ്രതിഷേധം രൂപപ്പെട്ടു. നിരായുധരായ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന വെടിയുതിർത്തെന്നും ജനം ചിതറിയോടിയെന്നും റിപ്പോർട്ടുണ്ട്.

സൈന്യത്തിനെതിരെ യാങ്കൂണിലെ തെരുവുകളിൽ ബാരിക്കേഡ് സ്ഥാപിക്കുന്നതിനു മുളങ്കമ്പ്, സോഫ, മരക്കൊമ്പ് എന്നിവ പ്രകടനക്കാർ നിരത്തുന്നതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യാങ്കൂണിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചിരുന്നു. മ്യാന്‍മറിലെ ജനാധിപത്യ പരീക്ഷണത്തിന്റെ ആയുസ്സ് ഒരു പതിറ്റാണ്ടു മുഴുവന്‍ നീണ്ടുനിന്നില്ല. കഴിഞ്ഞ മാസം പട്ടാള അട്ടിമറി ആരംഭിച്ചതു മുതൽ ഇതുവരെ 21 പേരാണു കൊല്ലപ്പെട്ടത്.

ADVERTISEMENT

രാജ്യത്തുടനീളം ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം. അട്ടിമറിക്കുശേഷം 1990ൽ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ എന്‍എല്‍ഡിക്കായിരുന്നു വിജയം. അപ്പോൾ തിരഞ്ഞെടുപ്പ് റദ്ദാക്കിയ പട്ടാളം സൂ ചിയെ തടങ്കിലിലാക്കുകയും ചെയ്തു. അതിനാൽ സൈന്യത്തിന്റെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനം ജനം കാര്യമായെടുക്കുന്നില്ല എന്നതും പ്രക്ഷോഭം രൂക്ഷമാകുന്നതിനു കാരണമാണ്.

മ്യാൻമറിൽ പട്ടാളത്തിനെതിരെ പ്രതിഷേധിക്കുന്നവർ

∙ ലോകത്തെ കേൾക്കാത്ത പട്ടാളം

സ്വാതന്ത്രാനന്തര മ്യാൻമറിന്റെ ചരിത്രത്തിൽ ഏറിയപങ്കും പട്ടാളത്തിന്റെ തോക്കിൻമുനയിലായിരുന്നു രാജ്യം. ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടി 72 വര്‍ഷത്തിനിടയില്‍ 50 വര്‍ഷവും പട്ടാളമാണു ഭരിച്ചത്. രാജ്യാന്തര സമൂഹവും ഐക്യരാഷ്ട്ര സംഘടനനയുമെല്ലാം പലവട്ടം ഇതിനെ അപലപിച്ചെങ്കിലും പട്ടാള നേതൃത്വം ചെവിക്കൊണ്ടില്ല. സായുധസേനകളുടെ തലവനായ സീനിയര്‍ ജനറല്‍ മിന്‍ ഓങ് ലെയിങ്ങാണ് ഇപ്പോഴത്തെ ഭരണകൂടത്തിന്‍റെ തലവന്‍. വിരമിക്കാനിരുന്ന വർഷത്തിലാണു ലെയിങ്ങിനു ഭരണമോഹം ഉദിച്ചത്.

നേരത്തെയും പട്ടാളവും സൂ ചി സർക്കാരും അത്ര രസത്തിലായിരുന്നില്ല. ചെറിയ പൊട്ടിത്തെറിക്കൾ ഉണ്ടായിരുന്നെങ്കിലും സമീപകാലത്തു രോഹിൻഗ്യൻ സമുദായം നേരിടുന്ന പീഡനക്കഥകളായിരുന്നു ഏറെയും രാജ്യത്തുനിന്നു പുറത്തേക്കുവന്നത് എന്നുമാത്രം. രോഹിൻഗ്യൻ മ‍സ്‍ലിംകളെ ഉപദ്രവിക്കുന്നതിൽ പട്ടാളത്തിനൊപ്പം 2015മുതല്‍ രാജ്യം ഭരിക്കുന്ന സൂ ചി സർക്കാരും രംഗത്തുണ്ടായിരുന്നു. മ്യാന്‍മറില്‍ ജനാധിപത്യം നടപ്പാക്കാൻ നടത്തിയ ഇടപെടലിനെത്തുടർന്ന് ഏഷ്യയിലെ നെല്‍സന്‍ മണ്ടേലയെന്നു രാജ്യാന്തര സമൂഹം വാഴ്ത്തിയ സൂ ചിയുടെ പ്രശസ്തിക്ക് ഇടിവുണ്ടായതും ഇതോടെയാണ്.

ഓങ് സാൻ സൂ ചി

ബ്രിട്ടിഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ജനറല്‍ ഓങ്സാന്‍റെ മകളാണു സൂ ചി. ഭർത്താവ് പ്രഫ. മൈക്കല്‍ ആരിസ് കാന്‍സർ ബാധിതനായി മരണാസന്നനായപ്പോള്‍ ലണ്ടനില്‍പോയി അദ്ദേഹത്തെ കാണാനും, 1999ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ ശവസംസ്ക്കാരത്തില്‍ പങ്കെടുക്കാനും സൂ ചിക്കായില്ല. നാട്ടില്‍നിന്നു പുറത്തുപോയാല്‍ തിരിച്ചുവരാന്‍ പട്ടാളം അനുവദിക്കില്ലെന്ന ഭീതി കാരണം യാത്ര ഒഴിവാക്കുകയായിരുന്നു.

യുഎസിന്റെ സാമ്പത്തിക ഉപരോധങ്ങളടക്കം രാജ്യാന്തര സമ്മര്‍ദം ശക്തമായതോടെ 2011ല്‍ ആണു പട്ടാള നിയന്ത്രണങ്ങളില്‍ അയവുണ്ടായത്. വീട്ടുതടങ്കലില്‍നിന്നു സൂ ചി പുറത്തുവന്നു. 2015ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സൂ ചിയുടെ പാര്‍ട്ടി വമ്പൻ ജയം നേടി. എങ്കിലും അധികാരത്തിന്‍റെ കടിഞ്ഞാണ്‍ പൂര്‍ണമായി കൈവിടാതിരിക്കാൻ ശ്രദ്ധിച്ചായിരുന്നു പുതിയ ഭരണഘടന സൈന്യം തയാറാക്കിയിരുന്നത്. പാര്‍ലമെന്‍റിലെ നാലിലൊന്നു സീറ്റുകള്‍ പട്ടാളത്തിനാണ്. സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ആരായിരിക്കണമെന്നും പട്ടാളം തീരുമാനിക്കും.

∙ സ്വന്തം പാർട്ടിയുള്ള പട്ടാളം

1990ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടിയതോടെ ഭരണം കൈമാറാൻ വിസമ്മതിച്ച സൈന്യം സൂ ചിയെ തടവിലാക്കി. പിന്നീടുള്ള 20 വർഷത്തിനിടെ പല തവണയായി 15 വർഷത്തിലേറെ തടവുജീവിതം തന്നെയായിരുന്നു. ഇതിനിടയിൽ 1991ൽ സൂ ചിക്കു ലഭിച്ച നൊബേൽ സമാധാന സമ്മാനം മ്യാൻമർ ജനാധിപത്യപ്പോരാട്ടത്തിനുള്ള അംഗീകാരമായി. 2003ൽ സൂ ചിയുടെ അനുയായികളായ 70 പേർ വധിക്കപ്പെട്ടു. സൈന്യത്തിന്റെ സിൽബന്തികളായ യുഎസ്ഡിഎ എന്ന സംഘമായിരുന്നു ഇതിനു പിന്നിൽ.

യുഎസ്ഡിഎ പിന്നീട് യുഎസ്ഡിപി (യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി) എന്ന പേരിൽ സൈന്യത്തിന്റെ സ്വന്തം രാഷ്ട്രീയ സംഘടനയായി രൂപം മാറി. 2010ൽ സൂ ചിയെ വിട്ടയയ്ക്കുന്നതിനു തൊട്ടുമുൻപു നടത്തിയ തിരഞ്ഞെടുപ്പ് എൻഎൽഡി ബഹിഷ്കരിച്ചു. യുഎസ്ഡിപിക്കു ഭരണം കിട്ടി. 2012ലെ ഉപതിരഞ്ഞെടുപ്പിൽ 44 സീറ്റുകളിലേക്കു മത്സരിച്ച എൻഎൽഡി കരുത്തുകാട്ടി; സൂ ചി പാർലമെന്റിൽ പ്രതിപക്ഷനേതാവായി. 2015ലെ തിരഞ്ഞെടുപ്പിൽ എൻഎൽഡി ഉജ്വലവിജയം നേടി. പക്ഷേ സൂ ചിക്കു പ്രസിഡന്റ് പദവി നിഷേധിക്കപ്പെട്ടു, സ്റ്റേറ്റ് കൗൺസിലർ എന്ന സ്ഥാനംകൊണ്ട‌ു തൃപ്തിപ്പെട്ടു.

മ്യാൻമറിൽ പ്രതിഷേധത്തിന്റെ ഭാഗമായി സുരക്ഷാസേനയ്ക്കു പൂക്കൾ നൽകുന്നവർ.

രാജ്യത്തു ജനാധിപത്യം ശക്തമായി വരുന്നതു ഭാവിയിൽ സൈന്യത്തിനു ഭരണത്തിന്മേലുള്ള സ്വാധീനം കുറയ്ക്കുമെന്ന ആശങ്കയിലാണ് ഇപ്പോഴത്തെ അട്ടിമറിയെന്നാണു വിലയിരുത്തൽ. പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യാന്തര തലത്തിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാണു മ്യാൻമർ പ്രശ്നം. മ്യാൻമറിനെതിരെ നടപടികളിലേക്കു കടന്നാൽ അതു മുതലെടുക്കുക ചൈന ആയിരിക്കുമെന്ന മറുവാദവും ഉയരുന്നു. തെക്കുകിഴക്കനേഷ്യയിൽ 54 ദശലക്ഷം പേർ അധിവസിക്കുന്ന അയൽരാജ്യത്തെ ഭരണ അട്ടിമറിയെയും പ്രക്ഷോഭങ്ങളെയും ഗൗരവത്തോടെയാണ് ഇന്ത്യയും വീക്ഷിക്കുന്നത്.

English Summary: Aung San Suu Kyi hit with to new criminal charges; Protest turned violent against Myanmar coup