ആർഎസ്എസ് – സിപിഎം സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മുൻകയ്യെടുത്തത് തന്റെ നാട്ടിൽ മനുഷ്യരുടെ ചോര വീഴുന്നതിൽ മനംനൊന്താണെന്ന് സത്സംഗ് ഫൗണ്ടേഷൻ അധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എം. ‘എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരുമായും അടുപ്പമുണ്ട്. പക്ഷേ എനിക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയമോ എതെങ്കിലും പക്ഷത്തോട് ചായ്‌വോ ഇല്ല. എന്റെ നാടിന് അക്രമങ്ങളുടെ പേരിൽ ചീത്തപ്പേരുണ്ടാകരുതെന്നും സമാധാനമുണ്ടാകണമെന്നുമുള്ള

ആർഎസ്എസ് – സിപിഎം സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മുൻകയ്യെടുത്തത് തന്റെ നാട്ടിൽ മനുഷ്യരുടെ ചോര വീഴുന്നതിൽ മനംനൊന്താണെന്ന് സത്സംഗ് ഫൗണ്ടേഷൻ അധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എം. ‘എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരുമായും അടുപ്പമുണ്ട്. പക്ഷേ എനിക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയമോ എതെങ്കിലും പക്ഷത്തോട് ചായ്‌വോ ഇല്ല. എന്റെ നാടിന് അക്രമങ്ങളുടെ പേരിൽ ചീത്തപ്പേരുണ്ടാകരുതെന്നും സമാധാനമുണ്ടാകണമെന്നുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർഎസ്എസ് – സിപിഎം സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മുൻകയ്യെടുത്തത് തന്റെ നാട്ടിൽ മനുഷ്യരുടെ ചോര വീഴുന്നതിൽ മനംനൊന്താണെന്ന് സത്സംഗ് ഫൗണ്ടേഷൻ അധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എം. ‘എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരുമായും അടുപ്പമുണ്ട്. പക്ഷേ എനിക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയമോ എതെങ്കിലും പക്ഷത്തോട് ചായ്‌വോ ഇല്ല. എന്റെ നാടിന് അക്രമങ്ങളുടെ പേരിൽ ചീത്തപ്പേരുണ്ടാകരുതെന്നും സമാധാനമുണ്ടാകണമെന്നുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർഎസ്എസ് – സിപിഎം സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മുൻകയ്യെടുത്തത് തന്റെ നാട്ടിൽ മനുഷ്യരുടെ ചോര വീഴുന്നതിൽ മനംനൊന്താണെന്ന് സത്സംഗ് ഫൗണ്ടേഷൻ അധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എം. ‘എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരുമായും അടുപ്പമുണ്ട്. പക്ഷേ എനിക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയമോ എതെങ്കിലും പക്ഷത്തോട് ചായ്‌വോ ഇല്ല. എന്റെ നാടിന് അക്രമങ്ങളുടെ പേരിൽ ചീത്തപ്പേരുണ്ടാകരുതെന്നും സമാധാനമുണ്ടാകണമെന്നുമുള്ള ആഗ്രഹം കൊണ്ടു മാത്രമാണ് ചർച്ചകൾക്കു മധ്യസ്ഥനായത്. അതിന് മറ്റു തരത്തിൽ വ്യാഖ്യാനങ്ങളുണ്ടായത് സങ്കടകരമായി’– ശ്രീ എം പറയുന്നു.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളവസാനിപ്പിക്കാൻ ആർഎസ്എസും സിപിഎമ്മും തമ്മിൽ നടന്ന ചർച്ചകളെച്ചൊല്ലിയായിരുന്നു വിവാദം. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞെങ്കിലും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ ചർച്ച നടന്നതായി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ സ്ഥിരീകരിച്ചിരുന്നു.

ADVERTISEMENT

കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അതിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ചും ശ്രീ എം സംസാരിച്ചുതുടങ്ങിയത്, തനിക്കു താൽപര്യം വിവാദങ്ങളിലല്ല, സ്നേഹത്തിലും സാഹോദര്യത്തിലുമാണ് എന്നു പറഞ്ഞാണ്. ശ്രീ എം മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

ചോര വീഴുന്നതെന്ത് എന്ന ചോദ്യം

2015 ലാണ് കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ആശായാത്ര നടത്തിയത്. സത്സംഗ് ഫൗണ്ടേഷന്റെ ഭാഗമായ മാനവ ഏകതാ മിഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഭാരതത്തിന്റെ നല്ല നാളെ എന്ന ലക്ഷ്യവുമായി ആ യാത്ര. ഉമ്മൻ ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി. അദ്ദേഹം ഞങ്ങൾക്കു പിന്തുണ നൽകുകയും തിരുവനന്തപുരത്ത് കുറച്ചുദൂരം യാത്രയ്ക്കൊപ്പം ചേരുകയും ചെയ്തിരുന്നു. ആ യാത്രയ്ക്കിടെയാണ് ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ എന്നോടാ ചോദ്യം ചോദിച്ചത്: ‘സർ, എന്നും കണ്ണൂരിൽ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. സമാധാനം എന്ന ലക്ഷ്യത്തോടെയാണല്ലോ ഈ യാത്ര. കണ്ണൂരിൽ സമാധാനമുണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കാത്തതെന്താണ്?’. ‘എനിക്കതിന് ആഗ്രഹമുണ്ട്. പക്ഷേ നടക്കുമെന്നു തോന്നുന്നില്ല. കാരണം അവിടെ സ്ഥിതി വല്ലാതെ മുന്നോട്ടുപോയിരിക്കുന്നു. എന്തെങ്കിലും വിധത്തിൽ പറ്റുമെങ്കിൽ ഞാൻ ശ്രമിക്കാം’ എന്നായിരുന്നു എന്റെ മറുപടി. യാത്ര ബനാറസിലെത്തിയപ്പോൾ അവിടെ വച്ചു സംസാരിച്ച ഒരു പുരോഹിതൻ എന്നോടു ചോദിച്ചത്, ‘നിങ്ങൾ സമാധാനത്തെപ്പറ്റി പറയുന്നുണ്ടല്ലോ. പക്ഷേ കണ്ണൂരിലെന്താണു നടക്കുന്നത്’ എന്നാണ്. അപ്പോഴും എനിക്കു വേദന തോന്നി. 

യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ, ഇക്കാര്യത്തിൽ ഒരു ശ്രമം നടത്തിനോക്കാമെന്ന് എനിക്കു തോന്നി. പ്രത്യേകിച്ച് രാഷ്ട്രീയ ചായ്‌വൊന്നുമില്ലെങ്കിലും എല്ലാ പാർട്ടിയിലും പെട്ടവരുമായി ഞാൻ പല കാര്യത്തിനും ബന്ധപ്പെട്ടിട്ടുണ്ട്. അന്ന് പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. ആയിടെ സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ഒരു യോഗ ക്യാംപ് നടത്തി. എന്നെ അത് ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും അടക്കമുള്ള നേതാക്കൾ അതിൽ പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരത്ത് പിണറായി വിജയനെ ചെന്നുകണ്ടു സംസാരിച്ചു. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിക്കഴിഞ്ഞു. ‘നല്ല കാര്യമാണ്, ഞങ്ങൾ തയാറാണ്, മറുവശത്ത് ചർച്ചയ്ക്കു തയാറാണോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശ്രമിക്കാമെന്നു ഞാനും പറഞ്ഞു.

ADVERTISEMENT

അതുകഴിഞ്ഞ് ഡൽഹിയിൽ ഒരു ചടങ്ങിൽവച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ കണ്ടു. കണ്ണൂരിലെ പ്രശ്നത്തെപ്പറ്റിയും സമാധാന ശ്രമത്തെപ്പറ്റിയും പറഞ്ഞു. ഇരുഭാഗവും അക്രമങ്ങളുടെ ഉത്തരവാദിത്തം പരസ്പരം ആരോപിക്കുകയാണ്. ഉത്തരവാദികൾ ആരാണെന്ന് നമുക്കറിയില്ല. പക്ഷേ ഇങ്ങനെ എക്കാലവും മുന്നോട്ടു പോകാനൊക്കില്ല. ഇതു മാറ്റാൻ പറ്റുമോ എന്നാണ് നോക്കേണ്ടത്. ‘സിപിഎം തയാറാകുമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. നിങ്ങൾ മധ്യസ്ഥത വഹിക്കുമോ എന്നും ചോദിച്ചു. ഞാൻ തയാറാണെന്നു പറഞ്ഞു. അങ്ങനെയാണ് ചർച്ച നടന്നത്.

ഞാൻ കണ്ണൂരിലെത്തി പി. ജയരാജനെക്കണ്ടപ്പോൾ പ്രതികരണം വളരെ അനുകൂലമായിരുന്നു. ‘ഇതു നല്ല കാര്യമല്ലേ. ഞാൻ പ്രതികാരം മനസ്സിൽവയ്ക്കുന്നയാളൊന്നുമല്ല. ചർച്ചയ്ക്കു തയാറാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് കോടിയേരി ബാലകൃഷ്ണനെയും പിണറായി വിജയനെയും മറ്റും കണ്ടു സംസാരിച്ചു. അതുകഴിഞ്ഞ് ആർഎസ്എസിന്റെ ഗോപാലൻ കുട്ടി മാസ്റ്റർ അടക്കമുള്ളവരെ കണ്ടു. നല്ല കാര്യമാണ്, തയാറാണെന്നായിരുന്നു അവരും പറഞ്ഞത്.

രണ്ടു ചർച്ചകൾ

സിപിഎമ്മും ആർഎസ്എസുമായി രണ്ടു സമാധാന ചർച്ചകളാണു നടത്തിയത്– തിരുവനന്തപുരത്തും കണ്ണൂരും. രണ്ടു യോഗത്തിലും പിണറായി വിജയൻ പങ്കെടുത്തിരുന്നു. ചർച്ചകൾ ഒരു പാർട്ടിയുടെയും ഓഫിസിൽ വേണ്ട, ഒരു നിഷ്പക്ഷ സ്ഥലത്തു മതിയെന്ന തീരുമാനത്തിലാണ് ഹോട്ടലിൽ നടത്താൻ തീരുമാനിച്ചത്. കണ്ണൂരിൽ ചർച്ചയ്ക്കു മുമ്പ് ഞാൻ അവിടുത്തെ കലക്ടറെ കണ്ടിരുന്നു. സമാധാനം നടക്കാത്ത കാര്യമൊന്നുമല്ലെന്നും രണ്ടു കൂട്ടരും പതിവായി കണ്ടു സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം

ADVERTISEMENT

കണ്ണൂരിലെ മീറ്റിങ്ങിൽ തുടക്കത്തിൽ രണ്ടു വിഭാഗവും തമ്മിൽ ചെറിയ തർക്കങ്ങളുണ്ടായെങ്കിലും പിന്നീടു തണുത്തു. പിണറായി വിജയൻ വളരെ ശാന്തനായി ഇരുപക്ഷത്തെയും കൈകാര്യം ചെയ്തുവെന്നത് എടുത്തുപറയേണ്ടതാണ്. സമാധാനമുണ്ടാക്കാൻ സഹകരിക്കാമെന്ന് ഇരുപക്ഷവും പറഞ്ഞു. വളരെ നന്നായിത്തന്നെ ആ ചർച്ചയും നടന്നു. പിന്നീട് അവർ തമ്മിൽ ചർച്ചകളുണ്ടായോ എന്ന് എനിക്കറിയില്ല. ഞാൻ അതുമായി പിന്നീടു ബന്ധപ്പെട്ടിട്ടില്ല. എന്തായാലും അതോടെ കണ്ണൂരിലെ സംഘർഷവും ആക്രമണങ്ങളും കുറഞ്ഞു. സമാധാനം സ്ഥാപിക്കാൻ സഹകരിച്ചതിന് ഞാൻ ഇരുകൂട്ടരോടും നന്ദി പറഞ്ഞിരുന്നു. ഞങ്ങൾക്കും അതിനു താൽപര്യമുണ്ടായിരുന്നു എന്നാണ് അവർ പറഞ്ഞത്. ഇത്രയുമാണ് ചർച്ചകൾ സംബന്ധിച്ചു നടന്നത്.

സ്ഥലത്തിന്റെ പേരിലെ വിവാദം

ആന്ധ്രയിലെ മദനപ്പള്ളിയിലും ഡൽഹിയിലുമടക്കം ഞങ്ങൾക്കു യോഗാ പഠിപ്പിക്കുന്ന സെന്ററുകളുണ്ട്. അതുപോലെ ഒന്ന് കേരളത്തിലും വേണമെന്ന ആഗ്രഹം കൊണ്ടാണ് സ്ഥലത്തിന് അപേക്ഷിച്ചത്. സത്സംഗ് ഫൗണ്ടേഷന്റെ ലെറ്റർഹെഡിൽ ഔദ്യോഗികമായാണ് അപേക്ഷയയച്ചത്. മുഖ്യമന്ത്രിക്കല്ല, സെക്രട്ടറിക്കാണു നൽകിയത്. അത് അനുവദിക്കുകയും ചെയ്തു. പക്ഷേ സ്ഥലം ഇതുവരെ കൈമാറിയിട്ടില്ല. നാല് ഏക്കർ സ്ഥലം പത്തു വർഷത്തേക്ക് ലീസിനാണു തരുന്നത്. മന്ത്രിസഭാ യോഗത്തിൽ പാസാക്കിയെന്നും അറിഞ്ഞു. ലീസിന്റെ തുക എത്രയെന്നു പോലും എനിക്കറിയില്ല. ഓർഡർ കിട്ടിയാലേ അതറിയാനാവൂ. അതിന്റെ പേരിലുണ്ടായ വിവാദത്തെപ്പറ്റി എനിക്കിപ്പോഴും അറിയില്ല.

ആർഎസ്എസ് –സിപിഎം ലിങ്ക് എന്നതു നുണ

ആർഎസ്എസും സിപിഎമ്മുമായി ബന്ധിപ്പിക്കുന്ന ലിങ്ക് ആണു ‍ഞാനെന്നൊക്കെ പറഞ്ഞുകേട്ടു. അതിലൊന്നും ഒരു വാസ്തവവുമില്ല. എല്ലാവരുമായും അടുപ്പമുണ്ട് എന്നല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമോ മറ്റു ബന്ധങ്ങളോ ഇല്ല.

ഓർഗനൈസറുമായി ഒരു ബന്ധവുമില്ല

ആർഎസ്എസിന്റെ മുഖപത്രം ഓർഗനൈസറിൽ ഞാൻ ജോലി ചെയ്തിരുന്നുവെന്നാണ് മറ്റൊരാരോപണം. അതും തെറ്റാണ്. വളരെ വർഷങ്ങൾക്കു മുമ്പ് ഞാൻ ഹിമാലയത്തിലെ സഞ്ചാരത്തിനു ശേഷം ഡൽഹിയിലെത്തിയ കാലത്താണ് ബാലശങ്കറിനെ പരിചയപ്പെട്ടത്. എന്റെ ഗുരു ബാബാജി എന്നോട് സന്യാസിയാകണ്ടാ, ജോലി ചെയ്തു ജീവിക്കണം എന്നു പറഞ്ഞാണ് വിട്ടത്. ഡൽഹിയിലെത്തി ജോലി അന്വേഷിക്കുന്ന കാലത്താണ് മലയാളിയായ ബാലശങ്കറിനെ കണ്ടത്. അന്ന് അദ്ദേഹം ഓർഗനൈസറിൽ സബ് എഡിറ്ററാണ്. എനിക്ക് ഡൽഹിയിൽ താമസസൗകര്യവും മറ്റും ശരിയാക്കിത്തന്നത് അദ്ദേഹമാണ്. അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നല്ലാതെ ഓർഗനൈസറുമായി എനിക്കു ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ ബിജെപി നേതാക്കൾ പലരും അന്നു ജൂനിയേഴ്സാണ്. അന്നുള്ള പരിചയമാണ് അവരുമായി. അതുപോലെ തിരുവനന്തപുരത്ത് കോളജിൽ പഠിക്കുന്ന കാലത്ത് അന്നത്തെ എസ്എഫ്ഐ പ്രവർത്തകരുമായൊക്കെ അടുപ്പമുണ്ടായിരുന്നു. ആളുകളുമായി പരിചയമുണ്ടാക്കിയാൽ ഞാൻ ആ അടുപ്പം വിട്ടുകളയാറില്ല. അതല്ലാതെ, വിവാദങ്ങളിൽ വാസ്തവമില്ല.

English Summary: Interview with Sri M on Latest Controversies related to Kerala Assembly Elections