ഫെബ്രുവരി മാസത്തിന്റെ ആദ്യം മുതൽ സ്വർണവിലയിൽ ഇറക്കങ്ങൾ സംഭവിച്ചു തുടങ്ങി. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 7.5 ശതമാനമാക്കിക്കുറച്ച കേന്ദ്ര ബജറ്റായിരുന്നു ഇതിനു പിന്നിൽ. 12.5 ശതമാനമായിരുന്ന കസ്റ്റംസ് നികുതിയാണ് 7.5 ലേക്കു കുറഞ്ഞത്. സെസ് ഏർപ്പെടുത്തിയെങ്കിലും ഫലത്തിൽ സ്വർണത്തിന്റെ... Gold Price in Kerala

ഫെബ്രുവരി മാസത്തിന്റെ ആദ്യം മുതൽ സ്വർണവിലയിൽ ഇറക്കങ്ങൾ സംഭവിച്ചു തുടങ്ങി. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 7.5 ശതമാനമാക്കിക്കുറച്ച കേന്ദ്ര ബജറ്റായിരുന്നു ഇതിനു പിന്നിൽ. 12.5 ശതമാനമായിരുന്ന കസ്റ്റംസ് നികുതിയാണ് 7.5 ലേക്കു കുറഞ്ഞത്. സെസ് ഏർപ്പെടുത്തിയെങ്കിലും ഫലത്തിൽ സ്വർണത്തിന്റെ... Gold Price in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി മാസത്തിന്റെ ആദ്യം മുതൽ സ്വർണവിലയിൽ ഇറക്കങ്ങൾ സംഭവിച്ചു തുടങ്ങി. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 7.5 ശതമാനമാക്കിക്കുറച്ച കേന്ദ്ര ബജറ്റായിരുന്നു ഇതിനു പിന്നിൽ. 12.5 ശതമാനമായിരുന്ന കസ്റ്റംസ് നികുതിയാണ് 7.5 ലേക്കു കുറഞ്ഞത്. സെസ് ഏർപ്പെടുത്തിയെങ്കിലും ഫലത്തിൽ സ്വർണത്തിന്റെ... Gold Price in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പവന് 42,000 രൂപയിലേക്കു വരെ ഉയർന്ന സ്വർണവില ഇപ്പോൾ 34,000 രൂപയ്ക്കു താഴെ എത്തിയിരിക്കുന്നു. ഏറ്റവും ഉയർന്ന വില നിലവാരത്തിൽനിന്ന് 7 മാസത്തിനുള്ളിൽ കുറഞ്ഞത് 8320 രൂപ. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണോ നല്ല സമയം, അതോ വിറ്റു പണമാക്കേണ്ടവർ ഇപ്പോൾതന്നെ വിറ്റില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമോ? ഇരുപതിനായിരത്തിന്റെ പടവുകളിലേക്ക് സ്വർണം വീണ്ടും ഇറങ്ങുമോ? സ്വർണവിലയിലുണ്ടായേക്കാവുന്ന സാധ്യതകൾ പരിശോധിക്കാം.

ഒരു മാസം– കയറ്റത്തേക്കാൾ ഇറക്കം

ADVERTISEMENT

ഫെബ്രുവരി മാസത്തിന്റെ ആദ്യം മുതൽ സ്വർണവിലയിൽ ഇറക്കങ്ങൾ സംഭവിച്ചു തുടങ്ങി. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 7.5 ശതമാനമാക്കിക്കുറച്ച കേന്ദ്ര ബജറ്റായിരുന്നു ഇതിനു പിന്നിൽ. 12.5 ശതമാനമായിരുന്ന കസ്റ്റംസ് നികുതിയാണ് 7.5 ലേക്കു കുറഞ്ഞത്. സെസ് ഏർപ്പെടുത്തിയെങ്കിലും ഫലത്തിൽ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവു കുറയ്ക്കാൻ കഴിയുന്ന പ്രഖ്യാപനമാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ നടത്തിയത്. ബജറ്റ് അവതരിപ്പിച്ച അന്നു തന്നെ സ്വർണവില കുറയുകയും ചെയ്തു. തൊട്ടടുത്ത ദിവസങ്ങളിലും വില കുറഞ്ഞു. 

ഫെബ്രുവരി ഒന്നിന് 36,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ദിവസങ്ങൾക്കുള്ളിൽ സ്വർണവില 35,000 രൂപ നിലവാരത്തിലേക്കെത്തി. 7 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. അതായത് ഒരു ലക്ഷം രൂപയ്ക്ക് രണ്ടര പവൻ സ്വർണാഭരണം ലഭിക്കുന്ന സ്ഥിതിയിലേക്കു വിലയെത്തി. നികുതി കുറച്ചതു മാത്രമല്ല, രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതും കേരളത്തിലെ വിപണികളിൽ പ്രതിഫലിച്ചു. രാജ്യാന്തര വിപണിയിൽ 31.1 ഗ്രാം സ്വർണത്തിന്റെ വില 1840 ഡോളറിലേക്കു വരെ ആ സമയത്തു താഴ്ന്നു. 

രൂപയുടെ വിനിമയ നിരക്ക് 72.90 രൂപയായതും സ്വർണവില കുറയാൻ കാരണമായി. ഡോളർ കരുത്താർജിച്ചപ്പോൾ ക്രമേണ സ്വർണവിലയും കുറയാൻ തുടങ്ങി. 1815 ഡോളർ നിലവാരത്തിലേക്ക് രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞു. സ്വർണത്തിനൊപ്പം വെള്ളിവിലയും ഈ ഘട്ടത്തിൽ കുറഞ്ഞു. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഗവണ്മെന്റിൽ പ്രതീക്ഷവച്ച് നിക്ഷേപകർ സ്വർണം വിറ്റത് ഡോളറിന്റെ കരുത്തു കൂട്ടി. നിക്ഷേപകർ ചെറിയ തോതിൽ ഡോളറിലേക്കു മടങ്ങുകയും ചെയ്തു. സ്വർണം വിറ്റു ലാഭമെടുത്തു. രാജ്യാന്തര വിപണിയിൽ സ്വർണവില 1790 ഡോളർ വരെ എത്തി. 

ഫെബ്രുവരി പകുതി മുതലാണ് വില വീണ്ടും കുറഞ്ഞു തുടങ്ങിയത്. ഫെബ്രുവരി 17 ആയപ്പോൾ വില പവന് കൃത്യം 35,000 രൂപയായി. പിന്നീട് ഒരാഴ്ചയോളം 34000 രൂപയുടെ പരിസരങ്ങളിലായിരുന്നു വില. തുടർന്ന് വിപണിയിലുണ്ടായ ചാഞ്ചാട്ടം സ്വർണവില നേരിയ തോതിൽ കൂടാൻ കാരണമായി. പവന് 480 രൂപ ഉയർന്ന് വീണ്ടും വില 35,000 കടന്നു. എന്നാൽ പിന്നീടുള്ള ഒരാഴ്ച തുടർച്ചയായി വില ഇടിഞ്ഞു. കഴിഞ്ഞ ദിവസം പവന് 280 രൂപ കൂടിയെങ്കിലും മാർച്ച് രണ്ടിന് 760 രൂപ ഇടിഞ്ഞതോടെ പവൻ വില 33,680 രൂപയായി.

File Photo: NARINDER NANU / AFP
ADVERTISEMENT

വില കുറയാനുള്ള കാരണങ്ങൾ

രാജ്യാന്തര വിപണിയിൽ വില കുറയുന്നതാണു സംസ്ഥാനത്തും സ്വർണവില കുറയാൻ കാരണമാകുന്നത്. 1700 ഡോളറിന്റെ തൊട്ടടുത്തേക്ക് സ്പോട്ട് ഗോൾഡിന്റെ വില ഇടിഞ്ഞു. സ്വർണത്തിൽ നിന്നു നിക്ഷേപകർ ഡോളറിലേക്കു ചുവടുമാറുന്നതിന്റെ ലക്ഷണങ്ങളാണു രാജ്യാന്തര വിപണിയിൽ പ്രകടമാകുന്നത്. ഡോളർ കരുത്താർജിക്കുന്നതാണു നിക്ഷേപകരെ ആകർഷിക്കുന്നത്. 

കോവിഡിനെ തുടർന്നു കഴിഞ്ഞ വർഷം വൻകിട നിക്ഷേപകർ വാങ്ങിക്കൂട്ടിയ സ്വർണം വിൽക്കുകയും പകരം ഡോളറിലേക്കോ മറ്റു നിക്ഷേപങ്ങളിലേക്കോ മാറുകയും ചെയ്യുകയാണെങ്കിൽ സ്വർണവില ഇനിയും കുറയും. യുഎസ് ട്രഷറി ബോണ്ടുകളിലേക്കു പണമൊഴുകുന്നത് ഡോളറിന്റെ കരുത്തു കൂട്ടുകയും സ്വർണത്തിന്റെ തിളക്കം കുറയ്ക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് വാക്സീൻ ഡ്രൈവ് ലോകം മുഴുവൻ അതിവേഗം നടക്കുന്നതിനാൽ വിപണികളിൽ ശുഭപ്രതീക്ഷയാണു നിലനിൽക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ സ്വർണവിലയിൽ ഇനിയും ഇടിവു പ്രതീക്ഷിക്കാം.

വാങ്ങണോ? വിൽക്കണോ?

ADVERTISEMENT

കഴിഞ്ഞ ഓഗസ്റ്റ് മാസത്തെക്കാൾ 8300 രൂപ പവന് കുറഞ്ഞു എന്നത് ആഭരണാവശ്യത്തിനായി സ്വർണം വാങ്ങുന്നവരെ ആകർഷിക്കുന്ന ഘടകം തന്നെയാണ്. എന്നാൽ 30,000 രൂപയ്ക്കു താഴേക്കു സ്വർണം എത്തട്ടെ, എന്നിട്ടാവാം എന്നു കരുതി കാത്തിരിക്കുന്നവരുമുണ്ട്. വിവാഹാവശ്യത്തിനുള്ള സ്വർണം വാങ്ങലുകൾക്ക് പക്ഷേ, ഈ കാത്തിരിപ്പ് പറ്റില്ല. ചെറു നിക്ഷേപമെന്ന തോതിൽ ബാറുകളായോ, കോയിനുകളായോ സ്വർണം വാങ്ങിയവർ അവ വിറ്റു പണമാക്കുന്ന പ്രവണതയും ഇപ്പോൾ വിപണിയിൽ പ്രകടമാണ്. വില ഇനിയും താഴേക്കു പോകുമോ എന്ന ഭയമാണിതിനു കാരണം. അതേസമയം കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ മഞ്ഞലോഹം സുരക്ഷിത നിക്ഷേപമായി കരുതുന്നവരുമേറെയാണ്. ഇപ്പോൾ ചെറിയ മങ്ങലേറ്റുവെങ്കിലും തിളക്കം ഇനിയും കൂടുമെന്നു പ്രതീക്ഷിക്കുകയാണവർ.

വില ഇനിയും കുറയുമോ? കൂടുമോ?

1700 ഡോളറിൽ നിന്ന് 1680–1650 ഡോളർ നിലവാരത്തിലേക്കു സ്വർണം എത്തിച്ചേരുമെന്നു വിദഗ്ധർ വിലയിരുത്തുന്നുണ്ട്. 1725 –1750 ഡോളർ വരെ രാജ്യാന്തര വിപണിയിൽ ഉയർന്നാലും ഇവിടെ താൽക്കാലികമായി വില കുറയുമെന്ന പ്രവചനങ്ങളുണ്ടെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ഡൊമസ്റ്റിക് കൗൺസിൽ ദേശീയ പ്രസിഡന്റ് എസ്. അബ്ദുൽ നാസർ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങളും സ്വർണത്തേക്കാൾ പിന്തുണ നൽകുന്നത് ഡോളറിനാണ്. ഡോണൾഡ് ട്രംപിനെപ്പോലെ വിവാദ വിഷയങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ കൊടുക്കുന്നില്ല. മാത്രമല്ല, സാമ്പത്തിക ഉത്തേജനത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഡോളർ കരുത്താർജിക്കുന്നത് ഇതിനു തെളിവാണ്. തൽസ്ഥിതി തുടർന്നാൽ സ്വർണവിലയിൽ ചാഞ്ചാട്ടവും ഇടിവുമാണ് പ്രതീക്ഷിക്കേണ്ടത്.

എന്നാൽ കോവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയിലേൽപിച്ച പ്രഹരം ചെറുതല്ല. പ്രതിസന്ധി മറികടക്കാൻ ലോകരാജ്യങ്ങൾക്കൊന്നും കഴിഞ്ഞിട്ടുമില്ല. വാക്സീൻ പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും കോവിഡ്മുക്ത ലോകം എന്നത് ഇനിയും ഒരുപാട് അകലെയാണ്. സമ്പദ്‌വ്യവസ്ഥയിൽ എന്തും സംഭവിക്കാമെന്ന അനിശ്ചിതാവസ്ഥ തുടരുന്നുണ്ട്. ഈ അനിശ്ചിതാവസ്ഥയിൽ കൈയിലിരിക്കുന്ന സ്വർണം മുഴുവൻ വിറ്റുകളയാൻ വൻകിട നിക്ഷേപകർ തയാറാകുമോ എന്ന് കണ്ടറിയണം. നിക്ഷേപകർ സ്വർണം വൻതോതിൽ വിറ്റ്, അതുവഴി സ്വർണത്തിന്റെ ഡിമാൻഡ് ഇടിഞ്ഞാൽ മാത്രമേ വലിയ ഇടിവ് വിലയിൽ പ്രതീക്ഷിക്കേണ്ടതുള്ളു. പവന് 30,000 രൂപയ്ക്കു താഴെ എന്ന സ്ഥിതിയിൽ എത്തണമെങ്കിൽ രാജ്യാന്തര നിക്ഷേപകർ ഒരു കൈവിട്ട കളിക്കു തയാറാകണം.

English Summary: Is it a Good Time to Buy or Sell Gold; Things to Keep in Mind