ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രിയിൽ ഭാര്യയോടൊപ്പം എത്തി കോവിഡ് വാക്സീൻ കുത്തിവയ്പെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ആണ് ഇരുവരും സ്വീകരിച്ചത്. | Covid Vaccine | Harsh Vardhan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രിയിൽ ഭാര്യയോടൊപ്പം എത്തി കോവിഡ് വാക്സീൻ കുത്തിവയ്പെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ആണ് ഇരുവരും സ്വീകരിച്ചത്. കോവിഡ് മഹാമാരിക്കെതിരായ ‘മൃതസഞ്ജീവനി’യാണു വാക്സീനെന്നു കേന്ദ്രമന്ത്രി പ്രതികരിച്ചു.

‘ഞങ്ങൾക്കു കോവാക്സീനാണ് ആശുപത്രിയിൽനിന്നു നൽകിയത്. ഈ വാക്സീൻ സഞ്ജീവനി പോലെ പ്രവർത്തിക്കും. സഞ്ജീവനി ലഭിക്കാൻ ഹനുമാന് ഇന്ത്യയ്ക്കു കുറുകെ സഞ്ചരിക്കേണ്ടി വന്നു. എന്നാൽ ഈ സഞ്ജീവനി നിങ്ങളുടെ അടുത്തുള്ള സ്വകാര്യ, സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാണ്. സാധിക്കുന്നവർ പണം നൽകി വാക്സീൻ സ്വീകരിക്കണം. ഞങ്ങൾ 250 രൂപ വീതമാണു കൊടുത്തത്’– കേന്ദ്രമന്ത്രി പറഞ്ഞു.

ADVERTISEMENT

കുത്തിവയ്പ് എടുക്കാനായി 40 ലക്ഷത്തോളം പേർ സർക്കാരിന്റെ കോ-വിൻ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു. തുടക്കത്തിൽ തകരാറുകൾ ഉണ്ടായിരുന്നെങ്കിലും രാത്രിയോടെ 34 ലക്ഷത്തോളം റജിസ്‌ട്രേഷനുകൾ നടത്താനായി. രാവിലെ ഒൻപതരയോടെ 5 ലക്ഷം പേർ കൂടി പേര് റജിസ്റ്റർ ചെയ്തു. 97 ശതമാനത്തിലധികമാണ് ഇന്ത്യയുടെ രോഗമുക്തി നിരക്ക്. ലോകത്തു രോഗമുക്തിയിൽ ഇന്ത്യയാണു മുന്നിൽ. മരണനിരക്ക് 1.42 ശതമാനമാണ്– മന്ത്രി വ്യക്തമാക്കി.

English Summary: Pay for COVID-19 vaccine if you can afford it: Health Minister Harsh Vardhan’s message after taking the jab