കൊല്‍ക്കത്ത∙ ബംഗാളിലെ സഖ്യത്തെ ചൊല്ലിയുള്ള കോൺഗ്രസ്‌ നേതാക്കളുടെ വാക്പോര് പൊട്ടിത്തെറിയിലേക്ക്. വ്യക്തിപരമായ നേട്ടങ്ങൾ ലക്ഷ്യം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നത് അവസാനിപ്പിക്കണമെന്ന് ആനന്ദ് ശർമക്ക് ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി മറുപടി നൽകി. തിരുത്തൽവാദി നേതാക്കളെ തള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്‍ക്കത്ത∙ ബംഗാളിലെ സഖ്യത്തെ ചൊല്ലിയുള്ള കോൺഗ്രസ്‌ നേതാക്കളുടെ വാക്പോര് പൊട്ടിത്തെറിയിലേക്ക്. വ്യക്തിപരമായ നേട്ടങ്ങൾ ലക്ഷ്യം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നത് അവസാനിപ്പിക്കണമെന്ന് ആനന്ദ് ശർമക്ക് ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി മറുപടി നൽകി. തിരുത്തൽവാദി നേതാക്കളെ തള്ളി ഹൈക്കമാൻഡും രംഗത്തു വന്നു. അതേസമയം ഐഎസ്എഫ് ബന്ധത്തെ എതിർത്ത് ആനന്ദ് ശർമ നടത്തിയ പരാമർശം ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണ്.

ഇന്ത്യൻ സെക്കുലർ ഫ്രണ്ട് വർഗീയ പാർട്ടി ആണെന്നും ബംഗാളിൽ ഇവരെ സഖ്യത്തിലെടുത്തത് ഹൈക്കമാൻഡ് പുനഃപരിശോധിക്കണമെന്നുമുള്ള മുതിർന്ന നേതാവ് ആനന്ദ് ശർമയുടെ പരാമർശമാണ് കോൺഗ്രസിനുള്ളിൽ പുതിയ വിവാദങ്ങൾക്കു തിരി കൊളുത്തിയിരിക്കുന്നത്. ആനന്ദ് ശർമയുടെ പരാമർശം ബിജെപിയെ സഹായിക്കാനാണെന്ന വിമർശനവുമായി ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്തുവന്നതിനു പിന്നാലെ ഹൈക്കമാൻഡും മുതിർന്ന നേതാവിനെ തള്ളുകയാണ്.

ADVERTISEMENT

അതേസമയം കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ വീണ് കിട്ടിയ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബിജെപി. തിരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി കൂട്ട് കൂടാൻ മടിയില്ലാത്ത പാർട്ടിയായി കോൺഗ്രസ്‌ മാറിയെന്ന് ബിജെപി ബംഗാൾ ഘടകം ആരോപിച്ചു.

തിരുത്തൽവാദികൾക്ക് നേരെ കോൺഗ്രസിലും പ്രതിഷേധം ശക്തമാവുകയാണ്.  ജമ്മുവിൽ കോൺഗ്രസ്‌ പ്രവർത്തകർ ഗുലാം നബി ആസാദിന്റെ കോലം കത്തിച്ചു. തിരുത്തൽ വാദികൾ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും അവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപെട്ടായിരുന്നു പ്രതിഷേധം.

ADVERTISEMENT

English Summary: Rift within Congress ahead of West Bengal elections as Adhir Ranjan Chowdhury slams Anand Sharma