ന്യൂഡല്‍ഹി∙ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കാൻ നിര്‍ണായക നീക്കവുമായി കേന്ദ്രസർക്കാർ. ആശുപത്രികളിൽ ഏതു സമയത്തും വാക്സീൻ എടുക്കാൻ ജനത്തിന് സാധിക്കണമെന്നാണു പുതിയ നിർദേശം. ആശുപത്രികൾക്കു വാക്സിനേഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കാൻ നിര്‍ണായക നീക്കവുമായി കേന്ദ്രസർക്കാർ. ആശുപത്രികളിൽ ഏതു സമയത്തും വാക്സീൻ എടുക്കാൻ ജനത്തിന് സാധിക്കണമെന്നാണു പുതിയ നിർദേശം. ആശുപത്രികൾക്കു വാക്സിനേഷന്‍ സമയം നീട്ടാം. നിശ്ചിത സമയത്തു മാത്രം വാക്സീൻ നൽകുന്ന രീതി തുടരരുതെന്നാണു സർക്കാർ തീരുമാനം.

കോവിഡ് വാക്സീൻ നൽ‌കുന്നതിലെ സമയ നിയന്ത്രണം സർക്കാർ പിൻവലിക്കുകയാണ്. വാക്സിനേഷന്റെ വേഗത വർധിപ്പിക്കുന്നതിനാണിത്. എല്ലാ ദിവസവും 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ആളുകൾക്കു വാക്സീൻ സ്വീകരിക്കാൻ സാധിക്കണം– കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പ്രതികരിച്ചു. സർ‌ക്കാര്‍, സ്വകാര്യ ആശുപത്രികളെ കോവിൻ ആപ്പുമായി ബന്ധിപ്പിച്ചാണു വാക്സീനേഷൻ പ്രവർത്തനങ്ങൾ രാജ്യത്തു പുരോഗമിക്കുന്നത്.

ADVERTISEMENT

ചട്ടങ്ങൾ പാലിക്കാൻ തയാറുള്ള സ്വകാര്യ ആശുപത്രികൾ‌ക്കെല്ലാം വാക്സിനേഷൻ നടപടികളുടെ ഭാഗമാകാമെന്ന് ചൊവ്വാഴ്ച കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. വാക്സീൻ വിതരണം വേഗത്തിലാക്കാൻ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും പരമാവധി ഉപയോഗിക്കണമെന്നാണു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നൽകിയിരിക്കുന്ന നിർദേശം.

English Summary: Government Removes Time Constraint for Getting Covid-19 Shot