മാഹി ∙ തമിഴ് ജനത മലയാളത്തിനു നൽകിയ അംഗീകാരമാണു പുതുച്ചേരി ആഭ്യന്തര മന്ത്രിയായിരുന്ന ഇ.വത്സരാജ്. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ മാത്രം വലുപ്പം വരുന്ന മയ്യഴിയെന്ന കൊച്ചു പ്രദേശത്തുനിന്ന് കെഎസ്‌യുവിലൂടെ വളർന്ന് മന്ത്രി പദവിയിലെത്തിയ | E Valsaraj | Puducherry | Manorama News

മാഹി ∙ തമിഴ് ജനത മലയാളത്തിനു നൽകിയ അംഗീകാരമാണു പുതുച്ചേരി ആഭ്യന്തര മന്ത്രിയായിരുന്ന ഇ.വത്സരാജ്. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ മാത്രം വലുപ്പം വരുന്ന മയ്യഴിയെന്ന കൊച്ചു പ്രദേശത്തുനിന്ന് കെഎസ്‌യുവിലൂടെ വളർന്ന് മന്ത്രി പദവിയിലെത്തിയ | E Valsaraj | Puducherry | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഹി ∙ തമിഴ് ജനത മലയാളത്തിനു നൽകിയ അംഗീകാരമാണു പുതുച്ചേരി ആഭ്യന്തര മന്ത്രിയായിരുന്ന ഇ.വത്സരാജ്. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ മാത്രം വലുപ്പം വരുന്ന മയ്യഴിയെന്ന കൊച്ചു പ്രദേശത്തുനിന്ന് കെഎസ്‌യുവിലൂടെ വളർന്ന് മന്ത്രി പദവിയിലെത്തിയ | E Valsaraj | Puducherry | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഹി ∙ തമിഴ് ജനത മലയാളത്തിനു നൽകിയ അംഗീകാരമാണു പുതുച്ചേരി ആഭ്യന്തര മന്ത്രിയായിരുന്ന ഇ.വത്സരാജ്. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ മാത്രം വലുപ്പം വരുന്ന മയ്യഴിയെന്ന കൊച്ചു പ്രദേശത്തുനിന്ന് കെഎസ്‌യുവിലൂടെ വളർന്ന് മന്ത്രി പദവിയിലെത്തിയ കോൺഗ്രസ് നേതാവാണ് അദ്ദേഹം. പുതുച്ചേരി സംസ്ഥാനത്തെ ജനസംഖ്യയുടെ 3% മാത്രമാണു മലയാളികൾ. അവർ മാഹിക്കാരാണ്. അക്കൂട്ടത്തിൽ ഒരാളെ മന്ത്രിയാക്കിയതിലൂടെ മലയാളികളെകൂടി ഉൾക്കൊള്ളുകയായിരുന്നു പുതുച്ചേരി. 

ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് തുടർച്ചയായി 6 തവണ മാഹിയിൽനിന്നു കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ഇ.വത്സരാജ്. 4 തവണയായി 12 വർഷം പുതുച്ചേരി മന്ത്രിയായിരുന്നു അദ്ദേഹം. വി.ഷൺമുഖം, എൻ.രംഗസ്വാമി, വി.വൈദ്യലിംഗം എന്നീ മുഖ്യമന്ത്രിമാർക്കു കീഴിൽ ആഭ്യന്തരം, ആരോഗ്യം, നിയമം, തൊഴിൽ, വ്യവസായം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.

ADVERTISEMENT

പുതുച്ചേരി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമാണ്. യൂത്ത് കോൺഗ്രസ് പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുണ്ട്. മാഹി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരിക്കുമ്പോൾ 1990ൽ ആണ് ആദ്യമായി എംഎൽഎയായത്. ഇ.വത്സരാജ് നല്ലൊരു ചിത്രകാരൻ കൂടിയാണ്. ചെന്നൈ, ഡൽഹി, മാഹി എന്നിവിടങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. മത്സരരംഗത്തുനിന്നു വിരമിക്കുന്ന വത്സരാജ് ‘മനോരമ ഓൺലൈനോടു’ സംസാരിക്കുന്നു. 

ഇങ്ങനെയൊരു തീരുമാനമെടുക്കാൻ എന്താണു കാരണം?

മാഹിയിലെ ജനങ്ങൾ 6 തവണ എന്നെ തിരഞ്ഞെടുത്തു. കഴിഞ്ഞ തവണത്തെ മത്സരത്തിൽ മാത്രമാണു പരാജയമറിഞ്ഞത്. 1990 മുതൽ മത്സര രംഗത്തുണ്ട്. ഇനി പുതുതലമുറയ്ക്കായി വഴിമാറണമെന്നു തോന്നി. അതുകൊണ്ടാണ് മത്സരിക്കാനില്ലെന്നു തീരുമാനിച്ചത്. മത്സര രംഗത്ത് ഉണ്ടാവില്ലെങ്കിലും മാഹിയിൽ മത്സരിക്കാൻ പോകുന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനായി രംഗത്തുണ്ടാകും. സംസ്ഥാന രാഷ്ട്രീയത്തിൽ കുറച്ചുകൂടി സജീവമാകും. 

പുതുച്ചേരിയിൽ കോൺഗ്രസിൽനിന്ന് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്കു പോവുകയാണല്ലോ?

ADVERTISEMENT

പുതുച്ചേരിയിൽ കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണു ബിജെപി സ്വീകരിച്ചത്. ജനാധിപത്യത്തെ ആസൂത്രിതമായി തകിടം മറിക്കുകയാണ്. ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ എംഎൽഎമാരെ മറുകണ്ടം ചാടിക്കുന്നു. അതൊരു ശാശ്വത രാഷ്ട്രീയ മാറ്റമായി തോന്നുന്നില്ല. എന്നും കോൺഗ്രസിന് വളക്കൂറുള്ള മണ്ണാണു പുതുച്ചേരി. കേരളത്തിലെയോ മാഹിയിലെയോ രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്നു തീർത്തും വ്യത്യസ്തമാണത്. അവിടെ ജാതി രാഷ്ട്രീയമാണു പ്രധാനം. 

ബിജെപി മതത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ജാതി രാഷ്ട്രീയത്തിലേക്ക് അവർക്കു കടക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ബിജെപി 30 സീറ്റിൽ മത്സരിച്ചു. 29 സ്ഥലത്തും കെട്ടിവച്ച പണം കിട്ടിയില്ല. മൊത്തം കിട്ടിയത് 2.44% വോട്ട്. കോൺഗ്രസ് നേതാക്കളെ കാലുമാറ്റാൻ പ്രോത്സാഹിപ്പിച്ച് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളാക്കി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും 6 മാസത്തിനകം ജനവിധി തേടാൻ നോക്കിയപ്പോൾ മണ്ഡലം കിട്ടാതെ വന്നതിനാൽ രാജിവയ്ക്കേണ്ടി വരികയും ചെയ്ത സാഹചര്യമുണ്ടായ സംസ്ഥാനമാണ് പുതുച്ചേരി. 2001ൽ വി.ഷണ്മുഖത്തിനാണ് ആ അവസ്ഥയുണ്ടായത്. ഇപ്പോൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയത് 9 നേതാക്കളാണ്. അവരൊന്നും കോൺഗ്രസ് പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്നവരല്ല. നാലും അഞ്ചും പാർട്ടി മാറിയവരാണവർ. ബിജെപിയുടെ അധികാരമോഹം കോൺഗ്രസിന് കരുത്തുള്ള പുതുച്ചേരിയിൽ നടക്കില്ല. കോൺഗ്രസിൽനിന്ന് ആളെക്കൂട്ടി രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ട അവസ്ഥയിലാണു ബിജെപി.

താങ്കളെ ബിജെപി സമീപിച്ചിരുന്നോ?

ADVERTISEMENT

എന്നെ ബിജെപി നേതാക്കളാരും സമീപിച്ചിട്ടില്ല. എന്നെ വിലകൊടുത്തു വാങ്ങാൻ കഴിയില്ലെന്ന് അവർക്ക് അറിയാം. ട്രൗസറിട്ടു നടക്കുന്ന കാലത്തുതന്നെ ഞാൻ കോൺഗ്രസ് കൊടി പിടിച്ചു തുടങ്ങിയതാണ്. 

തന്നെ ബിജെപി സമീപിച്ചിരുന്നുവെന്ന് ഇടതു സ്വതന്ത്രൻ മാഹി എംഎൽഎ വി.രാമചന്ദ്രൻ അടുത്ത കാലത്ത് പറയുകയുണ്ടായി. അദ്ദേഹം അതിനു വഴങ്ങിയില്ലെന്നും പറഞ്ഞിരുന്നു..?

അതു രണ്ടു വർഷം മുൻപു നടന്ന കാര്യമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അന്നു നടന്ന കാര്യം ഇത്രയും കാലം പുറത്തു പറയാതിരുന്നതിൽ ദുരൂഹതയുണ്ട്. 

ഈ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ എന്തു സംഭവിക്കും?

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡിഎംകെ, സിപിഐ, സിപിഎം, മുസ്‌ലിം ലീഗ് ഉൾപ്പെട്ട മുന്നണി അധികാരത്തിൽ വരും. ബിജെപിയുടെ പരീക്ഷണം ജനങ്ങൾ തള്ളിക്കളയും. 

മാഹിയിൽ എന്തിനാണ് സിപിഎമ്മും കോൺഗ്രസും വേറിട്ടു നിൽക്കുന്നത്?

സിപിഎം–കോൺഗ്രസ് ഐക്യത്തിന് മാഹിയിൽ സാധ്യതയില്ല. മറ്റൊരു സംസ്ഥാനത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിലെ രാഷ്ട്രീയ കാറ്റാണ് മാഹിയിൽ വീശുന്നത്. അതുകൊണ്ടു തന്നെ സിപിഎം–കോൺഗ്രസ് ഐക്യത്തിനു പ്രസക്തിയില്ല. 

English Summary: Interview with E Valsaraj, Former Puducherry Home Minister