കൊച്ചി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മുൻ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ്. ഈ മാസം.....| VK Ebrahimkunju | ED | Manorama News

കൊച്ചി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മുൻ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ്. ഈ മാസം.....| VK Ebrahimkunju | ED | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മുൻ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണു നിര്‍ദേശം. നോട്ടു നിരോധനകാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

പാലാരിവട്ടം പാലം കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം കിട്ടിയതിനു പിന്നാലെയാണ് ഇഡിയുടെയും നടപടിയുണ്ടായത്. ജാമ്യം ലഭിക്കാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോയെന്ന് സംശയിക്കുന്നതായി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വിമര്‍ശിച്ചു. കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു.

ADVERTISEMENT

എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെ വിവിധ ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താന്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇബ്രാഹിംകുഞ്ഞിന്‍റെ നടപടിയെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടിയ ഇബ്രാഹിംകുഞ്ഞ് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് കണ്ടതായി കോടതി ചൂണ്ടിക്കാട്ടി.

English Summary : ED notice against VK Ebrahimkunju