മൂന്ന്, മൂന്ന്, മൂന്ന്... കാനം രാജേന്ദ്രൻ മൂന്നുവട്ടം തറപ്പിച്ചു പറഞ്ഞതോടെ സിപിഐ എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമുണ്ടായി; പാർട്ടിയുടെ മൂന്നു മന്ത്രിമാരും മത്സരിക്കേണ്ടതില്ല എന്ന | CPI | Kerala Assembly Elections 2021 | LDF | Assembly Election | Manorama Online

മൂന്ന്, മൂന്ന്, മൂന്ന്... കാനം രാജേന്ദ്രൻ മൂന്നുവട്ടം തറപ്പിച്ചു പറഞ്ഞതോടെ സിപിഐ എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമുണ്ടായി; പാർട്ടിയുടെ മൂന്നു മന്ത്രിമാരും മത്സരിക്കേണ്ടതില്ല എന്ന | CPI | Kerala Assembly Elections 2021 | LDF | Assembly Election | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന്, മൂന്ന്, മൂന്ന്... കാനം രാജേന്ദ്രൻ മൂന്നുവട്ടം തറപ്പിച്ചു പറഞ്ഞതോടെ സിപിഐ എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമുണ്ടായി; പാർട്ടിയുടെ മൂന്നു മന്ത്രിമാരും മത്സരിക്കേണ്ടതില്ല എന്ന | CPI | Kerala Assembly Elections 2021 | LDF | Assembly Election | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന്, മൂന്ന്, മൂന്ന്... കാനം രാജേന്ദ്രൻ മൂന്നുവട്ടം തറപ്പിച്ചു പറഞ്ഞതോടെ സിപിഐ എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമുണ്ടായി; പാർട്ടിയുടെ മൂന്നു മന്ത്രിമാരും മത്സരിക്കേണ്ടതില്ല എന്ന കാര്യത്തിലും. 3 വട്ടം മത്സരിച്ചതിനാൽ മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, കെ. രാജു, പി. തിലോത്തമൻ എന്നിവർ ഇത്തവണ തിരഞ്ഞെടുപ്പിനില്ല. മൂന്നുവട്ടം പൂർത്തിയാക്കിയ എംഎൽഎമാരും മാറിനിൽക്കും. ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കൾ എല്ലാ പാർട്ടികളിലെയും ചെറുപ്പക്കാർ കൂടിയാണ്. സിപിഐ തീരുമാനത്തിന്റെ തുടർചലനങ്ങൾ മറ്റു പാർട്ടികളിലും ഉണ്ടായി. 

കാനം രാജേന്ദ്രൻ (ഫയൽ ചിത്രം)

മൂന്നു തവണ മത്സരിച്ചവരെ മാറ്റിയാലോ എന്ന ആശയം പ്രമുഖ പാർട്ടിയായ സിപിഎമ്മിൽ സജീവ ചർച്ചയായി. അതൊരു തീരുമാനം പോലെയായി. മുസ്‌ലിം ലീഗിൽ പോലും 3 തവണ മതിയെന്ന ആവശ്യമുയർന്നു. പലവട്ടം മത്സരിച്ചവരെ മാറ്റണമെന്ന് ടി.എൻ. പ്രതാപൻ എംപി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനു കത്തെഴുതി. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സർവേ നടത്തി കണ്ടെത്തിയതും സ്ഥിരം സ്ഥാനാർഥികളെ മാറ്റണം എന്നാണ്. യുവാക്കൾക്ക് അവസരം കൊടുക്കണമെന്ന് എല്ലാ പാർട്ടികളിലും ആവശ്യം ഉയരാറുണ്ടെങ്കിലും മൂന്നുതവണ എന്ന ‘പോയിന്റിലേക്ക്’ എത്തിച്ചു എന്നതൊരു മിടുക്ക് തന്നെയാണ്. ഭാവിയിൽ അതൊരു കീഴ്‌വഴക്കമായും മാറാം. 

ബിനോയ് വിശ്വം (ഫയൽ ചിത്രം)
ADVERTISEMENT

ഉറപ്പിച്ചത് ചന്ദ്രപ്പൻ

2011 ൽ പാർട്ടി സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പൻ അന്നു മന്ത്രിയായ ബിനോയ് വിശ്വത്തെ വിളിപ്പിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രണ്ടു തവണയോ മൂന്നു തവണയോ എന്ന നിബന്ധന വയ്ക്കണം എന്നു താൻ ആലോചിക്കുന്നതായി പറഞ്ഞു. അതേവരെ കൃത്യമായ പരിധി പാർട്ടി പറഞ്ഞിരുന്നില്ല. മറ്റു സിപിഐ മന്ത്രിമാരിൽനിന്ന് വ്യത്യസ്തമായി ബിനോയ് വിശ്വം രണ്ടുതവണ നിയമസഭാംഗത്വം പൂർത്തിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാലാണ് ഇക്കാര്യം ചന്ദ്രപ്പൻ മുൻകൂട്ടി ചർച്ച ചെയ്തത്. സെക്രട്ടറിയുടെ മനസ്സിൽ എന്താണോ അതുതന്നെ നടപ്പാക്കണം എന്നു ബിനോയ് മറുപടി പറഞ്ഞു. രണ്ടു തവണ എന്നതാണു തന്റെ തീരുമാനം എന്നു ചന്ദ്രപ്പൻ പറഞ്ഞു. അടുത്ത ദിവസത്തെ പാർട്ടി കമ്മിറ്റിയിൽ രണ്ടുതവണ മത്സരിച്ചവർ മാറണം എന്ന നിബന്ധന പ്രാബല്യത്തിലായി. മന്ത്രിമാരായിരുന്ന ബിനോയ് വിശ്വവും കെ.പി. രാജേന്ദ്രനും അത്തവണ മത്സരിച്ചില്ല.  അടുത്ത തവണ വൈക്കം എംഎൽഎ ആയിരുന്ന അജിത്, രണ്ടുതവണ തുടർച്ചയായി ജയിച്ച ശേഷം മാറി. 

രണ്ടു വട്ടം പിന്നെ മൂന്നായി

പലവട്ടം മത്സരിക്കേണ്ടതില്ല എന്നത് സിപിഐയിൽ ഒരു നയമായി മാറി. എന്നാൽ പ്രമുഖരായ നേതാക്കൾക്കു വേണ്ടി, രണ്ടുതവണ എന്നത് മൂന്നുതവണയെന്നു വേണമെങ്കിൽ മാറ്റാം എന്നൊരു ഭേദഗതി അടുത്ത തിരഞ്ഞെടുപ്പ് ആയതോടെ വന്നു. പ്രധാനമായും സി. ദിവാകരൻ, മുല്ലക്കര രത്നാകരൻ, വി.എസ്. സുനിൽകുമാർ, ഇ.എസ്. ബിജിമോൾ എന്നീ പ്രമുഖരെ മത്സരിപ്പിക്കുന്നതു നന്നായിരിക്കും എന്ന് പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നതാണ് അതിനു കാരണമായത്. എന്നാൽ വി.എസ്. സുനിൽകുമാറിനെ കയ്പമംഗലം പോലുള്ള ഉറച്ച സീറ്റിൽനിന്ന് തൃശൂർ പോലെ സാധ്യത കുറഞ്ഞ മണ്ഡലത്തിലേക്കും സി. ദിവാകരനെ കരുനാഗപ്പള്ളിയിൽനിന്ന് നെടുമങ്ങാട്ടേക്കും മാറ്റി. രണ്ടുപേരും ശക്തമായ മത്സരം നടത്തി പാർട്ടിക്ക് രണ്ടുമണ്ഡലങ്ങളും നേടിക്കൊടുത്തു. 

ADVERTISEMENT

ബിജിമോൾ നേരിയ ഭൂരിപക്ഷത്തിന് പീരുമേട്ടിലും മുല്ലക്കര നല്ല ഭൂരിപക്ഷത്തിന് ചടയമംഗലത്തും ജയിച്ചു. അങ്ങനെ രണ്ടുവട്ടം എന്നതു മൂന്നുവട്ടമായി. എന്നാൽ കൂടുതൽ വേണ്ട എന്ന് പാർട്ടി തീരുമാനിച്ചു. ‘15 വർഷം എംഎൽഎയും 5 വർഷം മന്ത്രിയും ആയ ശേഷവും പലരുടെയും മോഹം തീരുന്നില്ല. അപ്പോൾ ഒരു തവണ മത്സരിക്കണമെന്ന ആഗ്രഹം പലരും പ്രകടിപ്പിക്കുന്നതിൽ തെറ്റു പറയാൻ കഴിയുമോ?’ എന്നാണ് പാർട്ടിയുടെ ഒരു ഉന്നത നേതാവ് ഇതേപ്പറ്റി പ്രതികരിച്ചത്. അതുകൊണ്ട് ജയിച്ചാലും തോറ്റാലും 3 തവണ എന്ന ഉറച്ച നിലപാട് സിപിഐ സ്വീകരിച്ചു. 

സിപിഎമ്മിലെ മാറ്റം

ജയമോ തോൽവിയോ പ്രശ്നമല്ല, 3 തവണ മത്സരിച്ചിട്ടുണ്ടെങ്കിൽ മാറണം എന്നാണ് സിപിഐ തീരുമാനിച്ചതെങ്കിൽ 3 തവണ ജയിച്ചവർ മാറണം എന്ന ആവശ്യമാണ് സിപിഎമ്മിൽ ഉയർന്നുവന്നത്. സിപിഎം ഇതു പാർട്ടിനയമായി‌ സ്വീകരിച്ചില്ലെങ്കിലും പുതുമുഖങ്ങൾ വരണം എന്ന ആശയത്തിന് ഇത്തവണ മേൽക്കൈ ലഭിച്ചു. തോമസ് ഐസക്, ജി. സുധാകരൻ, എ.കെ. ബാലൻ എന്നീ മന്ത്രിമാർ പോലും ഈ നയം കാരണം ഇത്തവണ മത്സരിക്കില്ല എന്ന് ആദ്യഘട്ടത്തിൽ വാർത്തകൾ വന്നു. 

സിപിഐയിൽ മന്ത്രിമാർക്കും 3 വട്ടം എന്ന നയത്തിൽനിന്ന് ഇളവ് ലഭിച്ചില്ല. അതേസമയം സിപിഎമ്മിൽ മന്ത്രിമാർക്ക് ഇളവാകാമെന്ന് ജില്ലാ കമ്മിറ്റികൾ തീരുമാനമെടുത്തു. പ്രധാനമായും വിജയസാധ്യതയാണു പരിഗണിച്ചത്. പഴയ കാലത്തു പ്രമുഖ നേതാക്കൾ പതിവായി മത്സരിച്ചിരുന്നു. ഗൗരിയമ്മ 10 തവണ മത്സരിച്ചു, വിഎസ് അച്യുതാനന്ദൻ, പി.എസ്. ശ്രീനിവാസൻ എന്നിവർ 7 തവണ മത്സരിച്ചു. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയും കേരള കോൺഗ്രസിൽ കെ.എം. മാണിയും അരനൂറ്റാണ്ടോളമാണ് അവരുടെ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നത്. മുസ്‌ലിം ലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടി പതിവായി മത്സരിക്കുന്നു. മുന്നണിയുടെയും പാർട്ടിയുടെയും അണികളെ ആവേശം കൊള്ളിക്കാൻ പ്രമുഖർ രംഗത്തിറങ്ങുന്നു എന്നതാണ് ഇതിനു കാരണമായി പറയുന്നത്. 

ADVERTISEMENT

കീഴ്‌വഴക്കമാകുമ്പോൾ

‘ഓരോ കീഴ്‌വഴക്കങ്ങളാകുമ്പോൾ...’ എന്ന് സിനിമയിലെ കഥാപാത്രം പറയുന്നത് ആചാരങ്ങളെപ്പറ്റിയാണ്. കീഴ്‌വഴക്കങ്ങളെ ലംഘിക്കാൻ പഴമക്കാർ മടിക്കുന്നതിലെ സ്വാരസ്യമാണ് ‘വിളിച്ചുപറയാതെ വെടിവഴിപാട് നടത്താമോ’ എന്ന ചോദ്യത്തിനുള്ള ഈ മറുപടിയിൽ നിറയുന്നത്. എന്നാൽ ആധുനിക രാഷ്ട്രീയത്തിൽ വേണ്ടത് ലംഘിക്കാത്ത കീഴ്‌വഴക്കമാണ്. അതാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ള ഉദാരമായ ജനാധിപത്യത്തിന്റെ അസ്ഥിവാരത്തിന് ഉറപ്പ് നൽകുന്നത്. ജനാധിപത്യത്തിന്റെ പുതിയ ഘട്ടങ്ങളെ നല്ല കീഴ്‌വഴക്കങ്ങളിലൂടെ ഉത്തമരായ രാഷ്ട്രീയ നേതാക്കൾ മുന്നോട്ടുവയ്ക്കുന്നു. ഇതിൽ ഏറ്റവും പ്രശസ്തമായത് ട്രെയിനപകടത്തെ തുടർന്ന് അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്, റെയിൽവേ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി രാജിവച്ചതാണ്. 

പിന്നീടും പലപ്പോഴും നേരിട്ട് പങ്കാളിത്തമില്ലെങ്കിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന നിലപാട് ഉന്നതശീർഷരായ പല നേതാക്കളും കൈക്കൊണ്ടു. ഭരണാധികാരികൾ പിൽക്കാലത്ത് ആ കീഴ്‌വഴക്കം മറന്നുതുടങ്ങിയെങ്കിലും പാർട്ടി തോൽവിയെ തുടർന്ന് പാർട്ടി അധ്യക്ഷന്മാർ രാജി നൽകുന്ന കീഴ്‌വഴക്കം ഇന്നും ജനാധിപത്യ പാർട്ടികളിൽ തുടരുന്നു. ‘കൂട്ടായ നേതൃത്വം’ എന്ന ഒഴികഴിവു പറഞ്ഞ് ഇടതുപക്ഷ പാർട്ടികൾ ഇപ്പോഴും ഇതിൽ നിന്നു കുതറിമാറുകയും ചെയ്യും. 

ഗുണം, ദോഷം

പണ്ട്, സിപിഐയുടെ പ്രമുഖ നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന ഇന്ദ്രജിത് ഗുപ്തയോട് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ മോശമാണല്ലോ എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചു. അതിന് ഗുപ്തയുടെ മറുപടി ‘റോഡു നന്നാക്കുന്നതൊക്കെ പഞ്ചായത്തിന്റെ ജോലിയല്ലേ, എംപിയുടെ ജോലി പാർലമെന്റിൽ നിയമം നിർമിക്കലല്ലേ?’ എന്നായിരുന്നു. എന്നാൽ കാലം മാറവേ എംപിയും എംഎൽഎയും പാലവും റോഡും നിർമിക്കുന്നവരാണ് എന്ന ധാരണ നിലവിൽ വന്നു. പല ജനപ്രതിനിധികളും നിയമനിർമാണ സഭയിലെ മികച്ച ഇടപെടലിനോടൊപ്പം മണ്ഡലത്തെ പരിപാലിക്കുക എന്ന അധികജോലിയും നന്നായി ചെയ്തുവന്നു എന്നതു വസ്തുതയാണ്. 

എങ്കിലും ‘പാർലമെന്ററി വ്യാമോഹം’ കലശലായ പലരും നിയമനിർമാണമെന്ന ഗൗരവമുള്ള ജോലി മറന്നുകൊണ്ട് ജനപ്രീതി ലഭിക്കുന്ന വികസനപ്രവർത്തനങ്ങൾ നേട്ടമായി ചിത്രീകരിക്കാൻ തുടങ്ങി. ദീർഘകാല അടിസ്ഥാനത്തിൽ രാജ്യത്തെ ജനാധിപത്യപ്രക്രിയയെ പിന്നോട്ടടിക്കുന്നതാണ് ഇതെന്ന് എക്കാലത്തും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനപ്രീതിയുടെ പേരിൽ പാർട്ടിയെ പ്രതിരോധത്തിലാക്കാനും പലർക്കും ഇതുവഴി സാധിച്ചുവന്നു. ഈ സാഹചര്യത്തിലാണ് ‘എത്ര ജനപ്രീതിയുള്ള എംഎൽഎ ആണെങ്കിലും ഇളവ് നൽകേണ്ടതില്ല’ എന്ന സിപിഐ നയം ചർച്ച ചെയ്യപ്പെടുന്നത്. പാർട്ടി അഥവാ ആ പാർട്ടി പ്രതിനിധാനം ചെയ്യുന്ന ആശയമാണ് പ്രധാനം, നേതാവല്ല എന്നു വരുന്നത് എല്ലാ പാർട്ടികൾക്കും ഗുണം ചെയ്യും. 

English Summary: CPI for 3-term norm in Kerala Assembly Elections 2021; Other Parties to 'Support'