കൊച്ചി∙ ലാവ്‍ലിൻ കേസ് ഉൾപ്പടെയുള്ള പരാതികളിൽ അടുത്ത ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് ടി.പി. നന്ദകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) നോട്ടിസ്. 2006 മാർച്ചിൽ ഡിആർഐക്കു നൽകിയ പരാതികളിലാണ് ഹാജരായി, തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്....Lavalin Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലാവ്‍ലിൻ കേസ് ഉൾപ്പടെയുള്ള പരാതികളിൽ അടുത്ത ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് ടി.പി. നന്ദകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) നോട്ടിസ്. 2006 മാർച്ചിൽ ഡിആർഐക്കു നൽകിയ പരാതികളിലാണ് ഹാജരായി, തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ഡപ്യൂട്ടി ഡയറക്ടർ വികാസ് സി. മേത്തയാണ് നോട്ടിസ് അയച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ ചൂണ്ടിക്കാണിച്ച് 15 വർഷം മുൻപ് അയച്ച കത്തിലാണ് നടപടി. എന്നാൽ രണ്ടുമാസം മുൻപു താനയച്ച റിമൈൻഡറിന്റെ പശ്ചാത്തലത്തിലാണ് നടപടിയുണ്ടായിരിക്കുന്നതെന്ന് ടി.പി. നന്ദകുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.

ADVERTISEMENT

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇതു സംബന്ധിച്ച് കത്തയച്ചിരുന്നു. അടുത്ത ദിവസം ഹാജരായി തന്റെ പക്കലുള്ള തെളിവുകൾ കൈമാറും. കോഴിക്കോട്ടെ തന്റെ ഓഫിസ് ഒരുപറ്റം അക്രമികൾ എസ്എൻസി ലാവ്‌ലിന്‍, കവിയൂർ കേസ് ഉൾപ്പടെയുള്ള കേസുകളുടെ തെളിവുകൾ നശിപ്പിക്കുന്നതിനു തീയിട്ടിരുന്നു. ഇതിൽ കത്തി നശിക്കാത്ത തെളിവുകൾ കൈമാറുമെന്ന് നന്ദകുമാർ പറഞ്ഞു.

English Summary: Enforcement Directorate's Intervention in Lavlin Case