ബെംഗളൂരു∙ വാക്സീനേഷൻ കേന്ദ്രങ്ങളിലെ നീണ്ടനിരയിൽ ആശങ്ക അറിയിച്ച് ആരോഗ്യവിദഗ്ധർ. ആശുപത്രികളിൽ വാക്സീൻ എടുക്കാനെത്തുന്ന മുതിർന്ന പൗരന്മാരുടെ തിരക്ക് കൂടുതൽ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. രണ്ടാം ഘട്ട കോവിഡ് വാക്സീനേഷൻ മൂന്നാം ദിവസം....| Covid 19 Vaccination | Karnataka | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ വാക്സീനേഷൻ കേന്ദ്രങ്ങളിലെ  നീണ്ടനിരയിൽ ആശങ്ക അറിയിച്ച് ആരോഗ്യവിദഗ്ധർ. ആശുപത്രികളിൽ വാക്സീൻ എടുക്കാനെത്തുന്ന മുതിർന്ന പൗരന്മാരുടെ തിരക്ക് കൂടുതൽ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. രണ്ടാം ഘട്ട കോവിഡ് വാക്സീനേഷൻ മൂന്നാം ദിവസം പിന്നിടുമ്പോൾ വിഷയം ഗൗരവമായി കാണണമെന്ന് കർണാടക സാങ്കേതിക വിദഗ്ധ സമിതി അധകൃതരെ അറിയിച്ചു. 

രാജ്യത്ത് 60 വയസ്സിനു മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമുള്ള വാക്സിനേഷൻ പദ്ധതി തിങ്കളാഴ്ചയാണ് ആരംഭിച്ചത്. സ്പോട്ട് റജിസ്ട്രേഷനു വേണ്ടി നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നതായും സമയം അനുവദിക്കുന്നതിൽ കൃത്യതയില്ലെന്നുമുള്ള നിരവധി പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്. ചിലർ ഒരു ആശുപത്രിയിൽ എത്തിയ ശേഷം അവിടെയല്ലെന്നറിഞ്ഞ് മറ്റൊരിടത്തേക്ക് പോകേണ്ട അവസ്ഥയും ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. 

ADVERTISEMENT

ആശുപത്രികളിൽ ഒരേ സമയം നിരവധി പേർ കുത്തിവയ്പ് സ്വീകരിക്കാൻ എത്തുന്നതിനാൽ സാമൂഹിക അകലം ലംഘിക്കപ്പെടുകയാണ്. ഇത് രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗവാഹകരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യത കൂട്ടുമെന്നാണ് വിദഗ്ധർ ഭയക്കുന്നത്. ജനത്തിരക്ക്  നിയന്ത്രണവിധേയമാക്കി ക്രിയാത്മകമായി വാക്സീനേഷൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വിദഗ്ധർ അറിയിച്ചു. 

English Summary :Covid-19: Overcrowding at vaccination centres worries health experts