തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിനു താഴെയെത്തി. വാക്സീൻ വിതരണം സുഗമമാക്കാൻ സ്വകാര്യ മേഖലയിലുൾപ്പെടെ Kerala Covid test positivity rate, Kerala Covid, Covid test positivity rate, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിനു താഴെയെത്തി. വാക്സീൻ വിതരണം സുഗമമാക്കാൻ സ്വകാര്യ മേഖലയിലുൾപ്പെടെ ഇന്നു മുതൽ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങും. 

കോവിഡ് കുന്നു കയറി ഇറങ്ങുന്നതിന്റെ സൂചനയാണ് കണക്കുകളിൽ. കഴിഞ്ഞ രണ്ടുദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 നു താഴെ. ജനുവരി ആദ്യം എഴുപതിനായിരം കടന്ന രോഗികളുടെ എണ്ണം 45,000 ത്തിനു താഴെയെത്തി. പ്രതിദിന മരണസംഖ്യയിലും കുറവുണ്ട്. രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. വ്യാപക പരാതിക്കിടയാക്കിയ വാക്സീൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാനും നടപടി തുടങ്ങി. 

ADVERTISEMENT

മുൻകൂട്ടി റജിസ്റ്റർ ചെയ്തെത്തുന്നവർക്ക് ഇനി ടോക്കൺ വേണ്ട. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി റജിസ്റ്റർ ചെയ്യുന്നവർക്ക് ടോക്കൺ സംവിധാനം തുടരും. വൻ തിരക്കനുഭവപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, പാങ്ങപ്പാറ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഒരാഴ്ചത്തേക്ക് സ്പോട്ട് റജിസ്ട്രേഷൻ ഉണ്ടാകില്ല. നിലവിൽ ടോക്കൺ ലഭിച്ചവർക്ക് വാക്സീൻ നൽകിയ ശേഷമേ പുതിയ റജിസ്ട്രേഷൻ സ്വീകരിക്കൂ. നിലവിൽ 30,061 മുതിർന്ന പൗരന്മാർ വാക്സീനെടത്തു. ഇന്നു മുതൽ കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കുത്തിവയ്പ്പ് തുടങ്ങും. 21 ലക്ഷം ഡോസ് വാക്സീൻ കൂടി ഉടൻ സംസ്ഥാനത്തെത്തും. 

English Summary: Kerala Covid test positivity rate slips to 4.15%