ചരിത്ര സന്ദർശനം; ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി
ബഗ്ദാദ് ∙ ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി. ബഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മാർപാപ്പ എത്തിയത്....Pope Francis

ബഗ്ദാദ് ∙ ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി. ബഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മാർപാപ്പ എത്തിയത്. ഇതാദ്യമായാണ് ഇറാഖിൽ മാർപാപ്പ സന്ദർശനം നടത്തുന്നത്. പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും മാർപാപ്പ െവള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച, നജഫിലെത്തി ഗ്രാൻഡ് ആയത്തുല്ല അൽ സിസ്താനിയെ സന്ദർശിക്കുന്ന മാർപാപ്പ നസിറിയയിൽ സർവമതസമ്മേളനത്തിലും പങ്കെടുക്കും. ശനിയാഴ്ച ബഗ്ദാദിലും ഞായറാഴ്ച ഇർബിലിലും കുർബാന അർപ്പിക്കും. മൊസൂളും സന്ദർശിക്കുന്നുണ്ട്. കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികൾക്കിടയിൽ ഇറാഖിൽ 1450 കിലോമീറ്റർ സഞ്ചരിച്ച ശേഷം മാർപാപ്പ തിങ്കളാഴ്ച മടങ്ങും.
English Summary: Pope Francis arrives in Baghdad