കൊച്ചി∙ ഡോളർക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ കസ്റ്റംസ് തിരിഞ്ഞതോടെ പ്രതിരോധിക്കാൻ എൽഡിഎഫ്. ഇടതുമുന്നണിയെ പിന്നോട്ടടിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അതിനുള്ള ശ്രമത്തിൽനിന്നു പിൻമാറുന്നതാണ്....| LDF march | Customs | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഡോളർക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ കസ്റ്റംസ് തിരിഞ്ഞതോടെ പ്രതിരോധിക്കാൻ എൽഡിഎഫ്. ഇടതുമുന്നണിയെ പിന്നോട്ടടിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അതിനുള്ള ശ്രമത്തിൽനിന്നു പിൻമാറുന്നതാണ് നല്ലതെന്നും കോഴിക്കോട് കസ്റ്റംസ് ഓഫിസിനു മുന്നിലേക്കു സംഘടിപ്പിച്ച മാർച്ചിൽ സിപിഎം ജില്ലാ സെക്രട്ടറി സി. മോഹനൻ.

എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന ജനങ്ങളുടെ ധാരണ തകർക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോളർ കടത്തുകേസിൽ ഉൾപ്പെടെ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഓഫിസുകളിലേക്കുള്ള മാർച്ച് സിപിഎം സംഘടിപ്പിച്ചത്.

ADVERTISEMENT

അതേസമയം കസ്റ്റംസിനെതിരെയുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് ആരോപിച്ച് സിപിഎം കസ്റ്റംസിന്റെ കൊച്ചി, തിരുവനന്തുപരം, കോഴിക്കോട് ഓഫിസുകൾക്കു മുന്നിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്.

എൽഡിഎഫ് തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

നീചമായ ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് കമ്മിഷണർ സമർപ്പിച്ച സത്യവാങ്മൂലമെന്നാണ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. കസ്റ്റംസ് കക്ഷിയല്ലാത്ത ഒരു കേസിൽ എങ്ങനെ സത്യവാങ്മൂലം സമർപ്പിച്ചെന്ന് സി. മോഹനൻ ചോദിച്ചു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരും, നാട് ജാഗ്രതയോടെ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: LDF march towards customs office