ആലപ്പുഴ ∙ പിന്നണി ഗാനരംഗത്തുനിന്നു തിരഞ്ഞെടുപ്പിന്റെ മുന്നണിയിലേക്കു ദലീമ ജോജോ കടന്നിരിക്കുമ്പോൾ, ചരിത്രത്തിലേക്കുള്ളൊരു കടന്നുകയറ്റം കൂടിയാണത്. സംസ്ഥാന നിയമസഭയിലേക്കും....Daleema Jojo, Daleema Jojo news, Daleema Jojo cpm candidates,

ആലപ്പുഴ ∙ പിന്നണി ഗാനരംഗത്തുനിന്നു തിരഞ്ഞെടുപ്പിന്റെ മുന്നണിയിലേക്കു ദലീമ ജോജോ കടന്നിരിക്കുമ്പോൾ, ചരിത്രത്തിലേക്കുള്ളൊരു കടന്നുകയറ്റം കൂടിയാണത്. സംസ്ഥാന നിയമസഭയിലേക്കും....Daleema Jojo, Daleema Jojo news, Daleema Jojo cpm candidates,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പിന്നണി ഗാനരംഗത്തുനിന്നു തിരഞ്ഞെടുപ്പിന്റെ മുന്നണിയിലേക്കു ദലീമ ജോജോ കടന്നിരിക്കുമ്പോൾ, ചരിത്രത്തിലേക്കുള്ളൊരു കടന്നുകയറ്റം കൂടിയാണത്. സംസ്ഥാന നിയമസഭയിലേക്കും....Daleema Jojo, Daleema Jojo news, Daleema Jojo cpm candidates,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പിന്നണി ഗാനരംഗത്തുനിന്നു തിരഞ്ഞെടുപ്പിന്റെ മുന്നണിയിലേക്കു ദലീമ ജോജോ കടന്നിരിക്കുമ്പോൾ, ചരിത്രത്തിലേക്കുള്ളൊരു കടന്നുകയറ്റം കൂടിയാണത്. സംസ്ഥാന നിയമസഭയിലേക്കും ലോക്സഭയിലേക്കും പലവട്ടം ചലച്ചിത്ര മേഖലയിൽനിന്നു പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട് കേരള രാഷ്ട്രീയം. 1944ലെ തിര‍ുവിതാംകൂർ ശ്രീമൂലം അസംബ്ലിയിലേക്കു മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ആലപ്പി വിൻസെന്റ് ആണ് രാഷ്ട്രീയത്തിൽ സിനിമയുടെ ആദ്യ ക്ലാപ്പ് അടിച്ചത്.

നടന്മാരായ ആലപ്പി വിൻസെന്റ്, മുരളി, ഗണേഷ് കുമാർ, മ‍ുകേഷ്, ഇന്നസന്റ്, സംവിധായകരായ രാമു കാര്യാട്ട്, ലെനിൻ രാജേന്ദ്രൻ, പി.ടി.കുഞ്ഞുമുഹമ്മദ്, തിരക്കഥാകൃത്ത് തോപ്പിൽ ഭാസി, കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള, നിർമാതാവ് മഞ്ഞളാംകുഴി അലി... സിനിമയുടെ പല മേഖലകളുടെയും പ്രതിനിധികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ഗാനശാഖ എന്നും പിന്നണിയിലായിരുന്നു. ആ കുറവ‍ാണ് ദലീമ ജോജോയുടെ സ്ഥാനാർഥിത്വത്തിലൂടെ പരിഹരിക്കപ്പെടുന്നത്. സിനിമയിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കുമെല്ലാം യാദൃച്ഛികമായാണ് താൻ എത്തിപ്പെട്ടതെന്ന് ദലീമ പറയുന്നു.

ADVERTISEMENT

ക്വയർ സംഘത്തിലെ പാട്ടുകാരി

എഴുപുന്ന കരുമാഞ്ചേരി സെന്റ് ആന്റണീസ് ചർച്ചിലെ ക്വയർ സംഘത്തിലെ പാട്ടുകാരിയായിരുന്നു കുട്ടിക്കാലത്ത് ദലീമ. കരുമാഞ്ചേരി ആറാട്ടുകുളം കുടുംബത്തിലെ തോമസ് ജോണിന്റെയും അമ്മിണിയുടെയും 11 മക്കളിൽ ഇളയ പെൺകുട്ടി. അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം സംഗീതത്തോടു താൽപര്യമുള്ളവരായിരുന്നെങ്കിലും പ്രീഡിഗ്രി കഴിയുന്നതുവരെ ദലീമ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല.

ദലീമ ജോജോ

പാട്ടിനോടുള്ള താൽപര്യം മൂത്ത്, പ്രീഡിഗ്രിക്കു ശേഷം പള്ളുരുത്തി രാമൻകുട്ടിക്കു കീഴിൽ സംഗീത പഠനം ആരംഭിച്ചു. 8 വർഷത്തോളം നീണ്ട പഠനത്തിനൊടുവിൽ ഗാനഭൂഷണം പാസായി. കുട്ടിക്കാലത്തു ദലീമയുടെ ശബ്ദത്തിനു ലത മങ്കേഷ്കറുടെ ശബ്ദത്തോടായിരുന്നു സാമ്യം കൂടുതൽ. മൂത്ത സഹോദരി ജ്ഞാനമ്മയുടെ (മേരി തെരേസ) ശബ്ദമാകട്ടെ, എസ്.ജ‍ാനകിയുടെ അതേ സ്വരം. പക്ഷേ, പിന്നണി ഗാനരംഗത്ത് ദലീമ എത്തിയതോടെ ദലീമയെ പലരും എസ്.ജാനകിയുടെ പിന്‍ഗാമിയായാണ് കണക്കാക്കിയത്.

പിന്നണി ഗാനങ്ങളിലേക്ക്...

ADVERTISEMENT

1996ൽ, സംഗീതജ്ഞനായ ജോർജ് ജോസഫുമായുള്ള (ജോജോ) വിവാഹശേഷമാണ് ദലീമ പിന്നണി ഗാനരംഗത്തെത്തിയത്. ഭർത്താവിന്റെ നിർലോഭമായ പിന്തുണയാണ് അതിനു കാരണമെന്നു ദലീമ പറയും. ഫാ. അലക്സ് പയ്യമ്പിള്ളി രചിച്ച്, ബേണി ഇഗ്നേഷ്യസ് സംഗീതം നൽകിയ മിശിഹ ചരിത്രം എന്ന ആൽബത്തിലെ ഗാനത്തിലൂടെയാണ് പ്രഫഷനൽ ഗായികയായുള്ള തുടക്കം. ജോജോയാണ് ദലീമയെ ബേണി ഇഗ്നേഷ്യസിനു മുന്നിൽ അവതരിപ്പിച്ചത്.

ദലീമയുടെ പാട്ട് ഇഷ്ടമായ അവർ അവസരം നൽകി. തുടർന്ന് ഇതുവരെ ഏഴായിരത്തിലധികം ഭക്തിഗാനങ്ങളാണ് ദലീമയുടെ ശബ്ദത്തിലൂടെ മലയാളികൾ കേട്ടത്. ദലീമയുടെ ഒരു ആൽബം ടിവിയിൽ കണ്ടാണ് സംഗീത സംവിധായകൻ രവീന്ദ്രൻ കല്യാണപ്പിറ്റേന്ന് (1997) എന്ന ചിത്രത്തിൽ അവസരം നൽകാൻ വിളിച്ചത്. 

‘തെച്ചിമലർക്കാടുകളിൽ കൊച്ചരുവ‍ിപ്പാട്ടൊഴുകും പിച്ചകപ്പൂ മലയാളം’ എന്നു തുടങ്ങുന്ന ടൈറ്റില്‍ സോങ് ആണ് ദലീമയ്ക്കായി രവീന്ദ്രൻ കാത്തുവച്ചത്. സിബി മലയിലിന്റെ ‘നീ വരുവോളം’ (1997) എന്ന ചിത്രത്തിൽ ജോൺസൺ ദലീമയ്ക്കായി ഒരുക്കിയ 

‘ഈ തെന്നലും തിങ്കളും പൂക്കളും

ADVERTISEMENT

നീയുമ‍ീ രാവും എന്നുമെൻ കൂടെയുണ്ടെങ്കിൽ

ഈ പൂങ്കുയിൽ പാട്ടിലെയീണവ‍ും

നീയുമീ നോവും എന്നുമെൻ കൂട്ടിനുണ്ടെങ്കിൽ...’

എന്ന ഗാനവും കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997) എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ സംഗീതത്തിലൊരുങ്ങിയ 

‘മഞ്ഞുമാസപ്പക്ഷി, മണിത്തൂവൽ കൂടുണ്ടോ?

മൗനം പൂക്കും നെഞ്ചിൻ മുളം തണ്ടിൽ പാട്ടുണ്ടോ?’

എന്ന ഗാനവും ഇന്നും ആസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകളാണ്. ഇരുപത്തഞ്ചോളം സിനിമകളിലാണ് ദലീമ പാടിയത്. എണ്ണത്തിൽ കുറവാണെങ്കിലും പല ഗാനങ്ങളും ജനപ്രിയമായി.

രാഷ്ട്രീയ ജീവിതം യാദൃച്ഛികം

യാദൃച്ഛികമായാണ് 2015ല്‍ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചതെന്ന് ദലീമ പറയുന്നു. ദലീമയുടെ കുടുബം കോൺഗ്രസ് അനുഭാവികളാണ്. പക്ഷേ, ചെറുപ്പം മുതൽ 2015ൽ ജില്ലാ പഞ്ചായത്തിലേക്കു സിപിഎം പേര് പരിഗണിക്കുന്നതുവരെ ഒരു രാഷ്ട്രീയ കക്ഷികളുമായും ദലീമയ്ക്കു ബന്ധമില്ലായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടു വീട്ടിലും രണ്ട് അഭിപ്രായമുണ്ടായിരുന്നു.

ഒടുവിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ ജനങ്ങളുടെ രാഷ്ട്രീയമെന്തെന്ന് ദലീമയ്ക്കു മനസ്സിലായി. രണ്ടാം വട്ടം ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദലീമയെ സിപിഎം അരൂരിൽനിന്നു നിയമസഭയിലേക്കു മത്സരിക്കാൻ നിർദേശിച്ചത്.

‘പാർട്ടി പ്രവർത്തകരും നേതാക്കളും എപ്പോഴും നിർദേശങ്ങളും ഉപദേശങ്ങളും നൽകി ഒപ്പമുണ്ട്–’ ദലീമ പറയുന്നു. ജില്ലാ പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ സിപിഎം അരൂർ ബ്രാഞ്ച് കമ്മിറ്റിയിൽ അംഗത്വമെടുത്ത ദലീമയും ഇപ്പോൾ ഒരു രാഷ്ട്രീയക്കാരിയാണ്; ഒപ്പം പാട്ടുകാരിയും!

English Summary: Interview with Daleema Jojo, Singer Turned CPM's Aroor Assembly Constituency Candidate