കൊച്ചി ∙ കാൽ നൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവിന്റെ മരുമകളെ ഉപയോഗിച്ച് അതേ മണ്ഡലം പിടിച്ചെടുക്കാമോ എന്നാണ് ആലുവയിൽ എൽഡിഎഫ് നടത്തുന്ന പരീക്ഷണം. ആലുവയിൽ...Shelna Nishad

കൊച്ചി ∙ കാൽ നൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവിന്റെ മരുമകളെ ഉപയോഗിച്ച് അതേ മണ്ഡലം പിടിച്ചെടുക്കാമോ എന്നാണ് ആലുവയിൽ എൽഡിഎഫ് നടത്തുന്ന പരീക്ഷണം. ആലുവയിൽ...Shelna Nishad

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കാൽ നൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവിന്റെ മരുമകളെ ഉപയോഗിച്ച് അതേ മണ്ഡലം പിടിച്ചെടുക്കാമോ എന്നാണ് ആലുവയിൽ എൽഡിഎഫ് നടത്തുന്ന പരീക്ഷണം. ആലുവയിൽ...Shelna Nishad

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കാൽ നൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവിന്റെ മരുമകളെ ഉപയോഗിച്ച് അതേ മണ്ഡലം പിടിച്ചെടുക്കാമോ എന്നാണ് ആലുവയിൽ എൽഡിഎഫ് നടത്തുന്ന പരീക്ഷണം. ആലുവയിൽ 1980 മുതൽ ആറുതവണ കോൺഗ്രസ് എംഎൽഎ ആയിരുന്ന കെ.മുഹമ്മദാലിയുടെ മകന്റെ ഭാര്യ ഷെൽന നിഷാദിനെ(34)യാണ് സിപിഎം സ്ഥാനാർഥിയായി പരിഗണിച്ചിരിക്കുന്നത്.

മണ്ഡലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു സ്ഥാനാർഥി നിർദേശമായി ജില്ലാ സെക്രട്ടേറിയറ്റ് കൈമാറിയിരിക്കുന്ന ഒരേ ഒരു പേര് ഇവരുടേതാണ്. അന്തിമ പട്ടികയിലും ഈ പേര് മാത്രമെ ഉണ്ടാകൂ എന്നാണ് സൂചന. നിലവിൽ പാർട്ടി അംഗത്വം ഇല്ലാത്തതിനാൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് സാധ്യത. ഇതുവരെയും ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെന്ന് ഷെൽന നിഷാദ് മനോരമ ഓൺലൈനോടു പ്രതികരിച്ചു.

ADVERTISEMENT

തൃശൂർ ചമ്മന്നൂർ സ്വദേശി എം.വി.ഹുസൈന്റെ മകൾ ഷെൽന നിഷാദിന് വിവാഹം കഴിയുന്നതു വരെ കാര്യമായ രാഷ്ട്രീയ ബന്ധങ്ങളോ പരിചയമോ ഉണ്ടായിരുന്നില്ല. വളർന്നതും ഒൻപതാം ക്ലാസ് വരെയുള്ള പഠനവും ദുബായിൽ. പിന്നീടു തൃശൂരിൽ പത്താംക്ലാസ്, പ്ലസ്ടു പഠനം. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ആർക്കിടെക്ചർ ബിരുദം എടുത്ത ശേഷം രണ്ടു വർഷം എറണാകുളം തേവരയിൽ ജോലി ചെയ്തു.

തുടർന്ന് കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ഓഫിസിട്ട് ആർക്കിടെക്ചർ മേഖലയിൽ സജീവമാണ്. കൊച്ചി മെട്രോ ഡിസൈനിങ് ടീമിൽ അംഗമായിരുന്നു. ഭർത്താവ് നിഷാദ് അലി ആലുവയിൽ പ്രൊജക്ട് കൺസൾട്ടന്റാണ്. ആലുവയിൽ സ്ഥിര താമസം. എട്ടുവയസ്സുള്ള മകനുണ്ട്, അതിഫ് അലി. 42 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം മടങ്ങിയെത്തിയ പിതാവ് ഹുസൈൻ, ഉമ്മ സഫിയ എന്നിവർക്കൊപ്പം എറണാകുളം അത്താണിക്കടുത്ത് കരിയാടാണു താമസം.

ADVERTISEMENT

വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് രാഷ്ട്രീയവുമായി അടുത്ത പരിചയമുണ്ടാകുന്നതെന്ന് ഷെൽന പറയുന്നു. കെഎംആർഎൽ പ്രൊജക്ടിലും മറ്റുമുണ്ടായിരുന്നതിനാൽ ആർക്കിടെക്ചേഴ്സിന്റെ സംഘടനയിൽനിന്നോ മറ്റോ ആണ് സ്ഥാനാർഥി നിർദേശമുണ്ടാകുന്നത്. പിന്നീട് സ്ഥാനാർഥിയാകാൻ ബുദ്ധിമുട്ടുണ്ടോ എന്നു വിളിച്ചു ചോദിച്ചിരുന്നു.

പിതാവിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം എതിർപ്പു പറഞ്ഞില്ല. അനുകൂലവും പറഞ്ഞില്ല. സ്വന്തമായി തീരുമാനമെടുക്കാൻ പ്രായമുണ്ട്, നിങ്ങളുടേതായ തീരുമാനം എടുക്കാമെന്നു പറഞ്ഞു. ഭർത്താവിനും സ്വന്തം വീട്ടിൽനിന്നും എതിർപ്പില്ലാത്ത സാഹചര്യത്തിൽ മത്സരിക്കാമെന്നു സമ്മതിക്കുകയായിരുന്നു. തുടർന്നുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ ലഭിച്ചവ മാത്രമാണ്. ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഇവർ പറയുന്നു.

ഷെൽനാ നിഷാദ്
ADVERTISEMENT

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എൽഡിഎഫ് പിന്തുണയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്(എ) സ്ഥാനാർഥിയായാണ് 1980ൽ ഷെൽനയുടെ ഭർതൃപിതാവ് കെ.മുഹമ്മദാലി മത്സര രംഗത്തേയ്ക്കു വരുന്നത്. യുഡിഎഫിന്റെ സിറ്റിങ് എംഎൽഎ ടി.എച്ച്.മുസ്തഫയ്ക്കെതിരെ എ.കെ.ആന്റണിയുടെ നിർദേശം സ്വീകരിച്ചായിരുന്നു മത്സരം.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെയും കോൺഗ്രസിലെ എ ഗ്രൂപ്പിന്റെയും പിന്തുണയിൽ അന്ന് എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിലും 1981ൽ ഇരു പാർട്ടികളും എൽഡിഎഫിനുള്ള പിന്തുണ പിൻവലിച്ചതോടെ നായനാർ സർക്കാരിനു രാജിവയ്ക്കേണ്ടി വന്നു. പിന്നീട് അഞ്ചു തവണ കൂടി ആലുവയെ ഇദ്ദേഹം പ്രതിനിധീകരിച്ചു.

1982 മുതൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയിലായിരുന്നു മത്സരം. 2006ൽ ഏഴാമതും മത്സരിച്ചെങ്കിലും മുന്നണിക്കുള്ളിലെ എതിരാളികൾ തോൽപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു. വാർധക്യ സജഹജമായ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.

Content Highlights: Kerala Assembly Election, Shelna Nishad, Aluva Constituency, CPM