രാജ്യത്തു രണ്ടു കോടിയോളം ആളുകളാണ് ഇതുവരെ കോവ‍ിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്സിനേഷനുശേഷം 60 വയസ്സിനു മുകളിൽ...Covid Vaccination, Alcohol consumption

രാജ്യത്തു രണ്ടു കോടിയോളം ആളുകളാണ് ഇതുവരെ കോവ‍ിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്സിനേഷനുശേഷം 60 വയസ്സിനു മുകളിൽ...Covid Vaccination, Alcohol consumption

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തു രണ്ടു കോടിയോളം ആളുകളാണ് ഇതുവരെ കോവ‍ിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്സിനേഷനുശേഷം 60 വയസ്സിനു മുകളിൽ...Covid Vaccination, Alcohol consumption

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തു രണ്ടു കോടിയോളം ആളുകളാണ് ഇതുവരെ കോവ‍ിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്സിനേഷനുശേഷം 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള രണ്ടാംഘട്ട വാക്സിനേഷനും ഇപ്പോൾ തുടരുകയാണ്. കേരളത്തിൽ ഇതുവരെ മുപ്പതിനായിരത്തോളം മുതിർന്ന പൗരന്മാർ കോവിഡ് വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു.

വാക്സീൻ വിതരണം തുടങ്ങി ഒന്നര മാസം പിന്നിടുമ്പോള്‍ വാക്സിനേഷനു മുൻപും ശേഷവുമുള്ള മദ്യപാനത്തെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു സംശയം നിലനില്‍ക്കുന്നത്. ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങൾ ഒന്നുംതന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയിട്ടുമില്ല. എന്നാൽ വാക്സീൻ സ്വീകരിച്ച്, അടുത്ത ആറാഴ്ച മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യ വിശദീകരിക്കുകയാണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍.

ADVERTISEMENT

വാക്സീൻ സ്വീകരിച്ചശേഷം മദ്യപാനം പാടില്ല എന്നതു സംബന്ധിച്ച് പഠനങ്ങൾ ഉണ്ടോ?

റഷ്യയിൽ സ്പുട്നിക് 5 വാക്സീൻ വികസിപ്പിച്ച ഗമേലയ നാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഡ് വാക്സീൻ സ്വീകരിച്ചതിനുശേഷമുള്ള മദ്യപാനത്തെക്കുറിച്ച് ആദ്യം നിർദേശം പുറത്തിറക്കിയത്. പ്രതിരോധ വാക്സീൻ സ്വീകരിച്ച് ആറ് ആഴ്ച (42 ദിവസം) മദ്യപാനം ഒഴിവാക്കണം എന്നായിരുന്നു നിർദേശം.

ആദ്യ ഡോഡ് എടുത്ത് നാല് ആഴ്ചകൾക്കുശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. ഇതിനുശേഷം രണ്ടാഴ്ച കൂടി വേണം വാക്സീന്റെ പൂർണഫലം ലഭിക്കാൻ. ഇക്കാലയളവിൽ മദ്യപാനം പൂർണമായും ഒഴിവാക്കുന്നതാണ് ഉചിതമെന്നായിരുന്നു ഗമേലയയിലെ ഗവേഷകരുടെ നിർദേശം.

വാക്സീൻ സ്വീകരിച്ചശേഷം മദ്യപിച്ചാൽ ഉണ്ടാകുന്ന പ്രശ്നം?

ADVERTISEMENT

മദ്യപാനം മനുഷ്യശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ താൽക്കാലികമായി കുറയ്ക്കും (ഇമ്യൂണോ സപ്പ്രഷൻ). സ്വാഭാവികമായും വാക്സീന്റെ പ്രവർത്തനങ്ങളെയും ഇതു ബാധിക്കും. ആന്റിബോഡിയുടെ അളവിൽ കുറവുണ്ടായേക്കാം. കേരളത്തിലെ മദ്യപാന രീതി പ്രത്യേകിച്ചും കോവിഡ് പ്രതിരോധത്തെ ദോഷകരമായി ബാധിക്കുന്നതാണ്.

ഡോ. മുഹമ്മദ് അഷീലും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും

മാത്രമല്ല, വാക്സീൻ സ്വീകരിച്ചശേഷവും സാമൂഹിക അകലം, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. മദ്യപിക്കുന്നവർ ഇതു ലംഘിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

കേരളത്തിലെ മദ്യപാന രീതി പ്രതികൂലമാണോ?

കേരളത്തിൽ, മദ്യപാനികൾ പൊതുവെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മദ്യം കഴിക്കുന്നവരാണ് (ബിഞ്ച് ഡ്രിങ്കിങ്). ഇതു സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഈ ശീലം വളരെക്കൂടുതലാണ്. വാക്സീൻ സ്വീകരിച്ചശേഷം ഈ രീതിയിൽ മദ്യപിക്കുന്നത് വാക്സീന്റെ ഉദ്ദേശ്യം തന്നെ ഇല്ലാതാക്കുന്നതാണ്.

ADVERTISEMENT

വാക്സീൻ സ്വീകരിക്കുന്നതിന് മുൻപു തന്നെ മദ്യപാനം ഒഴിവാക്കേണ്ടതുണ്ടോ?

വാക്സിനേഷനു കുറഞ്ഞതു മൂന്നു ദിവസം മുൻപ് എങ്കിലും മദ്യപിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ചുരുങ്ങിയത് 24 മണിക്കൂർ മുൻപ് എങ്കിലും മദ്യപിക്കരുത്. എങ്കിൽ മാത്രമെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ സ്വാഭാവിക രീതിയിൽ ആകൂ.

എന്തുകൊണ്ട് ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങൾ ഇല്ല?

വാക്സീൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത് എന്നരീതിയിൽ മാർഗനിർദേശം പുറത്തിറക്കാൻ സാധിക്കില്ല എന്നാണ് മനസ്സിലാക്കുന്നത്. ഒരാൾ മദ്യപിക്കുന്നത് തടയാൻ സാധിക്കില്ല. മദ്യപിച്ച ഒരാളെ ശിക്ഷിക്കാനും സാധിക്കില്ല. എന്നാൽ മദ്യപിക്കാതിരുന്നതാണ് നല്ലത് എന്ന രീതിയിൽ നിർദേശം നൽകാറുണ്ട്.

പുകവലി സംബന്ധിച്ച് ഇത്തരത്തിൽ നിർദേശമുണ്ടോ?

പുകവലിയും പൊതുവെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ വാക്സീൻ സ്വീകരിച്ച ശേഷമുള്ള പുകവലിയെ സംബന്ധിച്ച് പഠനങ്ങൾ  ഒന്നുംതന്നെയില്ല.

English Summary: Can You Drink Alcohol After Getting the COVID-19 Vaccine?