അനന്ത്നാഗ്∙ കശ്മീരിൽ വിദ്യാർഥികൾക്കായി തെരുവ് ലൈബ്രറി ഒരുക്കി സൈന്യം. പഴയ ബസ് കാത്തിരിപ്പു കേന്ദ്രമാണ് ലൈബ്രറിയാക്കി മാറ്റിയത്. സമീപ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിൽ... Jammu Kashmir, Jammu Kashmir news, Jammu Kashmir street library,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനന്ത്നാഗ്∙ കശ്മീരിൽ വിദ്യാർഥികൾക്കായി തെരുവ് ലൈബ്രറി ഒരുക്കി സൈന്യം. പഴയ ബസ് കാത്തിരിപ്പു കേന്ദ്രമാണ് ലൈബ്രറിയാക്കി മാറ്റിയത്. സമീപ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിൽ തയാറെടുപ്പുകൾ നടത്തുന്നതിനാണ് ലൈബ്രറി ഒരുക്കിയത്. 18 രാഷ്ട്രീയ റൈഫിൾ സേനയാണ് കഴിഞ്ഞ ആഴ്ച റാണിപുര, ചിട്ടിസിങ്പുര, കേജ്‌രിവാൾ, ദേവിപൊര എന്നീ സ്ഥലങ്ങളിലെ വിദ്യാർഥികൾക്കായി ലൈബ്രറി നിർമിച്ചത്.

കശ്മീരിൽ ആരംഭിച്ച തെരുവ് ലൈബ്രറിയിലെത്തിയ വിദ്യാർഥി

ഉയർന്ന ക്ലാസിലെയും പ്രൈമറി ക്ലാസിലെയും വിദ്യാർഥികൾക്കാവശ്യമായ പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു ലഫ്റ്റനന്റ് കേണൽ രോഹിത് ജാ പറഞ്ഞു. കൂടാതെ കഥാപുസ്തകങ്ങളുമുണ്ട്. അതിരാവിലെ തന്നെ ലൈബ്രറി തുറക്കും. നിരവധി കുട്ടികളാണു ലൈബ്രറിയിലെത്തുന്നത്. ദേവിപൊര – ചിട്ടിസിങ്പൊര ജംങ്ഷനിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. 2016ൽ സാമൂഹിക വിരുദ്ധർ തീവച്ച് നശിപ്പിച്ചതായിരുന്നു കാത്തിരിപ്പു കേന്ദ്രം. കുട്ടികളുടെ പഠനാവശ്യം മാത്രമല്ല മാനസികോല്ലാസവും ലക്ഷ്യം വച്ചാണ് ലൈബ്രറി തുറന്നതെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. 

കശ്മീരിൽ ആരംഭിച്ച തെരുവ് ലൈബ്രറിയിലെത്തിയ വിദ്യാർഥികൾ
ADVERTISEMENT

കൂടുതൽ തെരുവ് ലൈബ്രറികൾ നിർമിക്കാനുള്ള നീക്കത്തിലാണ് സൈന്യം. പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നതിന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷകളെക്കുറിച്ച് അറിയുന്നതിന് ക്യൂആർ കോഡ് സംവിധാനവും ബോർഡിൽ സജ്ജീകരിച്ചു. വിദ്യാർഥികൾ ആവശ്യപ്പെട്ട പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് സൈന്യം.

Content Highlights: Army converts bus stand to street library in Kashmir

ADVERTISEMENT