കോഴിക്കോട് ∙ പി.ജയരാജനു നിയമസഭാ സീറ്റ് നിഷേധിച്ചതിലുള്ള അണികളുടെ പ്രതിഷേധം കനക്കുന്നതിനിടെ ജയരാജന്റെ സഹോദരിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ | CPM | P Sathidevi | P Jayarajan | Manorama News

കോഴിക്കോട് ∙ പി.ജയരാജനു നിയമസഭാ സീറ്റ് നിഷേധിച്ചതിലുള്ള അണികളുടെ പ്രതിഷേധം കനക്കുന്നതിനിടെ ജയരാജന്റെ സഹോദരിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ | CPM | P Sathidevi | P Jayarajan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പി.ജയരാജനു നിയമസഭാ സീറ്റ് നിഷേധിച്ചതിലുള്ള അണികളുടെ പ്രതിഷേധം കനക്കുന്നതിനിടെ ജയരാജന്റെ സഹോദരിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ | CPM | P Sathidevi | P Jayarajan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പി.ജയരാജനു നിയമസഭാ സീറ്റ് നിഷേധിച്ചതിലുള്ള അണികളുടെ പ്രതിഷേധം കനക്കുന്നതിനിടെ ജയരാജന്റെ സഹോദരിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ  പി.സതീദേവിക്ക് സീറ്റില്ലാത്തതും ചർച്ചയാകുന്നു. പി.ജയരാജനെ തഴഞ്ഞതു കണ്ണൂർ ജില്ലാ നേതൃത്വമാണെങ്കിൽ, കോഴിക്കോട് ജില്ലാ നേതൃത്വം നിർദേശിച്ച സതീദേവിയുടെ പേര് വെട്ടിയത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്.

കൊയിലാണ്ടി സീറ്റിലേക്ക് സിറ്റിങ് എംഎൽഎ കെ.ദാസന്റെ പേരിനൊപ്പം ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ സതീദേവിയുടെ പേരും ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു. തുടർച്ചയായി രണ്ടുവട്ടം എംഎൽഎ ആയവർക്കു സീറ്റ് നൽകേണ്ടെന്ന മാനദണ്ഡത്തിൽ ആർക്കും ഇളവു നൽകേണ്ടെന്നു സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചതോടെ ദാസന്റെ സാധ്യത മങ്ങി.

ADVERTISEMENT

പിന്നീട് പരിഗണനയിലുള്ള പേര് സതീദേവിയുടേത് ആയിരുന്നു. ജില്ലയിൽനിന്നു മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം സിപിഎമ്മിനു വനിതാ സ്ഥാനാർഥികൾ ഉണ്ടായിരുന്നതിനാൽ കൊയിലാണ്ടിയിൽ വനിത വേണമെന്ന് സംസ്ഥാന സമിതിയുടെ നിർദേശവും സതീദേവിയുടെ സാധ്യതകൾ വർധിപ്പിച്ചു. 2004 –09 കാലയളവിൽ വടകരയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു സതീദേവി. 

എന്നാൽ സതീദേവിയെ മത്സരിപ്പിക്കേണ്ട എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പാർട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഒന്നും സതീദേവിയുടെ സ്ഥാനാർഥിത്വത്തിന് തടസ്സമല്ലെന്നു ജില്ലയിൽനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. മറ്റൊരു വനിതയെ കണ്ടെത്താനായിരുന്നു നിർദേശം. ഒടുവിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീലയുടെ പേര് നിർദേശിക്കുകയായിരുന്നു. 

ADVERTISEMENT

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ നിയമസഭയിൽ പരിഗണിക്കേണ്ട എന്ന സംസ്ഥാന സമിതിയുടെ നിർദേശം കണക്കിലെടുത്താണു കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് സാധ്യതാപട്ടികയിൽ പി.ജയരാജന്റെ പേര് ഉൾപ്പെടുത്താതിരുന്നത്. എന്നാൽ, രണ്ടു ടേം നിബന്ധന കർശനമാക്കിയ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ മത്സരിപ്പിക്കേണ്ടെന്ന മുൻ തീരുമാനത്തിൽ ഇളവു നൽകാൻ തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വി.എൻ.വാസവൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ, എം.ബി.രാജേഷ് എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തി.

എന്നാൽ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിക്കാത്തതിനാൽ പി.ജയരാജനെ ഉൾപ്പെടുത്തിയുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷവും പി.ജയരാജന്റെ കാര്യത്തിൽ സിപിഎം ഇരട്ടനീതി കാണിച്ചിരുന്നു. വി.എൻ.വാസവനും പി.ജയരാജനുമായിരുന്നു 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം ജില്ലാ സെക്രട്ടറിമാർ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഇരുവരെയും  സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. തിരഞ്ഞെടുപ്പിൽ രണ്ടു പേരും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിനു പിന്നാലെ വാസവൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്തിയെങ്കിലും ജയരാജനു സെക്രട്ടറി സ്ഥാനം തിരികെ നൽകിയില്ല. 

ADVERTISEMENT

English Summary: Why there is a complication in CPM in allowing P Jayarajan and his Sister to Contest in Election?