തിരുവനന്തപുരം ∙ മുൻഗണന ഇതര വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്കു 10 കിലോ വീതം സ്പെഷൽ അരി നൽകാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നു സംസ്ഥാനം 42,040 ടൺ അരി ഇ– ലേലത്തിൽ വാങ്ങുന്നു. 25,365 ടൺ പുഴുക്കലരിയും....| Special ration | E-Auction | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുൻഗണന ഇതര വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്കു 10 കിലോ വീതം സ്പെഷൽ അരി നൽകാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നു സംസ്ഥാനം 42,040 ടൺ അരി ഇ– ലേലത്തിൽ വാങ്ങുന്നു. 25,365 ടൺ പുഴുക്കലരിയും 16,675 ടൺ പച്ചരിയുമാണ് ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) പ്രകാരം വാങ്ങുക. സപ്ലൈകോയെ ആണ് അരി വാങ്ങാൻ സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. മുൻപ് ഒഎംഎസ് സ്കീം വഴി നിശ്ചിത തുകയ്ക്കു സംസ്ഥാനങ്ങൾക്ക് എഫ്സിഐ നേരിട്ട് അരി നൽകിയിരുന്നു. 

ഇത്തവണ ആവശ്യപ്പെട്ടപ്പോൾ ഒഎംഎസ്എസിൽ ആണെങ്കിലും ഇ ലേലം വഴി വാങ്ങാൻ എഫ്സിഐ കേരളത്തോടു നിർദേശിച്ചു. ഇ ലേലത്തിൽ കേരളം മാത്രമാണു പങ്കെടുത്തതെന്നും കിലോയ്ക്ക് 20 രൂപയ്ക്ക് ആണ് അരി ലഭിക്കുന്നതെന്നും നടപടികൾ പൂർത്തിയായെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു. തൂക്കുന്നതിനുള്ള നിരക്ക് ഉൾപ്പെടെയുള്ള പണം സർക്കാർ എഫ്സിഐക്ക് നൽകുന്നതോടെ സംസ്ഥാനത്തെ 23 എഫ്സിഐ ഡിപ്പോകൾ വഴി അരി ലഭ്യമാക്കും. ഇത് ഈ മാസം പകുതിക്കു ശേഷം റേഷൻ കടകളിൽ എത്തിയേക്കും.

ADVERTISEMENT

മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 10 കിലോ വീതം സ്പെഷൽ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ നൽകാൻ സർക്കാർ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാൽ അരി കുറവായതിനാൽ, മാർച്ച് മാസത്തെ റേഷൻ വിഹിതത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയില്ല. മാർച്ച് മാസത്തെ റേഷൻ വിതരണം ഈ മാസം 8 മുതൽ ആരംഭിച്ചു. ലേലത്തിലൂടെ വാങ്ങിയ അരി എഫ്സിഐ ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യഭദ്രത (എൻഎഫ്എസ്എ) ഗോഡൗണുകളിൽ എത്തിച്ച ശേഷം, സ്പെഷൽ അരിയുടെ വിതരണത്തീയതി ഭക്ഷ്യ–പൊതുവിതരണ വകുപ്പ് അറിയിക്കും.

English Summary : State to buy 42,000 ton rice through e-auction