ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 5 വർഷം തികച്ചു ഭരിക്കാത്ത ബിജെപി മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് തന്റെ പേരു കൂടിച്ചേർത്ത് ത്രിവേന്ദ്രസിങ് റാവത്ത് പടിയിറങ്ങി. പകരം വന്ന തീരഥ് സിങ് | Tirath Singh Rawat | Chief Minister | Uttarakhand | BJP | Trivendra Singh Rawat | Manorama Online

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 5 വർഷം തികച്ചു ഭരിക്കാത്ത ബിജെപി മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് തന്റെ പേരു കൂടിച്ചേർത്ത് ത്രിവേന്ദ്രസിങ് റാവത്ത് പടിയിറങ്ങി. പകരം വന്ന തീരഥ് സിങ് | Tirath Singh Rawat | Chief Minister | Uttarakhand | BJP | Trivendra Singh Rawat | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 5 വർഷം തികച്ചു ഭരിക്കാത്ത ബിജെപി മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് തന്റെ പേരു കൂടിച്ചേർത്ത് ത്രിവേന്ദ്രസിങ് റാവത്ത് പടിയിറങ്ങി. പകരം വന്ന തീരഥ് സിങ് | Tirath Singh Rawat | Chief Minister | Uttarakhand | BJP | Trivendra Singh Rawat | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 5 വർഷം തികച്ചു ഭരിക്കാത്ത ബിജെപി മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് തന്റെ പേരു കൂടിച്ചേർത്ത് ത്രിവേന്ദ്രസിങ് റാവത്ത് പടിയിറങ്ങി. പകരം വന്ന തീരഥ് സിങ് റാവത്തിന് ബിജെപിയിലെ അസ്വാരസ്യങ്ങളെ മറികടന്ന് അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനാവുമോ എന്നതാണ് പ്രധാന ചോദ്യം. തന്നിഷ്ട പ്രകാരം കാര്യങ്ങൾ തീരുമാനിക്കുന്നു എന്നതായിരുന്നു ത്രിവേന്ദ്രസിങ് റാവത്തിനെതിരെ ബിജെപിയിലുയർന്ന പ്രധാന ആരോപണം. പണ്ടു കേരളത്തിൽ കെ. കരുണാകരനെതിരെ കോൺഗ്രസും ഘടകകക്ഷികളും ഉന്നയിച്ച ശൈലീമാറ്റം എന്ന ആവശ്യത്തിനു സമാനമായ രീതിയിലായിരുന്നു ഉത്തരാഖണ്ഡിലെ പടയൊരുക്കം. 

2017ൽ സ്ഥാനമേറ്റ് ഒരു വർഷത്തിനകം ത്രിവേന്ദ്രസിങിനെതിരെ അസ്വാരസ്യങ്ങളുയർന്നു തുടങ്ങിയിരുന്നു. ത്രിവേന്ദ്രസിങ് എടുത്ത തീരുമാനങ്ങളെല്ലാം തീരഥ് സിങ് തിരുത്തുമോ എന്നതിൽ തുടങ്ങുന്നു ഉത്തരാഖണ്ഡ് ബിജെപിയുടെ മുൻപിലെ പ്രശ്നങ്ങൾ. അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കേ മുഖ്യമന്ത്രിയെ മാറ്റിയത് ഭരണപരാജയത്തിന്റെ തെളിവാണെന്ന രീതിയിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ആരോപണമുന്നയിച്ചു കഴിഞ്ഞു. സംസ്ഥാന അധ്യക്ഷൻ ബ്രാഹ്മണനായതിനാൽ ഠാക്കൂർ സമുദായത്തിൽനിന്നൊരു മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് തീരഥ് സിങിനെ പാർട്ടി തിരഞ്ഞെടുത്തത്. 

ADVERTISEMENT

മാത്രമല്ല, ത്രിവേന്ദ്രസിങ്ങിന്റെ സ്ഥാനനഷ്ടത്തിലേക്കു നയിച്ച ഗെയിർസെയിൻ സ്വയംഭരണ ഡിവിഷൻ രൂപവൽക്കരണം ഏറ്റവുമധികം രോഷമുണ്ടാക്കിയത് കുമയൂൺ–ഗഡ്‌വാൾ മേഖലയിലാണ്. അവിടെനിന്നുള്ള ലോക്സഭാംഗമാണ് തീരഥ് സിങ്. ജനരോഷം തണുപ്പിക്കാനും തീർഥ് സിങ്ങിന്റെ സ്ഥാനാരോഹണത്തിനു കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ആർഎസ്എസ് പ്രചാരകനായിരുന്ന ത്രിവേന്ദ്രസിങ് തികഞ്ഞ സത്യസന്ധനും അഴിമതിക്കു കൂട്ടു നിൽക്കാത്തവനുമായിരുന്നുവെന്ന കാര്യത്തിൽ പാർട്ടിക്കും നേതൃത്വത്തിനും ഒരു സംശയവുമില്ല. അതു തന്നെയായിരുന്നു ത്രിവേന്ദ്രസിങ്ങിന്റെ പ്രശ്നവും. 

സ്വന്തം ക്യാബിനറ്റിലെ മന്ത്രിമാരോ, എംഎൽഎമാരോ, എംപിമാരോ നേതാക്കളോ എന്തു പറഞ്ഞാലും അദ്ദേഹം കേൾക്കില്ലായിരുന്നു. ഉദ്യോഗസ്ഥർ എന്തു തീരുമാനമെടുക്കുന്നുവോ അതിനനുസരിച്ചേ ത്രിവേന്ദ്രസിങ് നീങ്ങുകയുള്ളൂവെന്നതായിരുന്നു പാർട്ടിക്കുള്ളിലുയർന്ന വലിയ ആരോപണം. സ്ഥലംമാറ്റമോ, നിയമനമോ എന്തുമാകട്ടെ പാർട്ടിയുടെയോ നേതാക്കളുടെയോ ശുപാർശകൾ അദ്ദേഹം തിരിഞ്ഞു നോക്കിയിരുന്നില്ല. 60ലേറെ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്തതും അദ്ദേഹം ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന ആരോപണത്തിനു വഴിവച്ചു. രാഷ്ട്രീയക്കാർ വകുപ്പുകൾ ഭരിക്കുന്നതു കണ്ടു ശീലിച്ചവർക്ക് ത്രിവേന്ദ്രസിങ്ങിന്റെ ശൈലി മനസിലായില്ല. 

ADVERTISEMENT

ഗഡ്‌വാൾ ഡിവിഷൻ വിഭജിച്ച് ഗെയിർസെയിൻ ഡിവിഷൻ രൂപവൽക്കരിക്കാനുള്ള തീരുമാനം പാർട്ടിയോ നേതാക്കളോ അറിഞ്ഞിരുന്നില്ലെന്ന് പറയപ്പെടുന്നു. ബജറ്റിൽ നിർദേശം വന്നപ്പോഴാണ് എംഎൽഎമാർ ഇതറിയുന്നത്. പ്രതിഷേധിച്ചവരോട് അതിലൊന്നും കാര്യമില്ലെന്ന് പറഞ്ഞു ത്രിവേന്ദ്രസിങ് മടക്കി. അതോടെയാണ് 3 വർഷമായി പുകഞ്ഞു കൊണ്ടിരുന്ന പ്രതിഷേധം പുറത്തേക്കു വന്നത്. മുൻ മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായ ഭഗത് സിങ് കോഷിയാരി ഡെറാഡൂണിൽ പറന്നെത്തി. മുഖ്യമന്ത്രിയും എംഎൽഎമാരുമായി ചർച്ച നടത്തി. എംഎൽഎമാർ തങ്ങളുടെ പരാതിക്കെട്ടഴിച്ചു. ഈ പോക്കു പോയാൽ പാർട്ടിയുടെ തിരഞ്ഞെടുപ്പു സാധ്യതകൾ മങ്ങുമെന്ന വിവരം കോഷിയാരി ചൂടാറാതെ ഡൽഹിയിൽ അറിയിച്ചു. തുടർന്ന് ത്രിവേന്ദ്രസിങ്ങിനെ കഴിഞ്ഞ ദിവസം പാർട്ടി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയാണ് മാറ്റാനുള്ള തീരുമാനം അറിയിച്ചത്. 

ത്രിവേന്ദ്രസിങ് പാർട്ടി ദേശീയ നേതൃത്വത്തിലേക്കു വരുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. 2000ത്തിൽ രൂപവൽക്കരിച്ച ഉത്തരാഖണ്ഡ് സംസ്ഥാനത്ത് കോൺഗ്രസിന്റെ എൻ.ഡി. തിവാരി മാത്രമാണ് 5 വർഷം തികച്ച മുഖ്യമന്ത്രി. മറ്റ് 5 പേരും കാലാവധി തികയ്ക്കാത്തവരായിരുന്നു. ഉത്തരാഖണ്ഡ് പാർട്ടിയിലെ തർക്കത്തെത്തുടർന്ന് ബിജെപി നടത്തിയ ആഭ്യന്തര സർവേയെത്തുടർന്നാണ് ത്രിവേന്ദ്രസിങ്ങിനെ മാറ്റിയതെന്നും വിവരമുണ്ട്. സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് വ്യാപക അപ്രീതിയുണ്ടെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി അചഞ്ചലമായി സംസ്ഥാനത്തു തുടരുകയാണെന്നും സർവേ ഫലം പറയുന്നു.

ADVERTISEMENT

പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ തൽക്കാലം അടങ്ങിയാലും തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ബിജെപിക്ക് അൽപം കൂടി മെനക്കെടേണ്ടി വരും എന്നതുറപ്പാണ്. തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കേ നേതൃമാറ്റം എന്തിന് എന്ന ചോദ്യം തന്നെയാവും മുഖ്യം. സർക്കാർ തീരുമാനങ്ങൾ ജനഹിതം നോക്കിയല്ലെന്ന് ബിജെപിയുടെ എംഎൽഎമാരും എംപിമാരും തന്നെ ഒളിഞ്ഞും തെളിഞ്ഞും നേരത്തേ പ്രസ്താവനയിറക്കിയതും ജനങ്ങൾക്കു മുൻപിലുണ്ട്. ഒന്നര വർഷം മുൻപ് 13 എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരെ പാർട്ടി നേതൃത്വത്തിനു കത്തെഴുതുകയും ചെയ്തിരുന്നു. 

English Summary: Tirath Singh Rawat Sworn In As New Chief Minister Of Uttarakhand