91 സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ്; 81ൽ തീരുമാനം, സ്ഥാനാർഥി പട്ടിക ഞായറാഴ്ച
ന്യൂഡൽഹി∙ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആകെ 91 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. 81 സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്‌ചയിച്ചു. നേമം ഉൾപ്പെടെ ബാക്കി 10 സീറ്റുകളിൽ ഉടൻ തീരുമാനമാകും .....| Congress Candidate list | Kerala Assembly Elections 2021 | Manorama News

ന്യൂഡൽഹി∙ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആകെ 91 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. 81 സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്‌ചയിച്ചു. നേമം ഉൾപ്പെടെ ബാക്കി 10 സീറ്റുകളിൽ ഉടൻ തീരുമാനമാകും. ഇതിനുശേഷമായിരിക്കും പ്രഖ്യാപനം.
കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പള്ളി ഡൽഹിയിൽ തുടരും. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കേരളത്തിലേക്ക് മടങ്ങും.
വിശദമായ ചർച്ച വേണ്ടതിനാലാണ് പത്തു സീറ്റുകളിൽ തീരുമാനം ആകാത്തതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധിയൊന്നുമില്ലെന്നും വൈകാനുള്ള കാരണം പട്ടിക വരുമ്പോൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തൃപ്തികരമായ തീരുമാനം എടുക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും ഒരാൾ രണ്ടു മണ്ഡലത്തിൽ മത്സരിക്കില്ലന്നും ഇരുവരും വ്യക്തമാക്കി.
പേരാമ്പ്രയും പുനലൂരും മുസ്‍ലിം ലീഗിന് നൽകാനും കോൺഗ്രസ് യോഗത്തിൽ ധാരണയായി. എ.കെ.ആന്റണി, രാഹുൽ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
English Summary : Congress candidates list may realease soon