പാലക്കാട്∙ ഒരു ജില്ലയിലും ഒരു മണ്ഡലത്തിലും എട്ടും പത്തും വട്ടം മത്സരിച്ചും ജയിച്ചും റെക്കേ‍ാർഡിട്ട നേതാക്കൾ അതിന്റെ ആഘേ‍ാഷം നടത്തുമ്പേ‍ാൾ പല ജില്ലകളിൽ, പല മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചു....MV Raghavan, MV Raghavan latest news, MV Raghavan CPM,

പാലക്കാട്∙ ഒരു ജില്ലയിലും ഒരു മണ്ഡലത്തിലും എട്ടും പത്തും വട്ടം മത്സരിച്ചും ജയിച്ചും റെക്കേ‍ാർഡിട്ട നേതാക്കൾ അതിന്റെ ആഘേ‍ാഷം നടത്തുമ്പേ‍ാൾ പല ജില്ലകളിൽ, പല മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചു....MV Raghavan, MV Raghavan latest news, MV Raghavan CPM,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ഒരു ജില്ലയിലും ഒരു മണ്ഡലത്തിലും എട്ടും പത്തും വട്ടം മത്സരിച്ചും ജയിച്ചും റെക്കേ‍ാർഡിട്ട നേതാക്കൾ അതിന്റെ ആഘേ‍ാഷം നടത്തുമ്പേ‍ാൾ പല ജില്ലകളിൽ, പല മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചു....MV Raghavan, MV Raghavan latest news, MV Raghavan CPM,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഒരു ജില്ലയിലും ഒരു മണ്ഡലത്തിലും എട്ടും പത്തും വട്ടം മത്സരിച്ചും ജയിച്ചും റെക്കേ‍ാർഡിട്ട നേതാക്കൾ അതിന്റെ ആഘേ‍ാഷം നടത്തുമ്പേ‍ാൾ പല ജില്ലകളിൽ, പല മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചു റെക്കേ‍ാർഡിട്ട ഒരു പ്രമുഖ നേതാവും കേരളരാഷ്ട്രീയ ചരിത്രത്തിലുണ്ടായിരുന്നു. അതിന്റെ ആഘേ‍ാഷത്തിനും റെക്കേ‍ാർഡ് രേഖപ്പെടുത്താനുമെ‍ാന്നും തീരെ താൽപര്യമില്ലാതിരുന്ന സിഎംപി നേതാവ് എം.വി. രാഘവന്റെ പേരിലാണ് ഇപ്പേ‍ാഴും ആ നേട്ടമുളളത്. കണ്ണൂർ, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ‌നിന്നാണ് അദ്ദേഹം ജനവിധി തേടിയത്.

തുടർച്ചയായ 10 തിരഞ്ഞെടുപ്പുകളിൽ 10 മണ്ഡലങ്ങളിൽ മാറിമാറി മത്സരിച്ചുവെന്നതും എംവിആറിന്റെ മാത്രം ചരിത്രം. 1970 ൽ കണ്ണൂരിലെ പഴയ മാടായി മണ്ഡലത്തിൽനിന്നു പി. ശ്രീധരനെ (കോൺഗ്രസ്) 7781 വോട്ടിനു തോൽപിച്ചാണ് എംവിആറിന്റെ ആദ്യ നിയമസഭാപ്രവേശം. അടിയന്തരാവസ്‌ഥയ്ക്കു ശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ കെ. നാരായണൻ നമ്പ്യാരെ (പിഎസ്‌പി) 1525 വോട്ടിനു തോൽപിച്ചു. 1980ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ ആർ കരുണാകരനെതിരെ (പിഎസ്‌പി) മത്സരിച്ചു ജയിച്ചപ്പേ‍ാൾ എംവിആറിന്റെ ഭൂരിപക്ഷം 21,651 വോട്ടായി. 1982ൽ പയ്യന്നൂരിൽ ടി.സി. ഭരതനെ (കോൺഗ്രസ്) 15,960 വോട്ടിനു പരാജയപ്പെടുത്തി.

ADVERTISEMENT

സിപിഎം വിട്ട്, ശിഷ്യനുമായി നേർക്കുനേർ

എം.വി. രാഘവൻ.

ബദൽ രേഖാവിവാദത്തെ തുടർന്ന് സിപിഎമ്മിൽനിന്നു പുറത്തായ എം.വി. രാഘവനെ മറികടക്കാൻ പാർട്ടിക്കു കഠിനമായി അധ്വാനിക്കേണ്ടിവന്നു. അദ്ദേഹത്തെ നേരിടാൻ സാക്ഷാൽ ഇഎംഎസ് തന്നെ സംസ്ഥാനത്തുടനീളം പെ‍ാതുയേ‍ാഗങ്ങളിൽ പ്രസംഗിച്ചുവന്നത് സിപിഎമ്മിന്റെ അണികളിൽ രാഘവനുണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നതാണ്. സിപിഎം വിട്ടു സിഎംപി രൂപീകരിച്ചശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പിലാണു (1987) സ്വന്തം നാടായ കണ്ണൂർ ജില്ലയിൽ അവസാനമായി രാഘവൻ മത്സരിച്ചത്. സിപിഎമ്മിൽ തന്റെ അടുത്ത ശിഷ്യനായിരുന്ന ഇ.പി.ജയരാജനുമായി അഴീക്കേ‍ാട് മണ്ഡലത്തിലായിരുന്നു ആ പെ‍ാരിഞ്ഞ പോരാട്ടം. കേരളം ശ്രദ്ധിച്ച ആ ഗുരു-ശിഷ്യ ഏറ്റുമുട്ടലിൽ 1389 വോട്ടിന് ജയരാജനെ തേ‍ാൽപിച്ച് എംവിആർ വീണ്ടും സിപിഎമ്മിനെ ഞെട്ടിച്ചു. പാർട്ടിയുടെ ശത്രുവിനെ വീഴ്ത്താൻ സിപിഎം സർവസന്നാഹങ്ങളും ഇറക്കിയ മത്സരം കൂടിയായിരുന്നു അത്.

ADVERTISEMENT

ജില്ലയും മണ്ഡലങ്ങളും മാറി മാറി

1991 ൽ അഴീക്കോട്ടുതന്നെ മത്സരിക്കണമെന്ന് പാർട്ടിതലത്തിൽ നിർബന്ധമുണ്ടായെങ്കിലും എംവിആർ തയാറായില്ല. മണ്ഡലത്തിൽ സിപിഎം വൻതോതിൽ കള്ളവോട്ട് ചേർ‌ത്തുവെന്നാരോപിച്ച് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് അദ്ദേഹം സ്ഥാനാർഥിയായി. അവിടെ സിപിഎമ്മിലെ നബീസ ഉമ്മാളിനെ 689 വോട്ടിനാണ് തേ‍ാൽപിച്ചത്. 1996 ൽ പത്തനംതിട്ടയിലെ ആറന്മുളയിൽ ആദ്യമായി എംവിആർ തോൽവിയറിഞ്ഞു. എൽഡിഎഫ് സ്വതന്ത്രനായ കവി കടമ്മനിട്ട രാമകൃഷ്‌ണനായിരുന്നു എതിർ സ്ഥാനാർഥി. കടമ്മനിട്ടയുടെ ഭൂരിപക്ഷം 2687 വോട്ട്. 2001 ൽ തിരുവനന്തപുരം വെസ്‌റ്റിൽ ആന്റണി രാജുവിനെ (കേരള കോൺഗ്രസ്-ജെ) 8381 വോട്ടിനു തോൽപിച്ച് എംവിആർ നിയമസഭയിൽ തിരിച്ചെത്തി. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ– 2006 ൽ–കൊല്ലം ജില്ലയിലെ പുനലൂരിൽ. സിപിഐയിലെ കെ. രാജുവിനോട് 7925 വോട്ടിനു തോറ്റു.

ADVERTISEMENT

നാട്ടിൽ‌ ആഗ്രഹിച്ചു, പക്ഷേ...

കെ.സി. ജോസഫ്, എ.കെ. ആന്റണി എന്നിവർക്കൊപ്പം എം.വി. രാഘവൻ

2011 ൽ സ്വന്തം നാട്ടിലെ അഴീക്കോട് മണ്ഡലത്തിൽനിന്ന് ഒരിക്കൽക്കൂടി മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും അതു നടന്നില്ല. സീറ്റ് മാറ്റ തർക്കത്തിൽ എംവിആർ ശക്തമായിത്തന്നെ പ്രതിഷേധിച്ചു. എ.കെ. ആന്റണി ഉൾപ്പെടെ മുതിർന്ന കേ‍ാൺഗ്രസ് നേതാക്കൾ ഇടപെട്ടു വിഷയം പരിഹരിച്ചെങ്കിലും പാലക്കാട് നെന്മാറയിലാണ് സിഎംപിക്ക് സീറ്റ് നൽകിയത്. ചിറ്റൂരിനു പകരം കോൺഗ്രസ് നൽകിയ നെന്മാറ സോഷ്യലിസ്‌റ്റ് ജനത വേണ്ടെന്നു പറഞ്ഞപ്പേ‍ാഴാണ് അതു സിഎംപിക്കു ലഭിച്ചത്. പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി എം.കെ. കണ്ണനു മൽസരിക്കാനായി ചോദിച്ച നെന്മാറ സീറ്റിൽ പിന്നീട് എംവിആർ തന്നെ രംഗത്തിറങ്ങി. നാലു പതിറ്റാണ്ട് പിന്നിട്ട തിരഞ്ഞെടുപ്പു ജീവിതത്തിലെ ആ അവസാന പോരാട്ടത്തിൽ പക്ഷേ, അദ്ദേഹത്തെ ഭാഗ്യം തുണച്ചില്ല. സിപിഎമ്മിലെ വി. ചെന്താമരാക്ഷനോട് 8694 വോട്ടിന് പരാജയപ്പെട്ടു.

സ്വന്തം വോട്ട് ഒരു തവണ മാത്രം

10 തവണ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും ഒരു തവണയാണ് എംവിആറിനു സ്വന്തം വോട്ട് കിട്ടിയത്. ബാക്കി തിരഞ്ഞെടുപ്പിലെല്ലാം സ്വന്തം വോട്ടും വീട്ടുകാരുടെ വോട്ടും അദ്ദേഹത്തിനു കിട്ടിയിട്ടില്ല. വീടിരിക്കുന്ന മണ്ഡലത്തിൽ പിന്നീടു മത്സരിക്കാത്തതാണ് അതിനു കാരണം. 1970 ൽ മാടായി മണ്ഡലത്തിൽ മത്സരിച്ചപ്പോഴായിരുന്നു സ്വന്തം വേ‍ാട്ട് കിട്ടാനുളള ഭാഗ്യമുണ്ടായത്. മണ്ഡലത്തിൽ ഉൾപ്പെട്ട പാപ്പിനിശേരിയിലായിരുന്നു അന്ന് അദ്ദേഹത്തിന്റെ താമസം. പിന്നീടു കണ്ണൂരിലേക്കു താമസം മാറ്റുകയും മത്സരം വിവിധ ജില്ലകളിലേക്കും മണ്ഡലങ്ങളിലേക്കും മാറുകയും ചെയ്തതേ‍ാടെ തനിക്കുതന്നെ വോട്ടു ചെയ്യാനുള്ള അവസരം എംവിആറിനു നഷ്ടമായി.

English Summary: Election Journey of Veteran Communist Leader and CMP Founder MV Raghavan