കൊച്ചി∙ മദ്യവര്‍ജനം നടപ്പാക്കുമെന്നു പറഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളം കുടിച്ചുതീര്‍ത്തത് 65,000 കോടിയുടെ മദ്യം. പ്രളയങ്ങളും, കോവിഡും മുക്കിയ കഴിഞ്ഞ Kerala consumes liquor worth ₹6500 crore, Liquor Policy Kerala, Pinarayi Vijayan, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മദ്യവര്‍ജനം നടപ്പാക്കുമെന്നു പറഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളം കുടിച്ചുതീര്‍ത്തത് 65,000 കോടിയുടെ മദ്യം. പ്രളയങ്ങളും, കോവിഡും മുക്കിയ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 25,000 കോടിയുടെ മദ്യവും കുടിച്ചുതീര്‍ത്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനേക്കാള്‍ 17,000 കോടി രൂപയുടെ അധിക മദ്യമാണ് ഇടതു സര്‍ക്കാരിന്റെ കാലത്ത് ബവ്റിജസ് കോര്‍പറേഷന്‍ വിറ്റഴിച്ചതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

സംസ്ഥാനം മദ്യത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ചെലവാക്കിയത് 64,619 കോടി രൂപ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 47,624 കോടിയായിരുന്നു മദ്യവില്‍പന. ഇടതു സര്‍ക്കാര്‍ വന്നതിനുശേഷം 2016-17 ല്‍ 12,142 കോടിയും, 2017-18ല്‍ 12,937 കോടിയും, 2018-19 ല്‍ 14,508 കോടിയും മദ്യത്തിനായി കേരളം ചെലവിട്ടു. 2019-20ല്‍ 14,700 കോടിയെന്ന റെക്കോര്‍ഡ് വില്‍പനയിലുമെത്തി. കോവിഡ് പിടിമുറുക്കി മദ്യവിതരണം നിലച്ചതുകൊണ്ട് ഈ സാമ്പത്തികവര്‍ഷം 10,340 കോടിക്കു മാത്രമേ കുടിച്ചിട്ടുള്ളു. 

ADVERTISEMENT

ആഭ്യന്തര കലഹത്തിന്റെ പേരില്‍ യുഡിഎഫ് പൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നുകൊടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി 200 എണ്ണം അനുവദിക്കുകയും ചെയ്തു. ഒന്‍പതു ക്ലബ്ബുകള്‍ക്കും പുതുതായി ബാര്‍ ലൈസന്‍സ് നല്‍കി.

സംസ്ഥാനത്തിന്റെ ശരാശരി വാര്‍ഷിക വരുമാനമായ അറുപത്തി അയ്യായിരം കോടിരൂപയ്ക്ക് തുല്യമായ തുകയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മദ്യ ഉപഭോക്താക്കളില്‍നിന്ന് ലഭിച്ചത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആറുതവണ മദ്യത്തിന് വില വര്‍ധിപ്പിക്കുകയും ചെയ്തു.

ADVERTISEMENT

English Summary: Kerala consumes liquor worth ₹6500 crore during LDF administration