കോഴിക്കോട് ∙ എലത്തൂർ നിയോജക മണ്ഡലം നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്കു നൽകിയതിൽ കടുത്ത പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ സ്ഥാനാർഥിയെ മാറ്റി ....| Elathur | Congress | Manorama News

കോഴിക്കോട് ∙ എലത്തൂർ നിയോജക മണ്ഡലം നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്കു നൽകിയതിൽ കടുത്ത പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ സ്ഥാനാർഥിയെ മാറ്റി ....| Elathur | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ എലത്തൂർ നിയോജക മണ്ഡലം നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്കു നൽകിയതിൽ കടുത്ത പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ സ്ഥാനാർഥിയെ മാറ്റി ....| Elathur | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ എലത്തൂർ നിയോജക മണ്ഡലം നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്കു നൽകിയതിൽ കടുത്ത പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ സ്ഥാനാർഥിയെ മാറ്റി പ്രഖ്യാപിച്ചില്ലെങ്കിൽ ചൊവ്വാഴ്ച പൊതു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പാർട്ടി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

മണ്ഡലത്തിലെ കെപിസിസി അംഗം, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ രാജിവയ്ക്കാനും തീരുമാനിച്ചു. യോഗ തീരുമാനങ്ങൾ ഞായറാഴ്ച രാത്രി തന്നെ എഐസിസി സെക്രട്ടറി പി.വി.മോഹനനെ നേരിൽ കണ്ടു ധരിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ചുമതല കൂടി വഹിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി ടി.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ADVERTISEMENT

കെപിസിസി അംഗം യു.വി.ദിനേശ്മണി, ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, ഡിസിസി വൈസ് പ്രസിഡന്റ് കെ.സി.ബാലകൃഷ്ണൻ, എലത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശ്രീനിവാസൻ, മണ്ഡലം യുഡിഎഫ് ചെയർമാൻ പി.ശ്രീധരൻ, ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, കളരിത്തറ അഹമ്മദ്, റിഷാദ് പുത്തൂർ, അഭിലാഷ് ചേളന്നൂർ, കെ.എം.രവി, വിവിധ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ചേളന്നൂർ എട്ടേരണ്ടിലെ മണ്ഡലം കോൺഗ്രസ് ഭവനിൽ യോഗം നടക്കുമ്പോൾ പുറത്തു വനിതകൾ അടക്കം ഇരുന്നൂറോളം പ്രവർത്തകർ എത്തി. അവരിൽ കുറച്ചു പേർ ഹാളിൽ കയറി സ്ഥാനാർഥി നിർണയത്തിലുള്ള പ്രതിഷേധം നേതാക്കളെ അറിയിച്ചു. തുടർന്നു പ്രകടനം നടത്തി.

ADVERTISEMENT

ചേളന്നൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി വി.ജിതേന്ദ്രനാഥ്, എലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.എം.ഗിരീഷ്കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.ബവീഷ്, കെഎസ്‌യു ജില്ലാ  ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, പി.കെ.കവിത, സുജ രമേശ്, റയിയ, ജോബിഷ് തലക്കുളത്തൂർ, റാഷിദ് പുറായിൽ, എം.പി.രാഗിൻ, പ്രത്യുഷ് ഒതയോത്ത്, ഇ.അശ്വിൻ, പി.കെ.പ്രജീഷ്കുമാർ, എ.ജസീന, ഷാനി എടക്കണ്ടത്തിൽ, എം.സിനി തുടങ്ങിയവർ നേതൃത്വം നൽകി.

എലത്തൂർ മണ്ഡലത്തിലെ യുഡിഎഫിന്റെ നിയുക്ത സ്ഥാനാർഥി സുൽഫിക്കർ മയൂരി ഞായറാഴ്ച വൈകിട്ട് ചേളന്നൂർ സന്ദർശിക്കാനുള്ള തീരുമാനം പ്രതിഷേധ വിവരം അറിഞ്ഞു മാറ്റി. പ്രാദേശിക യുഡിഎഫ് നേതാക്കളെ കണ്ടു പിന്തുണ തേടാനും ചർച്ച നടത്താനുമാണു ചേളന്നൂർ സന്ദർശിക്കാൻ തീരുമാനിച്ചത്.

ADVERTISEMENT

എന്നാൽ വൈകിട്ട് മണ്ഡലത്തിലെ കോൺഗ്രസ് ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും യോഗത്തിൽ സ്ഥാനാർഥി നിർണയത്തിനെതിരെ ശക്തമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും പ്രതിഷേധവുമായി വനിതകൾ അടക്കമുള്ള നേതാക്കൾ റോഡിലിറങ്ങിയിട്ടുണ്ടെന്നും അറിഞ്ഞ സാഹചര്യത്തിൽ സന്ദർശനം ഉപേക്ഷിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുതായി യുഡിഎഫ് മുന്നണിയിൽ എത്തിയ നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്കു നൽകിയ എലത്തൂർ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കണമെന്ന് എം.കെ.രാഘവൻ എംപി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തെ എക്കാലവും വലിയ ഭൂരിപക്ഷം നൽകി തുണച്ച എലത്തൂരിൽ 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ഭൂരിപക്ഷം നേടാൻ സാധിച്ചു. പ്രസ്ഥാനത്തിനു ദോഷം ചെയ്യുന്ന നടപടികൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് എംപി ആവശ്യപ്പെട്ടു.

English Summary : Protest in Elathur udf candidature