തിരുവനന്തപുരം ∙ കുണ്ടറയില്‍ പി.സി.വിഷ്ണുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കല്‍പറ്റയില്‍ ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി.പ്രകാശും മത്സരിക്കും. അവശേഷിക്കുന്ന | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കുണ്ടറയില്‍ പി.സി.വിഷ്ണുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കല്‍പറ്റയില്‍ ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി.പ്രകാശും മത്സരിക്കും. അവശേഷിക്കുന്ന അഞ്ചിടത്തെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച രാവിലെയോ പ്രഖ്യാപിക്കും. 

വടകരയില്‍ ആർഎംപി നേതാവ് കെ.കെ.രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നും യുഡിഎഫ് പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയ ധര്‍മടം സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു. ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് അറിയിച്ചതോടെയാണ് ആ സീറ്റും കോണ്‍ഗ്രസിന് ഏറ്റെടുക്കേണ്ടി വന്നത്.

ADVERTISEMENT

ഇതോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 93 ആയി. ധര്‍മടത്ത് സ്ഥാനാർഥിയെ കണ്ടെത്താൻ നിര്‍ണായക ചര്‍ച്ച തുടരുകയാണ്. വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാര്‍, പട്ടാമ്പിയില്‍ റിയാസ് മുക്കോളി, തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ എന്നിവരാണ് നിലവില്‍ പട്ടികയിലുള്ളത്. പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്തും തവനൂരിലേക്കില്ലെന്നു റിയാസ് മുക്കോളിയും നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു.

മണ്ഡലത്തിനു പുറത്തുനിന്ന് ആരു വന്നാലും വിമതനെ നിര്‍ത്തുമെന്നാണു വട്ടിയൂര്‍ക്കാവിലെ പ്രാദേശിക നേതാക്കളുടെ ഭീഷണി. ലതിക സുഭാഷ് ഏറ്റുമാനൂരില്‍ വിമതയായി മത്സരിക്കുന്നതും  ഇരിക്കൂറിലെ സ്ഥാനാര്‍ഥിക്കെതിരെ കെ.സി.ജോസഫ് രംഗത്തു വന്നതും തലവേദനയാകും. എന്‍സികെയ്ക്ക് എലത്തൂര്‍ സീറ്റ് വിട്ടുകൊടുത്തതിനെതിരെ എം.കെ.രാഘവന്‍ എംപിയും ‌പ്രതിഷേധത്തിലാണ്.

ADVERTISEMENT

English Summary: Kerala assembly election congress candidates update