അവധിയാത്രയ്ക്ക് ഒരു സ്പെഷൽ കൂടി; ബുക്കിങ് ആരംഭിച്ച് എറണാകുളം – ബാനസവാടി എക്സ്പ്രസ്
ബെംഗളൂരു ∙ കോവിഡിനെ തുടർന്നു നിർത്തിവച്ചിരുന്ന എറണാകുളം-ബാനസവാടി ദ്വൈവാര എക്സ്പ്രസ് അടുത്തമാസം മുതൽ സ്പെഷൽ ട്രെയിനായിIndian Railways, Ernakulam Banaswadi express, Banglore, Breaking News, Manorama Online, Manorama News.

ബെംഗളൂരു∙ കോവിഡിനെ തുടർന്നു നിർത്തിവച്ചിരുന്ന എറണാകുളം-ബാനസവാടി ദ്വൈവാര എക്സ്പ്രസ് അടുത്തമാസം മുതൽ സ്പെഷൽ ട്രെയിനായി(06129-30) സർവീസ് നടത്താനുള്ള ബുക്കിങ് തുടങ്ങി.
വിഷുവിനു മുൻപുള്ള ദിവസങ്ങളിൽ ബെംഗളൂരു-എറണാകുളം(02677-78) പകൽ ട്രെയിനിൽ മാത്രമേ ബുക്കിങ് സാധ്യമായിരുന്നുള്ളൂ. ബാനസവാടി ട്രെയിൻ കൂടി പ്രഖ്യാപിച്ചതിനാൽ രാത്രി യാത്രക്കാർക്കും ഇനി ടിക്കറ്റ് ഉറപ്പാക്കാം. ഏപ്രിൽ 5ന് എറണാകുളത്തു നിന്നാണ് ആദ്യ സർവീസ്.
∙ സമയക്രമം: ഏപ്രിൽ 5 മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 4.50ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ(06129) പിറ്റേന്നു പുലർച്ചെ 3.55നു ബാനസവാടിയിലെത്തും. ആലുവ(5:10), തൃശൂർ(6:11), ഒറ്റപ്പാലം(7:04), പാലക്കാട്(7:32), പോഡനൂർ(8:58), തിരുപ്പൂർ(9:38), ഈറോഡ്(10:20), സേലം(11:22), തിരുപ്പത്തൂർ(12:59), ബംഗാർപേട്ട്(2:35), കെആർ പുരം(3:29) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഒരു സെക്കൻഡ് എസി, 3 തേഡ് എസി, 14 സ്ലീപ്പർ, 2 ജനറൽ കംപാർട്മെന്റുകൾ എന്നിങ്ങനെ 22 കോച്ച് ആണുള്ളത്.
∙ മടക്കം (06130) ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാത്രി 7നു ബാനസവാടിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6ന് എറണാകുളത്തെത്തും. കെആർ പുരം(7.18), ബംഗാർപേട്ട്(8.08), പാലക്കാട്(പുലർച്ചെ 2.47), ഒറ്റപ്പാലം(3.14), തൃശൂർ(4.22), ആലുവ(5.13) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം.
∙ മൈസൂരു-കൊച്ചുവേളി (06315-16), ബെംഗളൂരു-കന്യാകുമാരി (06525-26), യശ്വന്ത്പുര-കണ്ണൂർ(06537-38), ബെംഗളൂരു-എറണാകുളം(02677-78) എന്നിങ്ങനെ 4 സ്പെഷൽ ട്രെയിൻ ഇപ്പോൾ ബെംഗളൂരുവിൽ നിന്നുണ്ട്. എന്നാൽ ഇതിൽ ആദ്യ 3 ട്രെയിൻ ഏപ്രിൽ ആദ്യവാരം വരെയേ നീട്ടിയിട്ടുള്ളൂ.
ഇവയുടെ സർവീസ് ദീർഘിപ്പിക്കുന്നതു സംബന്ധിച്ച് 1-2 ആഴ്ചയ്ക്കകം തീരുമാനമാകും. ഇതുവരെയുള്ള ശരാശരി തിരക്കു വിലയിരുത്തിയാകും തീരുമാനമെടുക്കുക. ഈസ്റ്റർ, തിരഞ്ഞെടുപ്പ്, വിഷു എന്നിവ പ്രമാണിച്ച് അടുത്ത മാസം നാട്ടിലേക്കും തിരിച്ചും യാത്രക്കാർ കൂടാൻ സാധ്യതയുണ്ട്. അതിനാൽ ട്രെയിനുകൾ റദ്ദാക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന.
യാത്രാനിരക്ക്
(സെക്കൻഡ് സിറ്റിങ്, സ്ലീപ്പർ, 3-എസി, 2-എസി ക്രമത്തിൽ)
∙ ബെംഗളൂരു-പാലക്കാട് (185 രൂപ, 310, 800, 1120)
∙ ഒറ്റപ്പാലം(190; 325; 835; 1170)
∙ തൃശൂർ(205; 355; 925; 1295)
∙ ആലുവ(215; 370; 975; 1365)
∙ എറണാകുളം (220; 380; 995; 1400)
English Summary: Indian Railways introduce special train Ernakulam Banaswadi express