തിരുവനന്തപുരം∙ തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമ ചർച്ചകളിൽ എപ്പോഴും എളിമ സൂക്ഷിക്കണമെന്ന് ഇടത് സൈബർ വിങ്ങിലെ അംഗങ്ങൾക്കു നിർദേശം. വാക്കുകളിൽ മിതത്വം പാലിക്കണം, വെല്ലുവിളിയോ | Left Cyber wing, Manorama News, Kerala Assembly Elections 2021, Social Media

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമ ചർച്ചകളിൽ എപ്പോഴും എളിമ സൂക്ഷിക്കണമെന്ന് ഇടത് സൈബർ വിങ്ങിലെ അംഗങ്ങൾക്കു നിർദേശം. വാക്കുകളിൽ മിതത്വം പാലിക്കണം, വെല്ലുവിളിയോ പരിഹാസമോ പാടില്ല. യുഡിഎഫ് സ്ഥാനാർത്ഥികളുടെയോ നേതാക്കളുടെയോ സമൂഹമാധ്യമ പേജുകളിൽ ഒരു കാരണവശാലും പരിഹാസ കമന്റുകൾ ഇടുകയോ ലൈക്ക് ചെയ്യുകയോ അരുത്. പറ്റുമെങ്കിൽ അവരെ പൂർണമായി ഒഴിവാക്കണം. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതു സംബന്ധിച്ച ഡിജിറ്റൽ പെരുമാറ്റച്ചട്ടം സൈബർ ഇടങ്ങളിൽ ഇടപെടുന്ന പ്രവർത്തകർക്ക് നൽകിയത്. നിർദേശങ്ങൾ പൂർണമായും പാലിക്കപ്പെട്ടാൽ ആരോഗ്യകരമായ രാഷ്ട്രീയസംവാദത്തിനു വഴിതുറക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കൂടുതൽ ഔദ്യോഗിക നിർദേശങ്ങൾ ഈ ആഴ്ച പുറപ്പെടുവിക്കുമെന്നാണ് വിവരം.

എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതു വരെ ഇതുസംബന്ധിച്ച ഊഹാപോഹങ്ങൾ പൊതുവിടങ്ങളിൽ ചർച്ചയാക്കരുതെന്നും നിർദേശമുണ്ടായിരുന്നു. ഇത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ ഇടത് അനുഭാവികൾ അത് പോസ്റ്റ് ചെയ്‌ത് അവർക്ക് പബ്ലിസിറ്റി നൽകരുതെന്നും സന്ദേശത്തിൽ പറയുന്നു. ‘എൽഡിഎഫിന് രണ്ട് വോട്ട് കിട്ടാൻ വേണ്ടിയായിരിക്കണം പ്രവർത്തനം, അത് നഷ്ടപ്പെടാൻ ഇടയാകരുത് എന്ന മുൻകരുതൽ എല്ലാവർക്കുമുണ്ടാവണം’-ഡിജിറ്റൽ പെരുമാറ്റച്ചട്ടം പറയുന്നു.

ADVERTISEMENT

മറ്റു നിർദേശങ്ങൾ

∙ തിരഞ്ഞെടുപ്പ് ദിവസം വരെ എല്ലാ ഇടതുപക്ഷ പോസ്‌റ്റുകൾക്കും ലൈക്കും കമന്റും നൽകി പോസ്റ്റിനു കൂടുതൽ റീച്ച് ഉണ്ടാക്കാൻ എല്ലാരും ശ്രമിക്കണം. കമന്റ് ചെയ്യുമ്പോൾ ഓരേ ഉള്ളടക്കം തന്നെ കോപ്പി–പേസ്റ്റ് ചെയ്താൽ ഫെയ്സ്ബുക് താൽക്കാലികമായി കമന്റ് ഓപ്ഷൻ ബ്ലോക്ക് ആക്കുമെന്നത് ശ്രദ്ധിക്കണം.

ADVERTISEMENT

∙ സർക്കാരിന്റെ വികസന വിഡിയോകളുടെ ശേഖരം ഗൂഗിൾ ഡ്രൈവിൽ കരുതുക. ആവശ്യമുള്ളപ്പോൾ അതുപയോഗിക്കാം. ഒരു പാരഗ്രാഫ് എഴുതുന്നതിനേക്കാൾ എളുപ്പത്തിൽ ആളുകളിലേക്ക് സന്ദേശം എത്തിക്കാൻ വിഡിയോ ഉപകരിക്കും .

∙ ഫോർവേഡ് മെസേജ്/ഫോർവേഡ് വിഡിയോ എന്നിവയ്ക്കു പകരമായി സമയമുള്ളവർ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ സംവദിക്കാൻ തയാറാവണം. അത് ഗ്രൂപ്പിലെ മറ്റുള്ളവർ കൂടി ചർച്ച ശ്രദ്ധിക്കാൻ കാരണമാവും.

ADVERTISEMENT

∙ സംസ്ഥാന സർക്കാരിന്റെ വികസനത്തോടൊപ്പം അതതു മണ്ഡലത്തിലെ ഇടത് എംഎൽഎമാർ നടത്തിയ വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്യണം. ഇടത് എംഎൽഎമാർ ഇല്ലാത്ത സ്ഥലങ്ങളിൽ വികസന മുരടിപ്പ് ചർച്ചയാക്കാം. യുഡിഎഫ് കിഫ്‌ബിയെ എതിർക്കുന്നത് കൊണ്ടാണ് മണ്ഡലത്തിൽ കൂടുതൽ വികസനം എത്താത്തത് എന്ന് ചർച്ച സംഘടിപ്പിക്കാം.

∙ യുഡിഎഫ് ക്ലച്ച് പിടിക്കാത്ത അഴിമതികഥകൾ പ്രചരിപ്പിക്കുമ്പോൾ, ഇടതുപക്ഷം വികസനം മാത്രം ചർച്ച ചെയ്യാൻ ശ്രമിക്കണം. എതിരാളികളുടെ പോസ്റ്റിൽ പോയി മറുപടി പറയാൻ സമയം കളയരുത്.

∙ ഫെയ്സ്ബുക്കിലും വാട്സാപ്പിലുമുള്ള ഇടത് അനുഭാവിയല്ലാത്ത സുഹൃത്തുക്കളോട് പഴ്സണൽ മെസേജ് വഴി വോട്ട് അഭ്യർഥിക്കുക.

English Summary: New Election Related Directives for Left Cyber Wing