സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കവേ, മുന്നണികൾക്കുള്ളിലെ ആശയക്കുഴപ്പങ്ങളും സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിഷേധവും വാർത്തകളിൽ ഇടംപിടിച്ച മണ്ഡലങ്ങളിൽ ഒന്നാണ് റാന്നി. മുന്നണികൾക്കുള്ളിൽ മാറിയ സമവാക്യങ്ങൾ റാന്നിയുടെ.. Kerala Assembly Elections 2021, Elections 2021, BJP, Congress, CPM, LDF, UDF, Ranni Constituency, Rinku Cherian, K Padamakumar, Raju Abraham, Pramod Narayanan, Kerala Congress M

സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കവേ, മുന്നണികൾക്കുള്ളിലെ ആശയക്കുഴപ്പങ്ങളും സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിഷേധവും വാർത്തകളിൽ ഇടംപിടിച്ച മണ്ഡലങ്ങളിൽ ഒന്നാണ് റാന്നി. മുന്നണികൾക്കുള്ളിൽ മാറിയ സമവാക്യങ്ങൾ റാന്നിയുടെ.. Kerala Assembly Elections 2021, Elections 2021, BJP, Congress, CPM, LDF, UDF, Ranni Constituency, Rinku Cherian, K Padamakumar, Raju Abraham, Pramod Narayanan, Kerala Congress M

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കവേ, മുന്നണികൾക്കുള്ളിലെ ആശയക്കുഴപ്പങ്ങളും സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിഷേധവും വാർത്തകളിൽ ഇടംപിടിച്ച മണ്ഡലങ്ങളിൽ ഒന്നാണ് റാന്നി. മുന്നണികൾക്കുള്ളിൽ മാറിയ സമവാക്യങ്ങൾ റാന്നിയുടെ.. Kerala Assembly Elections 2021, Elections 2021, BJP, Congress, CPM, LDF, UDF, Ranni Constituency, Rinku Cherian, K Padamakumar, Raju Abraham, Pramod Narayanan, Kerala Congress M

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കവേ, മുന്നണികൾക്കുള്ളിലെ ആശയക്കുഴപ്പങ്ങളും സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിഷേധവും വാർത്തകളിൽ ഇടംപിടിച്ച മണ്ഡലങ്ങളിൽ ഒന്നാണ് റാന്നി. മുന്നണികൾക്കുള്ളിൽ മാറിയ സമവാക്യങ്ങൾ റാന്നിയുടെ തിരഞ്ഞെടുപ്പ് ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കാൽനൂറ്റാണ്ടിനിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വലിയ കോളിളക്കങ്ങൾക്കൊന്നും ഇടം കൊടുക്കാതെ അങ്ങെനയാരും പ്രത്യേക ശ്രദ്ധ നൽകാതിരുന്ന മണ്ഡലത്തിൽ ഇത്തവണ അതല്ല സ്ഥിതി. ഇടതു–വലതു പാളയത്തിലെ നീക്കങ്ങൾക്കൊപ്പം പ്രതീക്ഷകളുമായി എൻഡിഎയും കണ്ണെറിയുമ്പോൾ മണ്ഡലം വാശിയേറിയ രാഷ്ട്രീയപ്പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്

ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി വരുന്ന നിയമസഭ തിരഞ്ഞെടുപ്പ്, ജോസ് കെ. മാണി ഇടതുതട്ടകത്തിൽ എത്തിയതിനു പിന്നാലെ നടന്ന സീറ്റ് വിഭജനത്തിൽ അപ്രതീക്ഷിതമായി നൽകിയ മണ്ഡലം, അതിനെ ചൊല്ലി മുന്നണിയിൽ ഉടലെടുത്ത ഉൾപോര് – ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് ഇത്തവണ ഈ മലയോര പ്രദേശത്തെ പോരാട്ടത്തിന്.

ADVERTISEMENT

പത്തനംതിട്ട ജില്ലയിലെ മറ്റു നാലു മണ്ഡലങ്ങളും ഇടത്തേക്കും വലത്തേക്കും നീങ്ങിയപ്പോഴും 25 വർഷമായി രാജു എബ്രഹാമിലൂടെ ചുവപ്പുകോട്ടയായി നിലനിന്ന മണ്ഡലമാണ് റാന്നി. 1996 ൽ കോൺഗ്രസിന്റെ പീലിപ്പോസ് തോമസിനെ തോൽപ്പിച്ചു കയ്യടക്കിയ റാന്നി പിന്നീടിതുവരെ അരിവാൾ ചുറ്റിക നക്ഷത്രത്തോടല്ലാതെ മറ്റൊന്നിനോടും ആഭിമുഖ്യം പുലർത്തിയിട്ടില്ല. എന്നാൽ രണ്ടുതവണ മത്സരിച്ച് ജയിച്ച് എംഎൽഎ ആയവർ ഇനി മത്സരരംഗത്ത് വേണ്ട എന്ന സിപിഎമ്മിന്റെ തീരുമാനം വന്നതോടെ അഞ്ചു തവണ റാന്നിയുടെ എംഎൽഎയായ രാജു എബ്രഹാമിന്റെ പേര് ഇടതുമുന്നണി റാന്നിയിൽ നിന്നു വെട്ടി. പത്തനംതിട്ട ജില്ലയിൽ ഒരു മണ്ഡലം തേടിയ പുതിയ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസിന് ഈ മണ്ഡലം വിട്ടു നൽകുകയും ചെയ്തു. ഇതോടെ 25 വർഷത്തിനിപ്പുറം വാശിയേറിയ ഒരു പോരാട്ടത്തിന് കളമൊരുങ്ങുകയാണ് റാന്നിയിൽ.

റാന്നി മണ്ഡലചരിത്രം

റാന്നി എന്ന പേരിൽ ഒരു നിയോജകമണ്ഡലമുണ്ടാകുന്നത് 1951 ൽ. കേരള സംസ്ഥാനം ഔദ്യോഗികമായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വയലാ ഇടിക്കുളയ്ക്കായിരുന്നു ഇവിടെ ജയം. 1960ലും, 1975ലും ഇടിക്കുള സീറ്റ് നിലനിർത്തി. 1967ൽ സിപിഐയിലെ എം.കെ.ദിവാകരൻ വിജയിച്ചു. 1970ൽ സിപിഎം സ്വതന്ത്രൻ ജേക്കബ് സ്കറിയ ആയിരുന്നു വിജയി. 1977ൽ കെ.എ.മാത്യുവിലൂടെയാണ് ആദ്യമായി കേരള കോൺഗ്രസ് മൽസരിച്ചു ജയിക്കുന്നത്, 1980ൽ കോൺഗ്രസ് (യു) സ്ഥാനാർഥിയായി എം.സി.ചെറിയാൻ ജയിച്ചു.

1982 ലും1986 ലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധികളായി സണ്ണി പനവേലിയും റേച്ചൽ സണ്ണി പനവേലിയും എംഎൽഎമാരായി. 1987ൽ ആണ് വീണ്ടും ഇൗപ്പൻ വർഗീസിലൂടെ കേരള കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 1991ൽ എം.സി.ചെറിയാനിലൂടെ റാന്നി വീണ്ടും കോൺഗ്രസിന്റെ പക്കലെത്തി. പിന്നീട് 1996 മുതൽ രാജു ഏബ്രഹാമിലൂടെ ഇടതുമുന്നണിക്കായി വിജയം. 87ലും 91ലും യുഡിഎഫ് തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ നിന്ന് മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജു എബ്രഹാം ആദ്യമായി റാന്നിയുടെ എംഎൽഎയാകുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2011ൽ 6614 വോട്ടിന്റെയും 2016 ൽ 14,596 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് രാജു എബ്രഹാം വിജയിച്ചത്.

ADVERTISEMENT

സമവാക്യങ്ങൾ മാറുമ്പോൾ...

ക്നാനായ വിഭാഗക്കാരനായ രാജു എബ്രഹാമിന് മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുമായുള്ള ബന്ധവും വ്യക്തിബന്ധങ്ങളും റാന്നി സ്വദേശി എന്ന മുൻതൂക്കവും തുടർച്ചയായ വിജയത്തിനു മുതൽക്കൂട്ടായിട്ടുണ്ട്. പത്തനംതിട്ടയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും ഒരോ തിരഞ്ഞെടുപ്പിലും കാറ്റ് മാറി മാറി വീശിയപ്പോഴും റാന്നിയിൽ ചെങ്കൊടി ശക്തമായി നിലയുറപ്പിച്ചപ്പോൾ ഇത്തവണ കൂടി രാജു എബ്രഹാമിന് ഇടതു മുന്നണി ഇളവു നൽകുമെന്നാണു പൊതുവേ പ്രതീക്ഷിച്ചത്. എന്നാൽ പ്രാദേശിക അണികളുടെയും നേതൃത്വത്തിന്റെയും താൽപര്യം മറികടന്ന് കേരള കോൺഗ്രസ്(എം)ന് സീറ്റ് നൽകുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ മണ്ഡലത്തിൽ ഉയർന്നു.

രാജു എബ്രഹാം കൃഷിയിടത്തിൽ (ഫയൽ ചിത്രം)

പത്തനംതിട്ടയിൽ ഒരു സീറ്റ് വേണമെന്നത് ജോസ് വിഭാഗത്തിന്റെ ശക്തമായ ആവശ്യമായിരുന്നു. യുഡിഎഫിൽ മാണി വിഭാഗം മത്സരിച്ചത് തിരുവല്ല സീറ്റിലും. സ്വന്തം തട്ടകമായ തിരുവല്ല ജനതാദൾ (എസ്) സിറ്റിങ് സീറ്റായ സാഹചര്യത്തിൽ കിട്ടാനിടയില്ലെന്ന ധാരണയിലാണ് റാന്നിക്കു വേണ്ടി കേരള കോൺഗ്രസ് (എം) പിടിമുറുക്കിയത്. അതുവരെ സിപിഎം സ്ഥാനാർഥിയെ പ്രതീക്ഷിച്ച റാന്നിക്ക് കേരള കോൺഗ്രസിന്റെ രംഗപ്രവേശം അപ്രതീക്ഷിത അടിയായി. യുഡിഎഫിൽ മാണി വിഭാഗം പലതവണ റാന്നിക്കു വേണ്ടി വാദിച്ചെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.

ജോസ് കെ.മാണിയുടെ വിശ്വസ്തനും ജോസിന്റെ കേരള യാത്രയുടെ പ്രസംഗവേദിയിലെ തീപ്പൊരി പ്രാസംഗികനുമായ പ്രമോദ് നാരായണനാണ് ഇത്തവണ റാന്നിയിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി. എസ്എഫ്ഐയിലൂടെ വന്ന് കോൺഗ്രസിൽ കാലുകുത്തി ഒടുവിൽ കേരള കോൺഗ്രസിലേക്കു ചേക്കേറിയ ചരിത്രമാണ് പ്രമോദ് നാരായണന്. ക്രിസ്ത്യൻ വിഭഗത്തിൽപ്പെട്ടവർ കൂടുതൽ വിജയിച്ച് കയറിയ ചരിത്രമുള്ള റാന്നിയിൽ എൽഡിഎഫ് പരിഗണിക്കുന്ന ആദ്യ ഹിന്ദു സ്ഥാനാർഥി കൂടിയാണ് പ്രമോദ്.

ചങ്ങനാശേരിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും തോരണങ്ങളും വിൽപനയ്ക്കായി നിരത്തുന്ന വ്യാപാരി. ചിത്രം: ഹരിലാൽ
ADVERTISEMENT

അതേസമയം, പ്രാദേശിക വികാരം തിരഞ്ഞെടുപ്പിൽ ഏറെ പ്രതിഫലിക്കുന്ന മണ്ഡലം കൂടിയാണ് റാന്നി. 1987 ൽ കേരള കോണ്‍ഗ്രസിന്റെ തന്നെ ഈപ്പൻ വർഗീസിനു ശേഷം ‘റാന്നിക്കാരൻ’ അല്ലാത്ത ഒരാളെ ഇവിടുത്തുകാർ വിജയിപ്പിച്ചിട്ടില്ല. റാന്നിക്കാരനായ രാജു എബ്രഹാം ഇവിടെ അജയ്യനായി നിന്നതിലും ഈ പ്രാദേശികവികാരം വോട്ടായിട്ടുണ്ട്. ‘പുറത്തുനിന്നു വന്ന’ പീലിപ്പോസ് തോമസിനെ നിഷ്കരുണം തോൽപ്പിച്ചതും പിന്നീട് റാന്നി സ്വദേശിയായ ബിജിലി പനവേലി മത്സരിച്ചപ്പോൾ മണ്ഡലം കടുത്ത പോരാട്ടത്തിലേക്ക് ഉണർന്നതും ഇതേ പ്രാദേശിക വികാരത്തിൽ. മണ്ഡലത്തിലെ മറ്റു കേരള കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാത്തതിലുള്ള അമർഷവും ഇടതുകോട്ടയിലേക്കു വന്നുകയറിയ രണ്ടിലയോട് സിപിഎം പ്രവർത്തകർ അത്ര താദാത്മ്യം പ്രാപിക്കാത്തതും പ്രമോദ് നേരിടേണ്ട വെല്ലുവിളികൾ.

രാജു എബ്രഹാമിനു മുൻപ് എംഎൽഎയായിരുന്ന എം.സി.ചെറിയാന്റെയും 2016 ൽ രാജു പരാജയപ്പെടുത്തിയ മറിയാമ്മ ചെറിയാന്റെയും മകനായ റിങ്കു ചെറിയാനെയാണ് കോൺഗ്രസ് ഇത്തവണ ഇവിടെ മത്സരരംഗത്തേക്ക് ഇറക്കിയിരിക്കുന്നത്. കാൽനൂറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട മണ്ഡലം പിടിച്ചെടുക്കാൻ നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്ന കെപിസിസി സെക്രട്ടറിയായ റിങ്കുവിനെ കോൺഗ്രസ് പരിഗണിച്ചത് അച്ഛന്റെ വിജയം മകനിലൂടെ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലാകാം. ജാതി–മത സമവാക്യം ഒത്തുചേരുന്നതും മണ്ഡലത്തിലെ പരിചയവും യുവാക്കൾക്കിടയിലെ സ്വാധീനവും റിങ്കുവിന് മുതൽക്കൂട്ടാകുന്നു.

എന്നാൽ റാന്നിയിൽ യുഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെടാൻ കാരണം കാലുവാരൽ ആണെന്ന ആക്ഷേപം വർഷങ്ങളായി ഉയരുന്നുണ്ട്. കഴിഞ്ഞ തവണ ഇടതിനു വോട്ടു ചെയ്തവരിൽ നിന്ന് ബിഡിജെഎസ് സ്വന്തമാക്കുന്ന വോട്ടുകൾ യുഡിഎഫിനു മുതൽക്കൂട്ടാകുമെന്ന് കരുതിയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാൽ 2011ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പീലിപ്പോസ് തോമസിന് 51,777 വോട്ടാണു ലഭിച്ചത്. രാജു ഏബ്രഹാമിന് 58,391 വോട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 358 വോട്ടാണ് രാജു ഏബ്രഹാമിന് അപ്പോൾ കൂടുതൽ ലഭിച്ചത്. ഭൂരിപക്ഷം വർധിപ്പിക്കാനായതു യുഡിഎഫ് വോട്ടിൽ വന്ന ചോർച്ചയാണ്. 2011ലെ തിരഞ്ഞെടുപ്പിനേക്കാൾ 7624 വോട്ട് മറിയാമ്മ ചെറിയാന് കുറവാണു ലഭിച്ചത്. ഇത് ആവർത്തിക്കുമോ എന്ന ഭയവും യുഡിഎഫിലുണ്ട്.

കണ്ണെറിഞ്ഞ് എൻഡിഎയും

ഇടതുമുന്നണി കൈവിട്ടു നടത്തിയ പരീക്ഷണവും വലതിന്റെ പ്രതീക്ഷയും കളം നിറയുമ്പോൾ വിജയം ഇതുവരെ രുചിച്ചിട്ടില്ലെങ്കിലും വോട്ടിലുണ്ടായ വർധനയിൽ കണ്ണുനട്ടിരിക്കയാണ് എൻഡിഎ. 2011ലെ തിരഞ്ഞെടുപ്പിനെക്കാൾ നാലിരട്ടി വോട്ടുകളാണ് 2016ൽ എൻഡിഎ സ്വന്തമാക്കിയത്. എസ്എൻഡിപി വോട്ടിൽ വിള്ളൽ വീഴ്ത്തി വിജയം ഉറപ്പിക്കാനാണു ബിഡിജെഎസിനു 2016ൽ റാന്നിയിൽ സ്ഥാനാർഥിത്വം നൽകിയത്. 50% എസ്എൻഡിപി വോട്ട് പിടിച്ചാൽ വിജയം ഉറപ്പിക്കാമെന്നായിരുന്നു അന്ന് എൻഡിഎ കണക്കു കൂട്ടിയത്. ഇതുൾക്കൊണ്ടായിരുന്നു പ്രചാരണവും. എന്നാൽ, വോട്ടെടുപ്പു ദിവസം വ്യാജ നോട്ടിസുകളുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തെന്ന പ്രചാരണം ബിഡിജെഎസിനെ പ്രതികൂലമായി ബാധിച്ചു. 2011ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് കാദംബരി 7,442 വോട്ട് പിടിച്ചിരുന്നു. 2016 ൽ ബിഡിജെഎസ് സ്ഥാനാർഥി കെ. പത്മകുമാർ അത് 28, 201ആക്കി ഉയർത്തി. വോട്ടു വർധനയിലെ പ്രതീക്ഷയിൽ കണ്ണുവച്ച് ഇത്തവണയും പത്മകുമാറിനു തന്നെയാണ് സീറ്റ് നൽകിയത്. ശബരിമല നിലനിൽക്കുന്ന റാന്നി മണ്ഡലത്തിൽ വിവാദവിധിക്കു ശേഷം വരുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

ഹിന്ദുമത കൺവൻഷനുകളും വിവിധ സാമുദായിക പരിപാടികളും സജീവമായ റാന്നിയിൽ ഇതിലെല്ലാം സാന്നിധ്യമാണ് രാജു ഏബ്രഹാം എന്നതാണ് സിപിഎമ്മിന്റെ മണ്ഡലമായി റാന്നിയെ നിലനിർത്തിയത്. ജില്ലയിൽ 25 വർഷത്തോളം സിപിഎം കുത്തകയാക്കി വച്ച മണ്ഡലത്തിൽ അത് നിലനിർത്തിയ രാജു എബ്രഹാമില്ലാതെ ഇടതുമുന്നണി പോരിനിറങ്ങുമ്പോൾ എന്താകും ഫലമെന്ന ആകാംക്ഷയിലാണ് ഏവരും. 25 വർഷത്തിനു ശേഷം റാന്നി മാറിചിന്തിച്ചാൽ പൊതുസമ്മതനായ ഒരു സ്ഥാനാർഥിയെ മാറ്റി എന്തിന് സിറ്റിങ് സീറ്റ് പുതിയതായി വന്ന ഘടകകക്ഷി നൽകി എന്നത് അണികളോട് സിപിഎം വിശദീകരിക്കേണ്ടി വരും.

പ്രാദേശിക വാദത്തിൽ റിങ്കു ചെറിയാന് മേൽക്കൈ ലഭിക്കുമ്പോഴും കോൺഗ്രസിന്റെ കൂടി വോട്ട് നേടിയാണ് രാജു എബ്രഹാം തന്റെ വിജയത്തിന്റെ മാറ്റ് കൂട്ടിയിരുന്നത് എന്നത് യുഡിഎഫിന്റെ സംഘടനാ സംവിധാനത്തിന്റെ പാളിച്ചയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ശബരിമല നിലകൊള്ളുന്ന മണ്ഡലമെങ്കിലും വിഷയം ഒട്ടൊന്നു തണുത്തതോടെ മണ്ഡലത്തിൽ അത് വോട്ടായി മാറാൻ ഇടയില്ല. തദ്ദേശ തിര‍ഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ എൽഡിഎ നേടിയ വിജയം ബിജെപിയിലൂടെയായിരുന്നു. ബിഡിജെഎസ് സ്ഥാനാർഥിക്കൊപ്പം ആ വോട്ടുകൾ നിൽക്കുമോ എന്ന സംശയവും പൊതുവിലുണ്ട്. കണക്കുകളിലെ സാധ്യത എന്തായാലും ഒരു കാര്യം മാത്രം വാസ്തവം. ഏറെക്കുറെ ഒരുപക്ഷത്തേക്ക് മാത്രം വിശ്വാസമർപ്പിച്ച മണ്ഡലം 25 വർഷത്തിനിപ്പുറം ശക്തമായ ഒരു രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുകയാണ്.

English Summary: Ranni Assembly Constituency - Round Up