കേരളത്തിലെ കോൺഗ്രസിനു ശക്തിയോടൊപ്പം ബലഹീനതകളുമുണ്ടെന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.ഉണ്ണിക്കൃഷ്ണൻ. എൻസിപിയിൽ ചേർന്ന പി.സി.ചാക്കോ പറഞ്ഞതുപോലെ ഗ്രൂപ്പ് വടംവലി ശക്തമാണ്. സ്ഥാനാർഥി നിർണയത്തിലൊക്കെ അതു | KP Unnikrishnan | Congress | UDF | Manorama News

കേരളത്തിലെ കോൺഗ്രസിനു ശക്തിയോടൊപ്പം ബലഹീനതകളുമുണ്ടെന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.ഉണ്ണിക്കൃഷ്ണൻ. എൻസിപിയിൽ ചേർന്ന പി.സി.ചാക്കോ പറഞ്ഞതുപോലെ ഗ്രൂപ്പ് വടംവലി ശക്തമാണ്. സ്ഥാനാർഥി നിർണയത്തിലൊക്കെ അതു | KP Unnikrishnan | Congress | UDF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ കോൺഗ്രസിനു ശക്തിയോടൊപ്പം ബലഹീനതകളുമുണ്ടെന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.ഉണ്ണിക്കൃഷ്ണൻ. എൻസിപിയിൽ ചേർന്ന പി.സി.ചാക്കോ പറഞ്ഞതുപോലെ ഗ്രൂപ്പ് വടംവലി ശക്തമാണ്. സ്ഥാനാർഥി നിർണയത്തിലൊക്കെ അതു | KP Unnikrishnan | Congress | UDF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

കേരളത്തിലെ കോൺഗ്രസിന് ശക്തിയോടൊപ്പം ബലഹീനതകളുമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ. പി.സി. ചാക്കോ പറഞ്ഞതുപോലെ ഗ്രൂപ്പ് വടംവലി ശക്തമാണ്. സ്ഥാനാർഥി നിർണയത്തിലൊക്കെ അതു പ്രകടമാണ്. അതിനു സ്വാഭാവിക പ്രതികരണവുമുണ്ടായി. തലയെടുപ്പുള്ള നേതൃത്വമുണ്ട്. ക്ഷീണം മാറ്റി അവർ ശക്തിയാർജിക്കട്ടെ. ഈ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ലെന്നും ഉണ്ണികൃഷ്ണൻ വിലയിരുത്തുന്നു.

ADVERTISEMENT

യുഡിഎഫിന്റെ സാധ്യത എങ്ങനെ കാണുന്നു?

കേരളത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടേണ്ടിയിരുന്നത് ഉമ്മൻചാണ്ടിയെ മുൻനിർത്തിയാവണമായിരുന്നു. അദ്ദേഹത്തിന്റെ നേതൃപാടവത്തെ പാർട്ടി ഇത്തവണ ശരിയാംവണ്ണം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നു സംശയമുണ്ട്. അദ്ദേഹത്തെ ഗ്രൂപ്പ് നേതാവായി മാത്രം പാർട്ടി കാണുന്നതാണ് പ്രശ്നം. എന്നാൽ ജനങ്ങൾ അദ്ദേഹത്തെ അങ്ങനെയല്ല കാണുന്നത്. തികച്ചും വ്യത്യസ്തമായ ജനകീയ അടിത്തറയാണ് അദ്ദേഹത്തിന്റെ ശക്തി. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ യുഡിഎഫിന്റെ സാധ്യതകൾ ഫലവത്താകുമായിരുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വം സാധ്യത ഇല്ലാതാക്കിയെന്ന് അഭിപ്രായമില്ല, പക്ഷേ ചെന്നിത്തലയ്ക്കു പകരം തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേതൃത്വം നൽകേണ്ടിയിരുന്നത് ഉമ്മൻചാണ്ടിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

തുടർഭരണസാധ്യത?

കേരളത്തിൽ ഇത്തവണ തുടർഭരണത്തിനുള്ള സാധ്യത വളരെ കുറവാണ്. ഇരുമുന്നണികൾക്കും ഇടയിലുള്ള വോട്ടുവ്യത്യാസം വളരെ ചെറുതാണ്. തുടർഭരണം കേരളത്തിന്റെ പാരമ്പര്യവുമല്ല. അതിൽനിന്നു വ്യത്യസ്തമായൊരു സാഹചര്യം ഇപ്പോൾ സംസ്ഥാനത്തു കാണുന്നുമില്ല. സ്വാഭാവികമായും ഇടതുമുന്നണിക്ക് ആഗ്രഹം കാണും. കോവിഡിനെയും പ്രളയത്തെയും നേരിടുന്നതിൽ അവർ ചെയ്ത നല്ല കാര്യങ്ങളാവാം അതിനു കാരണം. എന്നാൽ ഇടതുഭരണത്തിന്റെ മറുഭാഗത്ത് വീഴ്ചകളുമുണ്ട്. അതിനാൽ തുടർഭരണസാധ്യത കുറവാണ്.

ADVERTISEMENT

ഇവരൊന്നുമല്ലാത്ത പുതിയൊരു യുവനേതൃത്വം കേരളത്തിലെ കോൺഗ്രസിനു വരേണ്ടല്ലേ?

ഇവർ രംഗത്തുനിന്നു മാറിയാലല്ലേ പുതിയ ആൾക്കാർ വരേണ്ടതുള്ളൂ.

കേരളത്തിൽ ബിജെപിയുടെ വളർച്ചയെക്കുറിച്ച്..?

സാന്നിധ്യം കാണിക്കുമെന്നല്ലാതെ വടക്കേയിന്ത്യയിൽ നേടിയ വളർച്ചയൊന്നും ബിജെപി കേരളത്തിൽ നേടാൻ പോകുന്നില്ല.

ADVERTISEMENT

ദേശീയതലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനെക്കുറിച്ച്?

ജനാധിപത്യ പ്രക്രിയയിലൂടെ കോൺഗ്രസിന് പുതിയ നേതൃത്വം വരണം. ഇന്നത്തെ പോക്കിനെക്കുറിച്ച് ആശങ്കയുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്. പെട്ടെന്നൊരു തിരിച്ചുവരവ് കോൺഗ്രസിനു സാധ്യമാണോ എന്നു പറയാനാവില്ല. എന്നാൽ കോൺഗ്രസ് പൊരുതണം. ആശയപരമായ വ്യക്തത കോൺഗ്രസ് ഉണ്ടാക്കേണ്ടതുണ്ട്. ബിജെപിയിൽനിന്ന് അകന്നുനിൽക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ കോൺഗ്രസ് പറഞ്ഞുമനസ്സിലാക്കണം.

രാജ്യത്ത് ബിജെപിയുടെ വളർച്ചയെ താങ്കൾ എങ്ങിനെ കാണുന്നു?

സാധാരണ രാഷ്ട്രീയശക്തിയുടെ വളർച്ചയല്ല ബിജെപി നേടിയിരിക്കുന്നത്. സങ്കുചിതമായ സാമുദായിക സമീപനത്തിന്റെ വളർച്ചയാണ് അവർ ഇന്ത്യയിൽ നേടിയത്. ഇന്ത്യൻ ഭരണഘടനയ്ക്കും ഇന്ത്യയുടെ വളർച്ചയ്ക്കും ഇത് ആപൽക്കരമാണ്. സ്വാഭാവികമായ അന്ത്യം അതിനുണ്ടാവേണ്ടതാണ്. അതേസമയം കോൺഗ്രസിനും ഇടതുപക്ഷത്തിനും ബിജെപിയെ ഒന്നിച്ചു നേരിടാനുമാകും.

കെ.പി.ഉണ്ണിക്കൃഷ്ണൻ

ജി-23 പോലുള്ള സംഘങ്ങൾ കോൺഗ്രസിനു ഗുണം ചെയ്യുമോ?

ഗ്രൂപ്പ് പ്രവർത്തനം ലക്ഷ്യമിട്ടുള്ള സംഘംചേരലാണെങ്കിൽ അതു കോൺഗ്രസിനു ഗുണം ചെയ്യില്ല. അതേസമയം പാർട്ടിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്കു പരിഹാരം തേടിയുള്ള കൂട്ടായ്മകൾ ഉൾക്കൊള്ളാം. അതൊരു ഗ്രൂപ്പായി തുടർന്നാൽ കോൺഗ്രസിനു ഗുണം ചെയ്യില്ല.

ആം ആദ്മിയെ പോലുള്ള പാർട്ടികൾക്ക് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി വർധിക്കുമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം പാർട്ടികൾ വളരാൻ പ്രയാസമാണ്. ഇടതുകക്ഷികൾ പോലും സ്ഥാനം പിടിക്കാൻ പ്രയാസപ്പെടുന്ന തട്ടകമാണത്.

മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനോട് മരണശേഷം കോൺഗ്രസ് അനാദരവ കാട്ടിയെന്ന് താങ്കൾ വിമർശനമുന്നയിച്ചുവല്ലോ?

പി.വി. നരസിംഹറാവുവിന്റെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തു കൊണ്ടുവന്നപ്പോൾ അന്നത്തെ നേതൃത്വം പാർട്ടി ഓഫിസിനകത്തേക്കു കയറ്റാൻ അനുവദിച്ചില്ല. വളരെ മോശമായ സമീപനമായിരുന്നു അത്. ഞാൻ പലരെയും സമീപിച്ചു, ഫലമുണ്ടായില്ല. എനിക്കു വളരെ ദുഃഖം തോന്നിയ ഒരവസരമായിരുന്നു അത്.

English Summary: Interview with Congress Leader KP Unnikrishnan