കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. സ്ഥാനാർഥി പട്ടികയിൽ തന്റെ പേര് ഉണ്ടാവില്ല. സംസ്ഥാന മേധാവിയായതിനാൽ തന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് | West Bengal Polls | BJP | Dilip Ghosh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. സ്ഥാനാർഥി പട്ടികയിൽ തന്റെ പേര് ഉണ്ടാവില്ല. സംസ്ഥാന മേധാവിയായതിനാൽ തന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നാണു പാർട്ടി തീരുമാനമെന്നും ദിലീപ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ആർഎസ്എസ് നേതാവ് കൂടിയായ ദിലീപ് മത്സരരംഗത്തില്ലെന്നു വ്യക്തമാക്കിയതു ബംഗാളിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നത് ഇദ്ദേഹത്തെയാണ്. 

ADVERTISEMENT

ആക്രമണോത്സുക ശൈലിയിലൂടെ ബംഗാളിലുടനീളം കൂടുതൽ ജനശ്രദ്ധ നേടിയ നേതാവാണു ദിലീപ്. ‘ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മസ്ഥലമായതിനാൽ ബംഗാൾ ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധമുള്ളതുമാണ്. അധികാരത്തിൽ വരാനായി ഞങ്ങൾ ഏറെക്കാലം കാത്തിരുന്നു. ഇതു ഞങ്ങളുടെ ദൗത്യവും വെല്ലുവിളിയുമാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബംഗാളിൽ അധികാരത്തിലെത്തും’– ദിലീപ് പ്രതികരിച്ചു.

English Summary: Will not contest West Bengal polls: BJP state chief Dilip Ghosh