തിരുവനന്തപുരം∙ സ്വർണ–ഡോളർ കടത്തു കേസിൽ അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള പൊലീസിനെ ഉപയോഗിച്ച് എന്‍ഫോഴ്‌സ്‌മെന്റ് | Anurag Thakur | Diplomatic Baggage Gold Smuggling | Pinarayi Vijayan | Kerala Government | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വർണ–ഡോളർ കടത്തു കേസിൽ അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള പൊലീസിനെ ഉപയോഗിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) കേസെടുപ്പിച്ചതെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

തെറ്റുകാരല്ലെങ്കിൽ സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്പീക്കറും എന്തിന് ഭയപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നിയമസഭ സ്പീക്കറുമായും അടുത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ കേസിലെ മറ്റൊരു പ്രധാന പ്രതിയാണ്. അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി കേരള പൊലീസിനെ ഉപയോഗിച്ച് ഇഡിക്കെതിരെ കേസെടുപ്പിച്ചത്.

ADVERTISEMENT

ഇടതുസര്‍ക്കാര്‍ പിന്‍വാതിലിലൂടെ പാര്‍ട്ടി അണികളെയും ക്രിമിനിലുകളെയും നിയമവിരുദ്ധമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിച്ചതുകൊണ്ട് കഴിവുള്ള കേരളത്തിന്റെ യുവത്വം നിലനില്‍പ്പിനായി വിദേശങ്ങളിലേക്ക് കുടിയേറുന്നു. ക്രിമിനലുകള്‍ക്കും സിപിഎം ഗുണ്ടകള്‍ക്കും സര്‍ക്കാര്‍ ഒത്താശയോടെ പൊലീസില്‍ പോലും ജോലി ലഭിക്കുന്നു. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുകയാണെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചെങ്കിലും കേരളം പരാജയപ്പെട്ടു. കേരളസര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിദേശരാജ്യങ്ങളിലെ വിദേശ ഏജന്‍സികള്‍ വഴി പരസ്യം ചെയ്യുന്നതല്ലാതെ ജനങ്ങളെ രക്ഷിക്കാന്‍ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. കേരളത്തില്‍ നടക്കുന്നത് അഴിമതി മാത്രമാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി കരാറിലേര്‍പ്പെട്ടതിലൂടെ വന്‍ അഴിമതിക്കാണ് സര്‍ക്കാര്‍ കളമൊരുക്കിയതെന്നും അനുരാഗ് താക്കൂർ പറഞ്ഞു. 

ADVERTISEMENT

English Summary: Anurag Thakur against Pinarayi Vijayan on Gold Smuggling Case