മഞ്ചേശ്വരത്ത് ബിജെപിയെന്ന് സര്‍വേ; തൃക്കരിപ്പൂരില്‍ അട്ടിമറി?: സാധ്യത ഇങ്ങനെ
കൊച്ചി∙ കാസര്‍കോട് ജില്ലയില്‍ രണ്ട് സീറ്റുകളില്‍ യുഡിഎഫിനും രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും സാധ്യത പ്രവചിച്ച് മനോരമ ന്യൂസ്–വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റത്തിന് സാധ്യതയെന്ന് സര്‍വേ പറയുന്നു. തൃക്കരിപ്പൂരില്‍ കനത്ത പോരാട്ടം...| Manorama News Pre Poll Survey | Manorama Online

കൊച്ചി∙ കാസര്‍കോട് ജില്ലയില്‍ രണ്ട് സീറ്റുകളില്‍ യുഡിഎഫിനും രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും സാധ്യത പ്രവചിച്ച് മനോരമ ന്യൂസ്–വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റത്തിന് സാധ്യതയെന്ന് സര്‍വേ പറയുന്നു. തൃക്കരിപ്പൂരില്‍ കനത്ത പോരാട്ടം നടക്കുമെന്ന് പറയുന്ന സർവേ യുഡിഎഫിന് നേരിയ മേല്‍ക്കൈയും പ്രവചിക്കുന്നു. ഉദുമയിലും കാഞ്ഞങ്ങാട്ടും സര്‍വേ എല്‍ഡിഎഫിന് സാധ്യത കല്‍പിക്കുന്നു.
കാസര്‍കോട് ജില്ലയിൽ സാധ്യത ഇങ്ങനെ: കാസര്‍കോട് സര്‍വേ : എല്‍ഡിഎഫ് – 2, യുഡിഎഫ് –2, എന്‍ഡിഎ–1. സര്‍വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനെ മറികടക്കും. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം തൃക്കരിപ്പൂരില്‍ ആണെന്ന് സര്‍വേ പറയുന്നു. ഇവിടെ യുഡിഎഫ്– എല്‍ഡിഎഫ് വ്യത്യാസം 0.77 ശതമാനം മാത്രം.
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫിന് നേരിയ മുന്നേറ്റമെന്ന് പ്രവചിക്കുമ്പോൾ അഴീക്കോട് യുഡിഎഫ് നിലനിർത്തുമെന്നും പറയുന്നു. സർക്കാരിന്റെ കോവിഡ് പ്രതിരോധം മികച്ചതെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. വളരെ നല്ലതെന്ന് 25 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 39 ശതമാനം പേർ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. 27,000 വോട്ടർമാർ പങ്കെടുത്തതാണ് സർവേ.
തിരഞ്ഞെടുപ്പ് ഗവേഷണ രംഗത്ത് പ്രശസ്തരായ വിഎംആര്‍ ആണ് മനോരമ ന്യൂസിനായി സര്‍വേ സംഘടിപ്പിച്ചത്. കേരളം ആരു ഭരിക്കും, മുഖ്യമന്ത്രിയാകാന്‍ യോഗ്യത ആര്‍ക്ക്, പ്രതിപക്ഷ പ്രവര്‍ത്തനം എങ്ങനെ, തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സര്‍വേ നല്‍കും. ഓരോ ജില്ലയിലെയും വോട്ടു വിഹിതം, മുന്നണികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള സീറ്റുകള്‍, നിലവിലെ എംഎല്‍എമാരുടെ ജനപ്രീതി തുടങ്ങിയ വിവരങ്ങള്‍ സര്‍വേയില്‍ അറിയാം. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളോട് വോട്ടര്‍മാരുടെ പ്രതികരണം എത്തരത്തിലാണെന്നും സര്‍വേ വെളിപ്പെടുത്തും.
English Summary : Manorama News pre poll survey