തുടർഭരണത്തിലുടെ വളരെ വലിയ അപകടമാണ് കേരളത്തെ കാത്തിരിക്കുന്നത്. അധികാരത്തിലെത്തുന്ന ഇടതുപക്ഷത്തിന്റെ പേരിൽ ഇവിടെ നടക്കാൻ പോകുന്നത് ബ്യൂറോക്രസിയുടെ ഭരണമായിരിക്കും. പരിചയസമ്പന്നരായ മന്ത്രിമാരുടെ വലിയൊരു പടയെ പിണറായി വിജയൻ കയ്യൊഴിഞ്ഞു. തുടർഭരണം കിട്ടിയാൽ സെക്രട്ടറിമാരും... Kerala Assembly Election . TP Rajeevan

തുടർഭരണത്തിലുടെ വളരെ വലിയ അപകടമാണ് കേരളത്തെ കാത്തിരിക്കുന്നത്. അധികാരത്തിലെത്തുന്ന ഇടതുപക്ഷത്തിന്റെ പേരിൽ ഇവിടെ നടക്കാൻ പോകുന്നത് ബ്യൂറോക്രസിയുടെ ഭരണമായിരിക്കും. പരിചയസമ്പന്നരായ മന്ത്രിമാരുടെ വലിയൊരു പടയെ പിണറായി വിജയൻ കയ്യൊഴിഞ്ഞു. തുടർഭരണം കിട്ടിയാൽ സെക്രട്ടറിമാരും... Kerala Assembly Election . TP Rajeevan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർഭരണത്തിലുടെ വളരെ വലിയ അപകടമാണ് കേരളത്തെ കാത്തിരിക്കുന്നത്. അധികാരത്തിലെത്തുന്ന ഇടതുപക്ഷത്തിന്റെ പേരിൽ ഇവിടെ നടക്കാൻ പോകുന്നത് ബ്യൂറോക്രസിയുടെ ഭരണമായിരിക്കും. പരിചയസമ്പന്നരായ മന്ത്രിമാരുടെ വലിയൊരു പടയെ പിണറായി വിജയൻ കയ്യൊഴിഞ്ഞു. തുടർഭരണം കിട്ടിയാൽ സെക്രട്ടറിമാരും... Kerala Assembly Election . TP Rajeevan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടൂരിന്റെ പതിഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ, കവിയും നോവലിസ്റ്റുമായ ടി.പി. രാജീവൻ തനിക്കു ചുറ്റും നടക്കുന്ന ഓരോ സാമൂഹികചലനവും നിരീക്ഷിച്ചറിയുന്നുണ്ട്. കോഴിക്കോട് നഗരം വിട്ട് രാജീവൻ തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയിട്ട് ഏതാനും വർഷങ്ങളായിട്ടേയുള്ളൂ. കോവിഡിനു മുന്നേതന്നെ  പൊതുപരിപാടികളിൽനിന്ന് പരമാവധി വിട്ടുനിന്നുതുടങ്ങിയ രാജീവൻ പക്ഷെ നാടിന്റെ സ്പന്ദനം കൃത്യമായി തിരിച്ചറിയുന്നുണ്ട്. കേരളത്തിൽ വീണ്ടുമൊരു നിയമസഭാ തിര‍ഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയ അവസരത്തിലാണ് ടി.പി. രാജീവനുമായി ഈ ദീർഘസംഭാഷണം സാധ്യമായത്. 

ഇതാദ്യമായി തുടർഭരണം സജീവചർച്ചയായ നിയമസഭാതിരഞ്ഞെടുപ്പാണല്ലോ കേരളത്തിൽ. ഇതിനെ എങ്ങനെ കാണുന്നു?

ADVERTISEMENT

5 വർഷം കൂടുമ്പോൾ വരുന്ന ഓരോ ഭരണവും മുൻഭരണത്തിന്റെ തുടർച്ച തന്നെയാണ്. മുൻഭരണാധികാരികൾ നടപ്പാക്കിയത് തുടർന്നുവരുന്നവരാരും ഇല്ലാതാക്കുന്നില്ല. കേരളത്തിലെ ബൃഹദ്പദ്ധതികൾ എല്ലാം ശ്രദ്ധിച്ചാൽ നമുക്ക് ഇതു മനസ്സിലാക്കാം. വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം നാം നേടിയ വളർച്ച ഭരണത്തിലെ ഈ തുടർച്ചയിലൂടെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, ത്രിതലപഞ്ചായത്തുതലങ്ങളിലും ഈ ഭരണത്തുടർച്ച നിലനിൽക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം.

എന്നാൽ കേരളത്തിൽ ഇപ്പോൾ ഇടതുഭരണത്തിന്റെ തുടർച്ച എന്ന മുദ്രാവാക്യം വെറുമൊരു പുകമറയാണ്. യഥാർഥത്തിൽ അതിനകത്ത് ഫാഷിസ്റ്റു സ്വഭാവമാണ് നിലനിൽക്കുന്നത്. മുഖ്യമന്തി പിണറായി വിജയനിലേക്ക് മാത്രമായി ചുരുങ്ങുന്ന ഒന്നാണത്. മറ്റൊരു നേതാവിനെയും വളരാനോ, മികച്ച പ്രകടനം കാഴ്ചവയ്ക്കാനോ അനുവദിക്കാതെ ഭരണം പിണറായി വിജയനിലേക്ക് ഒതുക്കലാണ് ഈ തുടർച്ച ലക്ഷ്യമിടുന്നത്. കമ്യൂണിസ്റ്റ് പാർട്ടി സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയായി മാറിയ ഏതു നാട്ടിലും ഈ ഫാഷിസ്റ്റു സ്വഭാവം നമുക്കു കാണാം. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തന്നെ ഉദാഹരണം. അതിൽതന്നെ വെനസ്വേലയുടെ ചരിത്രം നമുക്ക് പാഠമാകേണ്ടതാണ്. 

ഹ്യൂഗോ ഷാവേസ് (ഫയൽ ചിത്രം)

ഹ്യൂഗോ ഷാവേസ് തിരഞ്ഞെടുപ്പിലൂടെത്തന്നെയാണ് അധികാരത്തിലെത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ മാറ്റുന്നതിൽ അദ്ദേഹം ചരിത്രനേട്ടം കൈവരിക്കുകയും ചെയ്തു. ഇതിന്റെ മറവിൽ ഭരണത്തുടർച്ച പറഞ്ഞ് അധികാരം നിലനിർത്തി. തുടർന്ന് സ്ഥിരം പ്രസിഡന്റുമായി. അതോടെ എതിരഭിപ്രായങ്ങൾ അനുവദിക്കാതായി. മാധ്യമങ്ങളും കോടതികളും നിശബ്ദമായി. പ്രതിപക്ഷം ഇല്ലാതായി. സമാനമായ സാഹചര്യം കേരളത്തിലും സൃഷ്ടിക്കാൻ അവസരമൊരുക്കലാവും തുടർഭരണം പിണറായിയുടെ കൈകളിലേക്ക് നൽകിയാൽ കാണാനാവുക. 

താക്കോൽസ്ഥാനങ്ങളിൽ ആജ്ഞാനുവർത്തികളെ നിയമിച്ച ഇടതുഭരണത്തിനും തടസ്സം ഭരണഘടന മാത്രമായിരുന്നു. കേരളത്തെ സ്വതന്ത്രരാജ്യമാക്കി മാറ്റാനാവാത്തതിനാലാണ് പിണറായി രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ ചോദ്യം ചെയ്തത്. സിബിഐ, കസ്റ്റംസ്, ഇഡി തുടങ്ങിയ ഏജൻസികൾക്കെതിരായ നീക്കം അതാണു വ്യക്തമാക്കുന്നത്. ഇഡിക്കെതിരെ പൊലീസ് കേസെടുത്ത നടപടി ഈ വാദത്തെ സാധൂകരിക്കുന്നു. 

ADVERTISEMENT

എത്രമാത്രം രഹസ്യ ഉടമ്പടികളാണ് ഈ സർക്കാർ വന്നശേഷം ഒപ്പുവച്ചത്. കള്ളത്തരം കണ്ടുപിടിക്കുമ്പോൾ ഉപേക്ഷിക്കുന്ന ഉടമ്പടികളാണ് പലതും. ഇത്തരം ഉടമ്പടികളുടെ ഇംപ്ലിമെന്റിങ് ഏജൻസി മാത്രമാണ് പിണറായി വിജയൻ. പഴയ സിനിമകളിൽ കൊള്ളത്തലവന്മാർ പറയുന്ന മാതൃകയിൽ ‘നമുക്ക് ഇയാളെക്കൊണ്ട് അത് ഇംപ്ലിമെന്റ് ചെയ്യിപ്പിക്കാം’ എന്നു പറയുന്നത് ഇപ്പോൾ പിണറായി വിജയനെ ഉദ്ദേശിച്ചായിരിക്കും. ഇതിനു പിന്നിലെ ശക്തികളെയാണ് തിരിച്ചറിയേണ്ടത്. കേരളത്തെ സ്വർണ, മയക്കുമരുന്ന് കള്ളക്കടത്തിന്റെ വഴിയായി മാറ്റുന്നത് ആരാണ്?

പിണറായിയുടെ ഭരണത്തിനെതിരെ ഇവിടെ എതിർശബ്ദങ്ങൾ ഇല്ലാതാകുന്നത് എന്തുകൊണ്ടാവാം?

എല്ലാവരും പാർട്ടിയുടെ ഗുണഭോക്താക്കൾ ആകുമ്പോഴാണു ചോദ്യം ചെയ്യാനാവാത്തത്. കോൺഗ്രസിന്റെ കാര്യത്തിൽ ഇനി പ്രതീക്ഷയില്ല. നൈതിക, നീതിബോധം നഷ്ടപ്പെടുന്ന ലോകത്ത് എന്തു വൃത്തികേടും കാണിക്കാൻ തോന്നുമെന്നതാണ‌ു യാഥാർഥ്യം. വാളയാർ സംഭവം യുപിയിലോ മറ്റോ ആയിരുന്നുവെങ്കിൽ ആ അമ്മയോട് ഐക്യദാർഢ്യം പുലർത്താൻ കേരളത്തിലെ എത്രയോ അമ്മമാർ തല മുണ്ഡനം ചെയ്തേനെ. ഈ തെരുവിലൂടെ നീതി തേടി അലയുന്ന ആ അമ്മയ്ക്കായി ഏതെങ്കിലും ശാരദക്കുട്ടിയോ, ഗ്രേസിയോ തിരിഞ്ഞുനോക്കുന്നു പോലുമില്ല. 

നമ്മുടെ ബുദ്ധിജീവികൾ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ADVERTISEMENT

കേരളത്തിൽ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലയിൽ അങ്ങനെ വിശേഷിപ്പിക്കാൻ ആരുണ്ട്? ഒരു ആനന്ദിനെ മാത്രം പറയാം. ശാസ്ത്ര സാങ്കേതിക മേഖലയിൽ ബുദ്ധിജീവികൾ ഏറെയുണ്ട്. പക്ഷെ അവരെയാരും കണക്കിലെടുക്കാറില്ലെന്നുമാത്രം. അവർ കൃത്യമായി കാര്യങ്ങൾ പഠിക്കുന്നവരുമാണ്. നല്ല ഫിസിഷ്യനെ ബുദ്ധിജീവിയായി അംഗീകരിക്കാനാവാത്ത നമ്മൾ ഗവേഷണ പ്രബന്ധമെന്ന നോട്ടുപുസ്തകം തുന്നിക്കൂട്ടുന്നവരെ ബുദ്ധിജീവിയായി എഴുന്നള്ളിക്കും. ഇവിടെ ഇടതുഭരണത്തെ അനുകൂലിക്കുന്നവർ മറ്റുപല നേട്ടങ്ങളും മനസ്സിൽ കാണുന്നു.

കഴിഞ്ഞ 5 വർഷത്തെ ഭരണനേട്ടങ്ങളാണ് പിണറായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. അതേക്കുറിച്ച് താങ്കളുടെ വിലയിരുത്തൽ?

കൊട്ടിഘോഷിക്കുന്ന ഈ നേട്ടങ്ങളൊന്നും ഞാൻ കേരളത്തിൽ കാണുന്നില്ല. അതേസമയം മുൻമുഖ്യമന്ത്രിമാരുടെ കാലത്തെല്ലാം അവരുടെ വ്യക്തിമുദ്ര പതിപ്പിച്ച നേട്ടങ്ങളുണ്ട്. അതേ മാതൃകയിൽ പിണറായിക്ക് എന്തു പറയാനുണ്ട്. പുതിയ സർവകലാശാലകളായിട്ടും, വിമാനത്താവളങ്ങളായിട്ടും, മെട്രോ റെയിലായിട്ടും ഇഎംഎസ്, കരുണാകരൻ, ഉമ്മൻചാണ്ടി, വി.എസ് തുടങ്ങിയവരുടെ കാലഘട്ടങ്ങളിലെല്ലാം അത്തരം നേട്ടങ്ങളുണ്ട്. പിണറായി കുറെ ഉദ്ഘാടനങ്ങൾ നടത്തി. പിന്നെ മാധ്യമങ്ങളിലൂടെ നടത്തിയ പരസ്യങ്ങളാണ്. ഇത്തരം തെറ്റിദ്ധരിപ്പിക്കലുകളാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രധാന ആയുധം. ഇത്രയേറെ പണം പരസ്യങ്ങൾക്ക് ചെലവഴിച്ച മറ്റൊരു സർക്കാരുണ്ടാവില്ല. 

കോടിയേരി ഭാര്യ വിനോദിനിക്കൊപ്പം.

അധികാരസ്ഥാനത്തിരിക്കുന്നവരുടെ കുടുംബവും അഴിമതി ആരോപണങ്ങളുടെ നിഴലിൽ വരുമ്പോൾ?

അതും ഫാഷിസത്തിന്റെ മറ്റൊരു മുഖമാണ്. ഫിലിപ്പീൻസിൽ ഭരണാധികാരി ജനങ്ങളെ അടക്കിഭരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രാജ്യം കൊള്ളടിക്കുകയായിരുന്നു. ബാങ്കും മറ്റും കൊള്ളയടിച്ച സമ്പത്ത് അവർ അമേരിക്കയിൽ കൊണ്ടുപോയി നിക്ഷേപിക്കുകയായിരുന്നു. അന്ന് ഐ ഫോൺ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അതു കിട്ടിയില്ല.

കേരളത്തിൽ ബിജെപിയുടെ വളർച്ചയെ എങ്ങനെ കാണുന്നു?

ഇ. ശ്രീധരൻ വന്നതു പോലെ നിരവധി പേർ ആ പാർട്ടിയിലേക്ക് വരാനിടയുണ്ട്. ഐടി, മെഡിക്കൽ മേഖലകളിൽ ബിജെപിക്ക് നല്ല സ്വാധീനമുണ്ട്. അതിനു കാരണം മോദിയുടെ ഇമേജ് ബ്രാൻഡിങ് തന്ത്രങ്ങളാണ്. സാംസ്കാരികമായും സാമ്പത്തികമായും ഇന്ത്യയെ ബ്രാൻഡ് ചെയ്യുന്ന തന്ത്രമാണത്. അംബാനി, ആദാനി വിഭാഗങ്ങളിലൂടെ ലോകത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യയുടെ സ്വാധീനമുറപ്പിച്ചു. ഇതിനിടയിൽ രാഹുൽഗാന്ധി ഓടിനടന്നിട്ടു കാര്യമില്ല. അദ്ദേഹത്തിന് കാര്യങ്ങൾ മനസിലാക്കാനായിട്ടില്ല. 

തുടർഭരണം കേരളത്തിന് അപകടമാണോ?

തുടർഭരണത്തിലുടെ വളരെ വലിയ അപകടമാണ് കേരളത്തെ കാത്തിരിക്കുന്നത്. അധികാരത്തിലെത്തുന്ന ഇടതുപക്ഷത്തിന്റെ പേരിൽ ഇവിടെ നടക്കാൻ പോകുന്നത് ബ്യൂറോക്രസിയുടെ ഭരണമായിരിക്കും. പരിചയസമ്പന്നരായ മന്ത്രിമാരുടെ വലിയൊരു പടയെ പിണറായി വിജയൻ കയ്യൊഴിഞ്ഞു. തുടർഭരണം കിട്ടിയാൽ സെക്രട്ടറിമാരും പിണറായി വിജയനും ചേർന്നായിരിക്കും ഭരണം നയിക്കുക. കെ.കെ.ശൈലജയെപ്പോലും മാറ്റാൻ നടത്തിയ ശ്രമമാണ് എ.കെ.ബാലന്റെ ഭാര്യയെ മത്സരിപ്പിക്കാൻ നടത്തിയ നീക്കത്തിലൂടെ കണ്ടത്. പക്ഷേ അതു വിജയിച്ചില്ല. ബംഗാൾ മാതൃകയിൽ ഉദ്യോഗസ്ഥഭരണത്തിലൂടെ കേരളം നശിക്കാനാണ് സാധ്യത.

കെ.കെ.ഷൈലജ

കിറ്റ് വിതരണമാണല്ലോ കേരളത്തിലെ സജീവചർച്ച?

മറ്റു സംസ്ഥാനങ്ങളിൽ പണ്ട് അരിയും പലവ്യഞ്ജനങ്ങളും ടെലിവിഷനും സാരിയും വിതരണം ചെയ്ത്, അതുവഴി വോട്ടു നേടിയതിനെ പരിഹസിച്ചവരാണ് നമ്മൾ കേരളീയർ. ഇന്ന് നാം അതേ കിറ്റ് വാങ്ങി വോട്ടു ചെയ്യാൻ ക്യൂ നിൽക്കുകയാണെന്നോർക്കണം.  

പ്രകൃതിയും ഇടതുഭരണവും?

പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് കമ്യൂണിസ്റ്റ് മുദ്രവാക്യം. പുഴയെയും മലകളെയും അവർ കൊള്ളടയടിക്കുകയാണ്. ജനവാസകേന്ദ്രങ്ങൾക്ക് 50 മീറ്റർ അടുത്തുവരെ ക്വാറികൾക്ക് അനുമതി നൽകാമെന്ന നിയമം നടപ്പാക്കാൻ ഇടതുമന്ത്രിസഭയ്ക്ക് ധൈര്യം വരുന്നത് അങ്ങനെയാണ്. പ്രകൃതിയുമായി സഹവർത്തിത്വം ഉണ്ടെങ്കിലേ മനുഷ്യന് നിലനിൽപ്പുള്ളൂവെന്ന് തിരിച്ചറിയാൻ ഇവർക്കാവില്ല. പശ്ചിമഘട്ടത്തിന്റെയും കടലിന്റെയും ചെറിയൊരു മാറ്റം മതി നമ്മുടെ ജീവിതം അവതാളത്തിലാക്കാൻ.

ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലെ പുരോഗതി കണ്ടില്ലെന്ന് നടിക്കാനാകുമോ

രണ്ടു രംഗത്തും പുതിയ കെട്ടിങ്ങളും, ഉപകരണങ്ങളും വന്നിട്ടുണ്ട്. എന്നാൽ ഇതെല്ലാം കടം വാങ്ങി നിർമിച്ചവയാണെന്ന് ഓർക്കണം. പി.എം. താജിന്റെ ‘രാവുണ്ണി’ എന്ന നാടകത്തിലെ രാവുണ്ണിയാണ് യഥാർഥത്തിൽ മന്ത്രി തോമസ് ഐസക്ക്. കൂടുതൽ കടം വാങ്ങുമ്പോഴാണ് അയാൾക്ക് കൂടുതൽ സന്തോഷം കിട്ടുക. വീടിനു ചുറ്റും കക്കാൻ നിറയുമ്പോഴാണ് അയാൾക്ക് കൂടുതൽ ഹരം കിട്ടുക. രാവുണ്ണി ഫണ്ട് ആണ് ഇന്നത്തെ കിഫ്ബി. 

കേരളത്തിലെ പ്രതിപക്ഷം?

രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ 5 വർഷത്തെ പ്രകടനമാണ് എടുത്തുപറയേണ്ടത്. എന്നാൽ അദ്ദേഹത്തിനൊപ്പം പാർട്ടിയുണ്ടായിരുന്നില്ല. ഏകാകിയായ പോരാളിയായിരുന്നു അദ്ദേഹം. കഴിഞ്ഞ 5 വർഷവും പ്രകൃതിസംരക്ഷണ രാഷ്ട്രീയത്തെക്കുറിച്ചു പറഞ്ഞതു പി.ടി.തോമസ് മാത്രവും. പ്രകൃതിസംരക്ഷണ രാഷ്ട്രീയമില്ലാതെ ഇനി നമുക്ക് മുന്നോട്ടു പോകാനാവില്ലെന്നതാണ് യാഥാർഥ്യം. 

English Summary: Interview with Writer TP Rajeevan