മാർച്ച് 20നു വൈകിട്ടു 4നു ശേഷം കെ.സുന്ദരയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്പി ജില്ലാ ഭാരവാഹികൾ പിറ്റേന്ന് ആരോപിച്ചു. സ്ഥാനാർഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും... K Surendran, Manjeshwaram Constituency, Malayala Manorama, Manorama Online, Manorama News

മാർച്ച് 20നു വൈകിട്ടു 4നു ശേഷം കെ.സുന്ദരയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്പി ജില്ലാ ഭാരവാഹികൾ പിറ്റേന്ന് ആരോപിച്ചു. സ്ഥാനാർഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും... K Surendran, Manjeshwaram Constituency, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർച്ച് 20നു വൈകിട്ടു 4നു ശേഷം കെ.സുന്ദരയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്പി ജില്ലാ ഭാരവാഹികൾ പിറ്റേന്ന് ആരോപിച്ചു. സ്ഥാനാർഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും... K Surendran, Manjeshwaram Constituency, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിക്ക് രണ്ടാമതൊരു നിയമസഭാ മണ്ഡലം എന്ന സുന്ദര സ്വപ്നത്തെയായിരുന്നു 2016ൽ കെ.സുന്ദര എന്ന സ്വതന്ത്ര സ്ഥാനാർഥി മഞ്ചേശ്വരത്തു തട്ടിത്തെറിപ്പിച്ചത്. അന്ന് ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രനു മണ്ഡലം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിൽ- 89 വോട്ടിനായിരുന്നു പരാജയം. എല്ലാ സർവേകളിലും കണക്കു കൂട്ടലുകളിലും മഞ്ചേശ്വരത്ത് ഒരു പടി മുന്നിൽ നിന്നിരുന്ന സുരേന്ദ്രൻ വിജയത്തിന്റെ പടിവാതിൽക്കൽ വീണു പോയത് സുന്ദര പിടിച്ച 467 വോട്ടുകളിലായിരുന്നു.

അഞ്ചു വർഷത്തിനിപ്പുറം ഇന്നു മഞ്ചേശ്വരത്ത് സുരേന്ദ്രനു വേണ്ടി പ്രചാരണത്തിനു മുൻനിരയിലുണ്ട് സുന്ദര. ബിഎസ്‌പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച അദ്ദേഹം അവസാന നിമിഷം പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. സുന്ദരയെ ബിജെപിക്കാർ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയതാണെന്നാണ് ബിഎസ്‌പി ആരോപിക്കുന്നത്. എന്താണ് ഈ വിവാദത്തിലെ സത്യം?

ADVERTISEMENT

2016ൽ സംഭവിച്ചത്?

അഞ്ചു വർഷം മുൻപു മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ നേടിയത് 56,781 വോട്ട്. ഒന്നാമതെത്തിയ മുസ്‌ലിം ലീഗിലെ പി.ബി.അബ്‌ദുൽ റസാഖ് നേടിയത് 56,870 വോട്ടും. അതായത് വെറും 89 വോട്ടിന്റെ മാത്രം വ്യത്യാസം. എൽഡിഎഫ് സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പു മഞ്ചേശ്വരത്ത് 42,565 വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്നു. നോട്ടയ്ക്കു ലഭിച്ചത് 646 വോട്ട്. പിഡിപി, ബിഎസ്‌പി, സ്വതന്ത്ര സ്ഥാനാർഥികൾ ചേർന്നു നേടിയത് 2201 വോട്ട്. മത്സരിച്ച മൂന്നു സ്വതന്ത്രരിൽ ഒരാളായ കെ.സുന്ദരയ്ക്കു ലഭിച്ചത് 467 വോട്ട്. കെ.സുരേന്ദ്രന്‍, കെ.സുന്ദര എന്നീ പേരുകൾ തമ്മിലുള്ള സാമ്യം ഇത്രയേറെ തിരിച്ചടിയുണ്ടാക്കുമെന്ന് സുരേന്ദ്രൻ പോലും തിരിച്ചറിഞ്ഞ നിമിഷം!

കെ.പി. മുനീർ, ജോൺ ഡിസൂസ എന്നിവരായിരുന്നു മറ്റു സ്വതന്ത്ര സ്ഥാനാർഥികൾ. ഇവരുടെ പേരുകൾക്കു മറ്റു സ്ഥാനാർഥികളുടെ പേരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതേസമയം കെ.സുന്ദര ഒഴികെ കാസർകോട്ടെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ അപരന്മാരായി രംഗപ്രവേശനം ചെയ്തവർക്കൊന്നും കാര്യമായ ഭീഷണിയുണ്ടാക്കാനായില്ലതാനും. കെ.സുരേന്ദ്രന്റെ തോൽവിയോടെയാകട്ടെ, സുന്ദരയുടെ വാർത്ത ദേശീയ മാധ്യമങ്ങളിൽ വരെ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം ഉന്നയിച്ച് പിന്നീട് കെ.സുരേന്ദ്രൻ പരാതി നൽകിയെങ്കിലും 2019ൽ അതു പിൻവലിക്കേണ്ടി വന്നു.

2021ൽ സംഭവിച്ചത്...

ADVERTISEMENT

മഞ്ചേശ്വരത്തു താമര വിരിയുന്നതു തടഞ്ഞ സുന്ദര താമര വിരിയിക്കാൻ വോട്ടു തേടുന്ന കാഴ്ചയാണ് ഇത്തവണ. ബിഎസ്‌പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ കെ.സുന്ദര പത്രിക പിൻവലിച്ച് ബിജെപിക്കു പിന്തുണ നൽകുകയായിരുന്നു. സുന്ദരയോടൊപ്പം ബിജെപി നേതാക്കൾ നിൽക്കുന്ന ചിത്രം ബിജെപി മീഡിയ വാട്‌സാപ് ഗ്രൂപ്പിലൂടെ പുറത്തു വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തങ്ങളുടെ സ്ഥാനാർഥിയെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ബിഎസ്‌പി നേതാക്കൾ രംഗത്തെത്തിയത്. 

പത്രിക പിൻവലിച്ച ശേഷം ബിജെപി പ്രവർത്തകർക്കൊപ്പം പുറത്തേക്കു വരുന്ന കെ.സുന്ദര.

മാർച്ച് 20നു വൈകിട്ടു 4നു ശേഷം കെ.സുന്ദരയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്‌പി ജില്ലാ ഭാരവാഹികൾ പിറ്റേന്ന് ആരോപിച്ചു. ശനി രാത്രി മുഴുവൻ സുന്ദര ‘അപ്രത്യക്ഷനായിരുന്നു’. സ്ഥാനാർഥിയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ബിഎസ്‌പി പരാതി നൽകിയെങ്കിലും ഞായറാഴ്ചയോടെ പിൻവലിക്കേണ്ടി വന്നു. സ്ഥാനാർഥിത്വം, പാർട്ടിമാറ്റം, ബിജെപിയുടെ ഭീഷണി തുടങ്ങിയ വിവാദങ്ങളെപ്പറ്റി കെ.സുന്ദര മനോരമ ഓൺലൈനോടു സംസാരിച്ചപ്പോൾ...

ബിജെപിയിൽ ചേരാൻ എന്താണു കാരണം? 

കഴിഞ്ഞ തവണ ചെറിയ വോട്ടുകൾക്കാണു ബിജെപി പരാജയപ്പെട്ടത്. അന്നു ഞാൻ പിടിച്ച വോട്ടുകൾ നിർ‍ണായകമായി. ഞാൻ ശ്രദ്ധാകേന്ദ്രമായി. ഇത്തവണ മത്സരിക്കാൻ പത്രിക നൽകിക്കഴിഞ്ഞ് ബിജെപിക്കാർ വന്നു കണ്ടു. പിന്മാറണമെന്നഭ്യർഥിച്ചു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെ വിളിച്ചിരുന്നു. ഇക്കുറി ബിജെപി ജയിക്കുന്നെങ്കിൽ ജയിക്കട്ടെ. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ബിജെപി എടുത്ത തീരുമാനത്തോട് യോജിപ്പുണ്ട്. അതുകൊണ്ട് ബിജെപി തോൽക്കാൻ ഞാൻ കാരണമാകരുതെന്നു തീരുമാനിച്ചു. 

ADVERTISEMENT

ബിജെപി താങ്കളെ തട്ടിക്കൊണ്ടു പോയെന്നാണല്ലോ ബിഎസ്‌പി നേതൃത്വത്തിന്റെ ആരോപണം ?

എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല. ശനിയാഴ്ച വൈകിട്ട് എന്റെ അടുത്ത് സംസാരിക്കാൻ ബിജെപി നേതാക്കൾ വന്നിരുന്നു. അതിനുശേഷം അവർക്കൊപ്പം പോയി. എന്റെ ഇഷ്ട പ്രകാരമാണ് പോയത്. എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല. ബിഎസ്പിക്കാരോട് ഞാൻ പിന്മാറുന്ന വിവരം ഫോൺ വിളിച്ചു പറഞ്ഞിരുന്നു. 

കെ.സുരേന്ദ്രന്‍ പ്രചാരണത്തിനിടെ (ചിത്രം: ട്വിറ്റർ)

ബിഎസ്‌പി സ്ഥാനാർഥിയായി മത്സരിക്കാൻ പത്രിക നൽകിയ ശേഷമാണു പിന്മാറ്റം. വിശ്വസിച്ച പാർട്ടിയെ കൈവിട്ടോ?

സ്ഥാനാർഥിയാകണം, മത്സരിക്കണം നാട്ടുകാർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണു മത്സരിക്കാൻ തീരുമാനിച്ചത്. പക്ഷേ ഞാൻ മത്സരിക്കുന്നതു കൊണ്ടു മറ്റൊരാൾ പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നുണ്ട്. എനിക്കാരോടും ചൊടിക്കു പോകാനാകില്ല. അതുകൊണ്ട് പിന്മാറി. ബിഎസ്പിക്കാർ പരാതി പിൻവലിക്കുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ടു മുതൽ താങ്കളുടെ ഫോൺ ഓഫായിരുന്നു, മറ്റു വിവരവുമില്ല. തുടർന്ന് ബിഎസ്പി പൊലീസിൽ പരാതിയും നൽകി. എവിടെയായിരുന്നു താങ്കൾ ?

ബിജെപി നേതാക്കൾ പറഞ്ഞതനുസരിച്ചാണ് ഫോൺ ഓഫാക്കിയത്. ഞാൻ ബിജെപി നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു. പരാതി നൽകിയ കാര്യം അറിഞ്ഞിരുന്നു. ഞാൻ പൊലീസിൽ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിക്കുകയും ചെയ്തു. വീട്ടുകാരോടും പറഞ്ഞിട്ടാണ് ബിജെപിക്കാർക്കൊപ്പം ഇറങ്ങിയത്. ഒറ്റയ്ക്കു പ്രവർത്തിക്കുന്നതിലും നല്ലതു യോജിച്ചു പോകാവുന്ന കക്ഷിയുമായി ചേർന്നു പ്രവർത്തിക്കുന്നതാണെന്നു തോന്നി.

അപരനായി കഴിഞ്ഞ തവണ മത്സരിച്ചതിൽ കുറ്റബോധമുണ്ടോ ?

ഇല്ല. കഴിഞ്ഞ തവണ നാട്ടുകാർക്കായി പ്രവർത്തിക്കാൻ തന്നെയാണു മത്സരിച്ചത്. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞ് കുറച്ചു സമയം മാത്രമേ ലഭിക്കൂ എന്നതിനാലാണ് അന്നു മത്സരിക്കാഞ്ഞത്. അപരനായിട്ടല്ല മത്സരിച്ചത്. എന്റെ നാട്ടിൽ എന്റെ പേരിൽ തന്നെയാണ് മത്സരിച്ചത്. മറ്റു സ്ഥാനാർഥിയുമായി സാമ്യം വന്നത് യാദൃശ്ചികം മാത്രം. 

ബിജെപിയിൽ അംഗത്വമെടുത്തോ? എന്താണു രാഷ്ട്രീയത്തിലെ ഭാവി പരിപാടികൾ?

പാർട്ടിയിൽ ചേർന്ന് കെ.സുരേന്ദ്രനു വേണ്ടി പ്രവർത്തനം തുടങ്ങി. നാട്ടിൽ സജീവമായി ഉണ്ടാകും. മറ്റു വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ല. സാധാരണ പ്രവർത്തകനായി തുടരും. 

English Summary: K Sundara not to challenge K Surendran of BJP this time; What happened?