സർക്കാരും പൊലീസും ചേർന്നു ചതിച്ചെന്നു വേദനയോടെ, അതിനേക്കാൾ നിസഹായതയോടെയും പറയേണ്ടി വന്ന ഒരു അമ്മ. പെൺമക്കളുടെ ദുരൂഹമരണത്തിൽ... Elections2021, Walayar case, Dharmadam, AK Balan, Dysp Sojan, Kerala elections, Pinarayi Vijayan, Dharmadam Constituency, Walayar Sisters Death, Walayar Mother, CPM, Congress, udf, bjp, kerala polls 2021, kerala assembly elections 2021, Walayar minor sisters rape case, Walayar dalit sisters rape case, Kerala dalit sisters rape case, Walayar news, Walayar rape victims, Kerala elections 2021, Dharmadam seat

സർക്കാരും പൊലീസും ചേർന്നു ചതിച്ചെന്നു വേദനയോടെ, അതിനേക്കാൾ നിസഹായതയോടെയും പറയേണ്ടി വന്ന ഒരു അമ്മ. പെൺമക്കളുടെ ദുരൂഹമരണത്തിൽ... Elections2021, Walayar case, Dharmadam, AK Balan, Dysp Sojan, Kerala elections, Pinarayi Vijayan, Dharmadam Constituency, Walayar Sisters Death, Walayar Mother, CPM, Congress, udf, bjp, kerala polls 2021, kerala assembly elections 2021, Walayar minor sisters rape case, Walayar dalit sisters rape case, Kerala dalit sisters rape case, Walayar news, Walayar rape victims, Kerala elections 2021, Dharmadam seat

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാരും പൊലീസും ചേർന്നു ചതിച്ചെന്നു വേദനയോടെ, അതിനേക്കാൾ നിസഹായതയോടെയും പറയേണ്ടി വന്ന ഒരു അമ്മ. പെൺമക്കളുടെ ദുരൂഹമരണത്തിൽ... Elections2021, Walayar case, Dharmadam, AK Balan, Dysp Sojan, Kerala elections, Pinarayi Vijayan, Dharmadam Constituency, Walayar Sisters Death, Walayar Mother, CPM, Congress, udf, bjp, kerala polls 2021, kerala assembly elections 2021, Walayar minor sisters rape case, Walayar dalit sisters rape case, Kerala dalit sisters rape case, Walayar news, Walayar rape victims, Kerala elections 2021, Dharmadam seat

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാരും പൊലീസും ചേർന്നു ചതിച്ചെന്നു വേദനയോടെ, അതിനേക്കാൾ നിസഹായതയോടെയും പറയേണ്ടി വന്ന ഒരു അമ്മ. പെൺമക്കളുടെ ദുരൂഹമരണത്തിൽ വാളയാർ സമര സമിതിയുടെ നേതൃത്വത്തിൽ ഈ അമ്മ സമരം ചെയ്യാൻ തുടങ്ങിയിട്ട് നാളുകളായി. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കു സ്ഥാനക്കയറ്റം നൽകി വീണ്ടും ചതിച്ച സർക്കാരിനെതിരായ സമരത്തിന്റെ ഭാഗമാണ് ധർമടത്ത് മുഖ്യമന്ത്രിക്കെതിരെയുള്ള സ്ഥാനാർഥിത്വമെന്നു ഈ അമ്മ പറയുന്നു. തന്നെ തെരുവിലിറക്കിയ ഡിവൈഎസ്പി സോജൻ തന്നെക്കാളും താഴേത്തട്ടിൽ ഒരു ദിവസമെങ്കിലും തലയിൽ തൊപ്പിയില്ലാതെ നിൽക്കുന്നത് കാണണമെന്നു ആ അമ്മ അതിവൈകാരികമായി പ്രതികരിച്ചു. വാളയാർ പെൺകുട്ടികളുടെ അമ്മ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

∙ വീണ്ടും വേദനിപ്പിക്കുന്ന ആ കുഞ്ഞുടുപ്പ്?

ADVERTISEMENT

എന്റെ മക്കൾക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയാണ് ഞാൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മത്സരിക്കാൻ തീരുമാനിച്ച നിമിഷം മുതൽ ഇന്ന് വരെ എന്റെ മനസ്സിൽ ഒറ്റ ചിഹ്നമേ ഉണ്ടായിരുന്നുള്ളു – കുഞ്ഞുടുപ്പ്. ആ കുഞ്ഞുടുപ്പ് എനിക്ക് വല്ലാത്ത ആത്മവിശ്വാസം നൽകുന്നതാണ്. ചിഹ്നമായി കുഞ്ഞുടുപ്പ് ലഭിക്കാൻ സാധ്യതയുണ്ടോയെന്ന് ഞാൻ ആരാഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ആ ചിഹ്നം അനുവദിച്ചതിൽ വളരെ സന്തോഷം. ആ ചിഹ്നം എന്റെ മക്കളെ കുറിക്കുന്നതാണ്. എന്റെ പോരാട്ടത്തിൽ എന്റെ മക്കൾ കൂടി ഉണ്ടെന്ന തോന്നലും ആത്മവിശ്വാസവുമാണ് ആ ചിഹ്നം നൽകുന്നത്.

∙ നീതിക്കായുള്ള പോരാട്ടത്തിനു രാഷ്ടീയ മാനം കൈവരുമ്പോഴുള്ള വ്യത്യാസം?

മക്കൾ മരിച്ചിട്ടു വർഷം നാലു കഴിഞ്ഞു. ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. ധർമ്മടത്തു മുഖ്യമന്ത്രിയോട് എതിരിട്ട് അമ്മ ജയിക്കുമോ എന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. ഞാൻ ജയിക്കണോ, തോൽക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ധർമ്മടത്തെ ജനങ്ങളാണ്. ഇനിയൊരു മുറിവ് ആർക്കും ഉണ്ടാകാൻ പാടില്ല. ഒരു അമ്മയ്ക്ക് തലമുണ്ഡനം ചെയ്ത് തെരുവിലൂടെ അലയാൻ അവസരം ഉണ്ടാക്കിയത് ഈ സർക്കാരാണ്. അത് നേരിൽ ചോദിക്കാൻ കിട്ടിയ അവസരമായി മാത്രമാണ് ഞാൻ ധർമ്മടത്തെ പോരാട്ടത്തെ കാണുന്നത്. പെൺമക്കൾക്കു നീതി തേടി തെരുവിലൂടെ അലയുന്നതിനു പകരം മൂന്നരക്കോടി ജനത്തിനു മുന്നിൽ മുഖ്യമന്ത്രിക്കു നേർക്കുനേർ നിന്ന് എന്തിന് എന്നോട് ഈ അനീതി ചെയ്തുവെന്നു ചോദിക്കാനുള്ള അവസരമായി മാത്രമാണ് ഞാൻ ഈ പോരാട്ടത്തെ കാണുന്നത്.

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി പോരാടുന്ന സമൂഹമാധ്യമ പേജിൽനിന്ന് എടുത്ത ചിത്രം; പെൺകുട്ടികളുടെ അമ്മ

∙ വാളയാർ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചോ?

ADVERTISEMENT

നീതിയാത്ര മാത്രമാണ് താത്കാലികമായി നിർത്തി വച്ചത്. സമരം അവസാനിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതും സമരത്തിന്റെ ഭാഗമാണ്. ധർമടത്തേത് ധർമസമരമാണ്. എംഎൽഎയോ മന്ത്രിയോ ആകുകയല്ല എന്റെ മക്കൾക്ക് നീതി ലഭ്യമാക്കുകയെന്നതാണ് എന്റെ ലക്ഷ്യവും കർത്തവ്യവും, അത് നിറവേറ്റുക തന്നെ ചെയ്യും. ജയിച്ചാൽ നിയമസഭയ്ക്കുള്ളിൽ എന്റെ പോരാട്ടം തുടരും. തോറ്റാൽ പാലക്കാട് ഉള്ള സമരപന്തൽ ഇനിയും പൊളിച്ചു കളഞ്ഞിട്ടില്ല. അവിടെ എന്റെ പോരാട്ടം തുടരും.

∙ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനുള്ള പശ്ചാത്തലം?

നീതിയാത്രയുടെ ഭാഗമായി ധർമ്മടത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കണമെന്ന ചിന്ത ഉദിച്ചത്. മുഖ്യമന്ത്രി വോട്ട് തേടി എത്തുമ്പോൾ ‘വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് ഇതുവഴി വന്നിരുന്നു. ആ അമ്മയ്ക്കു നീതി ലഭിച്ചോയെന്ന് അദ്ദേഹത്തോട് ചോദിക്കണം’ എന്നു കാട്ടി ധർമ്മടത്തെ അമ്മമാർക്ക് ഞാൻ ഒരു കത്ത് നൽകിയിരുന്നു. ആ കത്തിന്റെ വെളിച്ചത്തിൽ അവിടത്തെ അമ്മമാരാണ് അമ്മയ്ക്ക് തന്നെ നേരിട്ടു ചോദിച്ചു കൂടെയെന്ന് എന്നോട് ചോദിച്ചത്. അതിൽ പിന്നെയാണ് മുഖ്യമന്ത്രിക്കെതിരെ നേരിട്ടു മത്സരിക്കാൻ തീരുമാനിച്ചത്.

∙ ഡിവൈഎസ്പി സോജന്റെ തലയിൽ തൊപ്പി ഉള്ളിടത്തോളം കാലം മുടി വയ്ക്കില്ലെന്ന നിലപാട്?

ADVERTISEMENT

സോജന്റെ തലയിൽ തൊപ്പി ഉള്ളിടത്തോളം കാലം ഞാൻ മുടി വയ്ക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് നിൽക്കുന്നത്. എന്റെ കുഞ്ഞുമക്കളെപറ്റി നെഞ്ചുപൊട്ടുന്ന രീതിയിൽ പറഞ്ഞ ആളാണ് സോജൻ. ചോദ്യം ചെയ്യാൻ കൊണ്ടു പോയശേഷം കുഞ്ഞുങ്ങളെ കൊന്നു തള്ളിയ കുറ്റം അച്ഛനോട് ഏറ്റെടുക്കാൻ ആവശ്യപ്പെട്ട വ്യക്തിയാണ് സോജൻ. എത്രമാത്രം കൂരതയാണ് പൊലീസ് എന്നോടും കുടുംബത്തോടും കാണിച്ചത്. പൊലീസിനു തെറ്റ് പറ്റിയെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. എന്നിട്ടും എന്തിന് സംരക്ഷിക്കുന്നു എന്നാണ് ഞാൻ ചോദിക്കുന്നത്. അതെല്ലാം ചോദിക്കാൻ കിട്ടിയ അവസരം തെരുവിലൂടെ അലഞ്ഞ് ചോദിക്കുന്നതിനു പകരം കിട്ടിയ സമരവേദിയായി മാത്രമാണ് ധർമ്മടത്തെ പോരാട്ടത്തെ കാണുന്നത്.

വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേസ് അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തപ്പോൾ .പെൺകുട്ടികളുടെ ഉടുപ്പുകളും ചെരിപ്പുകളുമാണ് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നത് പാലക്കാട് സ്റ്റേഡിയെ ബസ് സറ്റാൻഡിലെ സമരപ്പന്തലിൽ നിന്നുള്ള സങ്കട കാഴ്ച (ഫയൽ ചിത്രം)

∙ മന്ത്രി എ.കെ. ബാലൻ ആരോപിച്ച പോലെ അമ്മയുടെ സമരത്തിനു പിന്നിൽ കോണ്‍ഗ്രസും ബിജെപിയുമാണോ?

മന്ത്രി ബാലൻ ആരോപിക്കുന്നതു പോലെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയല്ല എന്റെ ലക്ഷ്യം. നാളെ എന്റെ സ്ഥാനത്ത് നിങ്ങൾ ആണെങ്കിലും ഇത് തന്നെ മാത്രമേ ചെയ്യൂ. എന്റെ മക്കൾ വണ്ടി ഇടിച്ചോ അസുഖം മൂലമോ മരിച്ചതല്ല. ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നതാണ്. ക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ആ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കാൻ ഒരു അമ്മയ്ക്ക് അവകാശമില്ലേ. എന്റെ മക്കൾക്ക് നീതി തേടി സമരം ചെയ്യുന്ന എന്നെ പാർട്ടി നേരിടുമെന്നാണ് മന്ത്രി ബാലൻ പറഞ്ഞത്. എനിക്കും എന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ മന്ത്രി ബാലനും പാർട്ടിക്കാരും മാത്രമാണ് ഉത്തരവാദി. ഞാൻ വാളയാർ സമരസമിതിയുടെ സ്വതന്ത്ര സ്ഥാനാർഥി ആയാണ് മത്സരിക്കുന്നത്. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രതിനിധിയില്ല. സ്വന്തം പെൺമക്കളുടെ മരണം കണ്ട് ചങ്കുതകർന്നു നിൽക്കുന്ന അനേകായിരം അമ്മമാരുടെ പ്രതിനിധിയാണ്. എനിക്കു നീതി ലഭിച്ചേ തീരൂ. നഷ്ടം സംഭവിച്ചത് എനിക്ക് മാത്രമാണ്. അത് ചോദിക്കാനാണ് ഞാൻ സ്ഥാനാർഥിയായത് അല്ലാതെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനല്ല. എനിക്കു ചോദിക്കാനുള്ളത് മന്ത്രി ബാലനോടല്ല മുഖ്യമന്ത്രിയോട് മാത്രമാണ്. എനിക്കു രാഷ്ട്രീയമില്ല. കേരളത്തിലെ ജനത്തെ വിശ്വസിച്ചാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്.

∙ മുഖ്യമന്ത്രി വാക്ക് തന്നിരുന്നോ?

2019 ഒക്ടോബർ 31 ന് പുന്നല ശ്രീകുമാറിന്റെ കൂടെ പോയി മുഖ്യമന്ത്രിയുടെ കാലു പിടിച്ചു ഞാൻ ചോദിച്ചതാണ്. എന്റെ മക്കൾക്ക് നീതി വേണം. ഒരു തരത്തിലും പേടിക്കണ്ട. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യും, കേസ് അട്ടിമറിച്ചവർക്കതിരെ കർശന നടപടി എടുക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞതാണ്. കുടുംബം ആവശ്യപ്പെടുന്ന ഏത് ഏജൻസിയെ വച്ച് കേസ് അന്വേഷിക്കാനും സർക്കാർ തയാറെന്നും പറഞ്ഞു. പിന്നീട് ഞാൻ കേൾക്കുന്ന വാർത്ത അന്വേഷണ ഉദ്യോഗസ്ഥനായ സോജന് ഇരട്ട പ്രമോഷൻ കിട്ടിയെന്നതാണ്. അന്വേഷണം അട്ടിമറിച്ച സോജനും എസ്ഐ ചാക്കോയും ഇപ്പോഴും സർവീസിൽ തുടരുന്നത് കേരള പൊലീസിനു തന്നെ അപമാനമാണ്.

കേസിന്റെ തുടക്കം മുതൽ സർക്കാരും പൊലീസും എന്നോട് അനീതിയാണ് ചെയ്യുന്നത്. തെരുവിൽ ഞങ്ങൾ സമരം ശക്തമാക്കിയതിനു പിന്നാലെയാണ് മൂത്തകുഞ്ഞിന്റെ മരണം സിബിഐയ്ക്ക് വിടുന്നത്. എന്നിട്ടും ഇളയ കുഞ്ഞിന്റെ മരണം സിബിഐയ്ക്ക് വിടാൻ ഹൈക്കോടതിയിൽ എനിക്കു പോകേണ്ടി വന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ടത് സർക്കാരാണ്. എന്തുകൊണ്ട് കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുന്നുവെന്നാണ് എന്റെ ചോദ്യം. മകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി എത്രയോ തവണ സ്റ്റേഷനുകൾ കയറിയിറങ്ങിയിട്ടും തന്നില്ല. തന്നിരുന്നുവെങ്കിൽ എനിക്ക് ഒരു മകളെയെങ്കിലും രക്ഷിക്കാമായിരുന്നു.

∙ ആരെയോ സംരക്ഷിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നു എന്നായിരുന്നല്ലോ ആരോപണം?

കേസിൽ ഉൾപ്പെട്ട ഉന്നതരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നത് ഞങ്ങൾ തുടക്കം മുതൽ ഉയർത്തുന്ന ആരോപണമാണ്. ആ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു.

∙ അമ്മയെ യുഡിഎഫ് വിലയ്‌ക്കെടുത്തെന്നായിരുന്നു സമരസമിതി ജോയിന്റ് കൺവീനറുടെ ആരോപണം?

വിധിദിനം മുതൽ ചതിദിനം വരെ എന്ന ഏഴുദിവസത്തെ പരിപാടിയിൽ പങ്കെടുത്തു എന്നതല്ലാതെ ബാലമുരളിക്ക് സമരസമിതിയുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല. എനിക്ക് അറിയാത്ത കാര്യങ്ങൾ എന്റെ മക്കളെ കുറിച്ച് അദ്ദേഹത്തിനു അറിയാമെന്നാണ് പറയുന്നത്. എന്റെ മക്കളുടെ കൊലപാതകത്തിൽ കൂടുതൽ കാര്യങ്ങൾ അറിയാമെങ്കിൽ അയാൾ പറയട്ടെ. ബാലമുരളി സമരസമിതിയുടെ ആരുമല്ല. ചതിക്കാനാണ് അടുത്തത്. സിപിഎമ്മിനെ രക്ഷിക്കാനുള്ള ചാരപ്പണിയാണ് എന്നതിൽ യാതൊരു തർക്കവുമില്ല. ബാലമുരളിയുടെ പ്രസ്താവന ആരുടെയോ സമ്മർദഫലമായിട്ടാണ്.

∙ ഒരു ഘട്ടത്തിലും വാളയാർ അമ്മയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നോട് എന്താണ് ചെയ്തതെന്നു മുഖ്യമന്ത്രി തന്നെ പറയട്ടെ. പട്ടികജാതിക്കാരെ സംരക്ഷിക്കേണ്ട മന്ത്രിയാണ് ബാലൻ. ആ ആൾ എന്നോട് എന്താണ് പറഞ്ഞത്. വാളയാർ അമ്മ എന്തിന് സമരം ചെയ്യുന്നു എന്ന് അറിയില്ലെന്ന്. ഇങ്ങനെയുള്ള മന്ത്രിമാരുടെ വാക്ക് കേട്ട് എങ്ങനെ ഞാൻ വീട്ടിൽ അടങ്ങി ഇരിക്കും.

English Summary: Exclusive interview with mother of girls in Walayar rape case