തൃശൂർ∙ ജനങ്ങൾ ഇക്കുറി തൃശൂർ തരുമെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപി. അവകാശവാദങ്ങൾ പറയുന്നില്ല. തൃശൂരിന് ടൂറിസം സാധ്യതകൾ ഉണ്ട്. ജയിച്ചാൽ അത്തരം പദ്ധതികൾ നടപ്പാക്കും. ശബരിമല വികാര വിഷയമാണ് പ്രചാരണ വിഷയമല്ലെന്നും... Kerala Assembly Elections2021, Elections2021, Thrissur Constituency, Suresh Gopi, BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ജനങ്ങൾ ഇക്കുറി തൃശൂർ തരുമെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപി. അവകാശവാദങ്ങൾ പറയുന്നില്ല. തൃശൂരിന് ടൂറിസം സാധ്യതകൾ ഉണ്ട്. ജയിച്ചാൽ അത്തരം പദ്ധതികൾ നടപ്പാക്കും. ശബരിമല വികാര വിഷയമാണ് പ്രചാരണ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

സുരേഷ് ഗോപി

ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണ്. ആ വികാരം പേറുന്നവരിൽ ഹിന്ദുക്കളല്ല കൂടുതൽ. എല്ലാവർക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോൾ വിവിധ ക്രിസ്തീയ സഭകളിൽ ആ ഭയപ്പാട് കണ്ടു. സുപ്രീംകോടതി വിധി ആയുധമാക്കി എന്ത് തോന്ന്യവാസമാണ് കാണിച്ചതെന്ന് എല്ലാവർക്കും അറിയാം. ആ തോന്ന്യവാസികളെ ജനാധിപത്യരീതിയിൽ വകവരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ADVERTISEMENT

ശബരിമല ജനങ്ങളുടെ വിഷയമാണ്. ബിജെപിയുടെയോ കോൺഗ്രസിന്റെയോ വിഷയമല്ല. മറ്റുള്ളവർക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലെന്നും സുരേഷ് ഗോപി പറയുന്നു. വാഗ്ദാനങ്ങളേക്കാള്‍ കൂടുതലായി പ്രളയം തുറന്നുവിട്ട അന്നുമുതലുള്ള, ഓഖി ആഞ്ഞടിച്ച് നശിപ്പിച്ച കഴിഞ്ഞ അഞ്ചു വർഷത്തെ പശ്ചാത്തലമെല്ലാം ഓർമയിലുണ്ടാകണം. ശബരിമലയെ സംബന്ധിച്ചും ആചാര സംരക്ഷണത്തെ സംബന്ധിച്ചും മറ്റെല്ലാ മതങ്ങളിലും എന്ത് വ്യവസ്ഥിതി ആണോ നിലനൽക്കുന്നത് അതിലെ തുല്യത എല്ലാ മതവിഭാഗങ്ങൾക്കും കൊണ്ടുവരുമെന്നു പറഞ്ഞാൽ ആർക്കും അത് എതിർക്കാൻ സാധിക്കില്ല. സൗഖ്യം, സൗകര്യം അത് എല്ലാ മതവിഭാഗങ്ങൾക്കും ഉണ്ടാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

English Summary: Thrissur NDA Candidate Suresh Gopi about Sabarimala Issue