പ്രദക്ഷിണം നടത്തുന്നതിന് വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് സിഖ് പ്രതിഷേധക്കാർ വാളുമായി പൊലീസിനെ ആക്രമിച്ചു. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിനെത്തുട‍ർന്നാണ് വിലക്കേർപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം....Maharashtra Nanded Gurdwara police attack, Maharashtra Nanded Gurdwara,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പ്രദക്ഷിണം നടത്തുന്നതിന് വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് സിഖ് പ്രതിഷേധക്കാർ വാളുമായി പൊലീസിനെ ആക്രമിച്ചു. മഹാരാഷ്ട്രയിൽ  കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിനെത്തുട‍ർന്നാണ് വിലക്കേർപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് നന്ദെഡ് ഗുരുദ്വാരയിലാണ് സംഭവം. നാല് പൊലീസുകാർക്ക് പരുക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് 18 പേരെ കസ്റ്റഡിയിലെടുത്തു. ഗുരുദ്വാരയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് ജനക്കൂട്ടം പൊലീസിനു നേരെ വാളുമായി പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

കോവിഡ് വർധിക്കുന്നതിനാൽ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗുരുദ്വാര അധികൃതരുമായി പൊലീസ് സംസാരിച്ചിരുന്നു. ആൾക്കൂട്ടമുണ്ടാകുന്ന പ്രദക്ഷിണങ്ങൾ ഒഴിവാക്കാമെന്ന് അധികൃതർ സമ്മതിച്ചു. നിയന്ത്രണങ്ങളെക്കുറിച്ച് പൂജാരി വിശ്വാസികളോട് വിശദീകരിച്ചെങ്കിലും യുവാക്കളിൽ ചിലർ ഇതു ചെവിക്കൊള്ളാതെ പ്രദക്ഷിണം ആരംഭിക്കുകയായിരുന്നു. ഹൊല മൊഹല്ല എന്ന് അറിയപ്പെടുന്ന പ്രദക്ഷിണം സിഖ് ആയോധനകലകളുടെ പ്രദർശനം കൂടിയാണ്. ഗുരുദ്വാരയുടെ ഗേറ്റിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ബാരിക്കേഡിനു സമീപമുള്ള പൊലീസുകാരുമായി വിശ്വാസികളിൽ ചിലർ സംസാരിക്കവെ ഒരുകൂട്ടം ആൾക്കാർ വാളുമായി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.

ADVERTISEMENT

സംസ്ഥാനത്ത് കോവിഡ് ശക്തമായി വ്യാപിക്കുകയാണ്. 24 മണിക്കൂറിനിടെ 31,643 പേർക്കാണ് രോഗം ബാധിച്ചത്. പലയിടത്തും വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി.    

Content Highlights: Maharashtra Nanded Gurdwara police attack

ADVERTISEMENT