എന്റെ അഭിപ്രായത്തിൽ മനുഷ്യനന്മ ലാക്കാക്കി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷം. പുരോഗമനപരമായ ആശയങ്ങളെ സമൂഹത്തിൽ അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷം. നിർഭാഗ്യവശാൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഈ ദൗത്യം ഏറ്റെടുക്കുന്നില്ല... Joy Mathew Interview

എന്റെ അഭിപ്രായത്തിൽ മനുഷ്യനന്മ ലാക്കാക്കി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷം. പുരോഗമനപരമായ ആശയങ്ങളെ സമൂഹത്തിൽ അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷം. നിർഭാഗ്യവശാൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഈ ദൗത്യം ഏറ്റെടുക്കുന്നില്ല... Joy Mathew Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ അഭിപ്രായത്തിൽ മനുഷ്യനന്മ ലാക്കാക്കി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷം. പുരോഗമനപരമായ ആശയങ്ങളെ സമൂഹത്തിൽ അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷം. നിർഭാഗ്യവശാൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഈ ദൗത്യം ഏറ്റെടുക്കുന്നില്ല... Joy Mathew Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയത്തിൽ സൂപ്പർ താരങ്ങളും അവരുടെ ഫാൻസ് അസോസിയേഷനുകളും ഉണ്ടായതാണ് സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സിനിമയിലേതു പോലെ ഒരു റജിസ്റ്റേഡ് ഓർഗനൈസേഷനായി പ്രവർത്തിക്കുന്നില്ലെന്നേയുള്ളൂ. എന്നാൽ, അതിനേക്കാൾ മോശമായ രീതിയിലാണ് ഇവർ സമൂഹത്തിൽ ഇടപെടുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് ഈ ഫാൻസ് അസോസിയേഷനുകൾ കൂടുതൽ സജീവം.  

തങ്ങളുടെ നേതാവിന്റെ വാർത്തയ്ക്കു താഴെ സ്തുതിവാചകങ്ങൾ എഴുതാനും നേതാവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ തെറിയഭിഷേകം ചെയ്യാനും ‘ലൈസൻസ്’ ഉള്ളവരാണിവർ. ഇതിനൊക്കെ ഇക്കൂട്ടർക്ക് കൃത്യമായി ശമ്പളവും നൽകുന്നുണ്ട്. താരവൽക്കരിക്കപ്പെട്ട നേതാക്കളും അവർ ചെലവു കൊടുത്ത് വളർത്തുന്ന ഫാൻസ് അസോസിയേഷനുകളുമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ശാപം– മനോരമ ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജോയ് മാത്യു പറഞ്ഞു. 

ADVERTISEMENT

നേതാക്കളുടെ ജനകീയത വർധിക്കുമ്പോൾ അവരോട് താരാരാധനയുണ്ടാകുന്നത് സ്വാഭാവികമല്ലേ? 

എന്താണ് ഈ ജനകീയത? ജനങ്ങൾ നൽകുന്ന നികുതിപ്പണം വേണ്ട വിധത്തിൽ ഉപയോഗിച്ച് ജനോപകാരപ്രദമായ കാര്യങ്ങൾ നടപ്പാക്കുന്നയാളല്ലേ ജനകീയൻ. ഇവിടെ അങ്ങനെയാണോ? പത്രസമ്മേളനങ്ങളിലും പ്രസംഗങ്ങളിലുമൊക്കെ തീപ്പൊരി ഡയലോഗ് പറയുന്നയാളല്ലേ വലിയ നേതാവ്. അയാൾക്കല്ലേ കൂടുതൽ താരപരിവേഷം. കുട്ടികളെ എടുത്ത് തോളിലിടുക, അവരുടെ മൂക്കു പിഴിഞ്ഞ് മുണ്ടിൽ തേക്കുക, വഴിയിൽ കാണുന്നവരെ കെട്ടിപ്പിടിച്ചു കരയുക തുടങ്ങിയ കലാപരിപാടികൾ ശ്രദ്ധിച്ചിട്ടില്ലേ.

ജോയ് മാത്യു. ചിത്രം: മനോരമ

ഇതൊക്കെയും താരപരിവേഷത്തെ പൊലിപ്പിച്ചെടുക്കാനുള്ള ഓരോ പരിപാടികളാണ്. യഥാർഥത്തിൽ, ഈ നേതാക്കളും ഭക്ഷണം കഴിക്കുകയും വിസർജിക്കുകയുമൊക്കെ ചെയ്യുന്ന സാധാരണ മനുഷ്യർ മാത്രമാണെന്ന കാര്യം അണികൾതന്നെ മറന്നുപോകുന്നു. സിനിമയിലെ വീരനായകനെപ്പോലെയാണ് അണികൾ നേതാക്കന്മാരെ ബിംബവൽക്കരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ക്യാപ്റ്റൻ എന്നൊക്കെയുള്ള വിളിപ്പേരുകൾ ഉണ്ടാകുന്നത്. നിർഭാഗ്യവശാൽ നമ്മുടെ മാധ്യമങ്ങളും ഈ താരവൽക്കരണത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. 

ഈ ബിംബവൽക്കരണം നേതാക്കന്മാരുടെ സ്വഭാവത്തെത്തന്നെ ബാധിച്ചിട്ടില്ലേ? 

ADVERTISEMENT

ഉണ്ടല്ലോ. 10 ബ്ലാക്ക് ക്യാറ്റുകളുടെ അകമ്പടി, മുന്നിലും പിന്നിലും വാഹനവ്യൂഹം. ഇതൊക്കെ കേരളത്തിൽ ഏതെങ്കിലുമൊരു നേതാവിന് ആവശ്യമുണ്ടോ? ഇല്ല എന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ, ഈ സൂപ്പർ താരപരിവേഷം നിലനിർത്തണമെങ്കിൽ ഇതൊക്കെ വേണം. ഞാൻ സ്വിറ്റ്സർലൻഡിൽ പോയപ്പോൾ അവിടുത്തെ സാംസ്കാരിക മന്ത്രിയെ കണ്ടു. അദ്ദേഹം വന്നത് സൈക്കിൾ ചവിട്ടിയാണ്. ഞാനും സംവിധായകൻ സലിം അഹമ്മദും കൂടി കാനഡയിൽ പോയപ്പോൾ അവിടുത്തെ ഒരു മന്ത്രിയെ പരിചയപ്പെട്ടു. സാധാരണക്കാരൻ. മറ്റു പല രാജ്യങ്ങളിലും നേതാക്കന്മാരും ഭരണ കർത്താക്കളും അങ്ങനെയാണ്. അതിമാനുഷ പരിവേഷം അവർക്കില്ല. 

നേതാക്കന്മാരുടെ പരാജയത്തിലും മരണത്തിലുമൊക്കെ മനംനൊന്ത് അണികൾ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ്. പെട്രോളിന് വില കൂടിയതുകൊണ്ടാവും ഭാഗ്യവശാൽ കുറച്ചുനാളായി അത് കേൾക്കുന്നില്ല. ബിംബാരാധനയെ നേതാക്കന്മാർ തന്നെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരന്ത ഫലമാണ് ഇതൊക്കെ. കേരളത്തിൽ ഏതെങ്കിലുമൊരു നേതാവിന് രാഹുൽ ഗാന്ധിയെപ്പോലെ ഓട്ടോറിക്ഷയിൽ കയറി യാത്രചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?

ഇനി ആരെങ്കിലും അങ്ങനെ ചെയ്താൽ ഇവിടുത്തെ ജനം അത് അംഗീകരിക്കുമോ? എനിക്കുതോന്നുന്നത് ഇതിനൊക്കെ അപവാദമായിട്ടുള്ള ഒരാൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്നാണ്. അദ്ദേഹത്തിനു വേണമെങ്കിൽ ഓട്ടോറിക്ഷയിൽ കയറാം. ആർക്കും ഒരു അനൗചിത്യവും തോന്നില്ല.   

ചെന്നിത്തലയുമായി വ്യക്തിപരമായ അടുപ്പമുണ്ടോ? അതോ നിലപാടുകളിലെ യോജിപ്പു മാത്രമാണോ? 

ADVERTISEMENT

രണ്ടോ മൂന്നോ തവണ നേരിൽ കണ്ടിട്ടുണ്ട്. അത്രയും പ്രാവശ്യം ഫോണിലും സംസാരിച്ചിട്ടുണ്ടാവും. അത്രയേയുള്ളു വ്യക്തിപരമായ അുടപ്പം. അദ്ദേഹം യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കാലത്ത് ഹിന്ദിയിൽ പ്രസംഗിച്ച് ഇന്ദിര ഗാന്ധിയെ അദ്ഭുതപ്പെടുത്തിയെന്ന് പത്രത്തിൽ വായിച്ചിരുന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്.

രമേശ് ചെന്നിത്തല

പിന്നീട് ദുബായിൽ അമൃത ടിവിക്കുവേണ്ടി ജോലി ചെയ്യുമ്പോൾ ഒരിക്കൽ അദ്ദേഹം അവിടെ ജയ് ഹിന്ദ് ടിവിയുടെ ഓഫിസ് സന്ദർശിച്ചു. എന്നാൽ അന്ന് ജയ്ഹിന്ദിന്റെ റിപ്പോർട്ടർക്ക് എന്തോ അസൗകര്യം മൂലം അവിടെ ഉണ്ടാകാൻ കഴിഞ്ഞില്ല. അദ്ദേഹം എന്നെ വിളിച്ച് സഹായം ചോദിച്ചു. രാഷ്ട്രീയമൊക്കെ മറന്ന് ഞാൻ അവിടെയെത്തി ചെന്നിത്തലയെ സ്വീകരിച്ചു. അതാണല്ലോ സൗഹൃദം. അന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്.

പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുമ്പോൾ അദ്ദേഹത്തിന് ചെറിയൊരാവശ്യം. മൂത്രമൊഴിക്കാൻ ഒരു സൗകര്യം വേണം. അങ്ങനെ ഞാനദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ഒരു കമ്പനിക്ക് ഞാനും അദ്ദേഹത്തോടൊപ്പം മൂത്രമൊഴിച്ചു. അതായത്, ഒരുമിച്ച് ഭക്ഷണം കഴിച്ചോ മറ്റോ തുടങ്ങിയ ഒരു സൗഹൃദം ഞങ്ങൾ തമ്മിൽ ഇല്ല. മറിച്ച് ഒരുമിച്ച് മൂത്രമൊഴിച്ചു തുടങ്ങിയ ഒരു പരിചയം മാത്രം. പിന്നീട് ഞാനദ്ദേഹത്തെ കണ്ടിട്ടേയില്ല. ഞാൻ ജോലിയൊക്കെ ഉപേക്ഷിച്ച് നാട്ടിലെത്തി സജീവമായി കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ചില ഇടപെടലുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. 

എം.കെ.മുനീർ

ആയിടയ്ക്കാണു മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകൾക്ക് അദ്ദേഹം ഒരു കത്തെഴുതിയത് മാധ്യമങ്ങളിലൂടെ അറിയുന്നത്. ഞാനന്ന് മുംബൈയിൽ ഒരു പുസ്തകോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു. അവിടെവച്ച് ചില പത്രക്കാർ ഇതേപ്പറ്റി എന്നോടു ചോദിച്ചപ്പോൾ ‘ചെന്നിത്തല ആദ്യം സ്വന്തം മക്കൾക്ക് കത്തെഴുതട്ടെ’ എന്നാണു ഞാൻ പ്രതികരിച്ചത്. അപ്പോഴും ഗൗരവമായി പരിഗണിക്കേണ്ട ഒരു വ്യക്തിത്വമായി അദ്ദേഹത്തെപ്പറ്റി എനിക്കു തോന്നിയിരുന്നില്ല. 

പിന്നീട് കോഴിക്കോട്ട് അലൻ ഷുഹൈബ്, താഹ ഫസൽ എന്നു രണ്ടു ചെറുപ്പക്കാരെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ അലൻ എന്ന ചെറുപ്പക്കാരൻ എനിക്ക് നേരിട്ട് അറിയാവുന്നയാളാണ്. ഞാൻ എടുത്തുനടന്ന കുട്ടി എന്നുതന്നെ പറയാം. അലന്റെ അച്ഛനും ഞാനും ഒരുമിച്ച് നാടകം കളിച്ചും സ്വപ്നം കണ്ടും നടന്നവരാണ്. അതുകൊണ്ടുതന്നെ ഞാൻ ഈ വിഷയത്തിൽ ഇടപെട്ടു. കാരണം ഇവരുടെ കുടുംബം മുഴുവൻ ശക്മായ ഇടതുപക്ഷചിന്തയിൽ ജീവിക്കുന്നവരാണ്. 

എങ്കിലും ഞാൻ ഈ പ്രശ്നത്തിൽ ആദ്യം സമീപിച്ചത് എം.കെ.മുനീറിനെയാണ്. അദ്ദേഹവുമായി നേരത്തേ അടുപ്പമുണ്ട്. അങ്ങനെ മുനീറാണ് എന്നോട് ഈ വിഷയം രമേശ് ചെന്നിത്തലയോടു പറയാം എന്നു പറയുന്നത്. പിന്നീട് ഞങ്ങൾ സെക്രട്ടേറിയറ്റിനു മുൻപിൽ സമരം ചെയ്തപ്പോൾ മുനീറിനൊപ്പം ചെന്നിത്തലയും ആവിടെ വന്നു. ഞങ്ങൾ അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് രമേശ് ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ചു. അപ്പോഴാണ് ഈ കുട്ടികൾ ‘മാവോയിസ്റ്റു’കളാണെന്ന കണ്ടെത്തൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്.   

അലൻ–താഹ വിഷയത്തിൽ ഇത്രയും ഇടപെട്ട ആൾ എന്ന നിലയ്ക്ക് എന്താണ് ആ സംഭവത്തെപ്പറ്റി താങ്കളുടെ വിലയിരുത്തൽ?

ഞാൻ പറഞ്ഞല്ലോ എനിക്ക് അലന്റെ കുടുംബത്തെ നന്നായി അറിയാം. പിന്നെ എന്തു തെറ്റാണ് ഈ കുട്ടികൾ ചെയ്തത്. രാജ്യദ്രോഹപരമായ എന്തെങ്കിലും ഇടപെടൽ നടത്തിയോ? ഏതെങ്കിലും സമരത്തിൽ പങ്കെടുത്തോ? കലാപത്തിന് ആഹ്വാനം ചെയ്തോ? ഒന്നുമില്ല. ഒരു പൊതുസ്ഥലത്ത് അസമയത്ത് കണ്ടു. അത്രയേയുള്ളു. പുസ്തങ്ങൾ വായിച്ചു, താടി വളർത്തി എന്നീ രണ്ട് കുറ്റങ്ങൾകൂടി വേണമെങ്കിൽ കൂട്ടിച്ചേർക്കാം. 

ഒരു പൊലീസുകാരൻ വിചാരിച്ചാൽ നമ്മളെ ഏതു കേസിൽ വേണമെങ്കിലും കുടുക്കാം എന്നതിന്റെ ഉദാഹരണമാണ് ഇത്. 4 മാവോയിസ്റ്റ് ലഘുലേഖകൾ എന്റെ വീട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് വേണമെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യാം. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ഇക്കുറി സിപിഎം തോറ്റാൽ അതിന്റെ പ്രധാന കാരണം അലൻ–താഹ വിഷയംതന്നെയായിരിക്കും. യുഎപിഎ ചുമത്തിയാൽ അതോടെ ഒരാളുടെ ഭാവി അപ്പാടെ തുലഞ്ഞുപോവുകയാണ്. മുൻപ് നടന്ന ഉരുട്ടിക്കൊലയ്ക്ക് സമാനമായ ഭരണകൂട ഭീകരതയാണിത്. 

പിണറായി വിജയൻ

ഈ വിഷയത്തിൽ താങ്കളുടെ പക്ഷത്തുനിന്നു എന്നതു മാത്രമാണോ ചെന്നിത്തലയിൽ കാണുന്ന മെറിറ്റ്? 

അതുമാത്രമല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തെ ഞാൻ വീക്ഷിക്കുന്നുണ്ടായിരുന്നു. ഞാൻ അതുവരെ കണ്ട പ്രതിപക്ഷനേതാക്കളിൽ ഏറ്റവും മികച്ചയാൾ വി.എസ്.അച്യുതാനന്ദൻ ആയിരുന്നു. എന്നാൽ, അദ്ദേഹം ഉയർത്തിക്കൊണ്ടു വന്ന പല വിഷയങ്ങളും– മൂന്നാർ ഭൂമി കയ്യേറ്റം ഉൾപ്പെടെ– പാർട്ടിയും മുന്നണിയും കൂടി അട്ടിമറിച്ചു കളയുകയാണ് ഉണ്ടായത്. എങ്കിലും മീഡിയയുടെ ഭാഗത്തുനിന്ന് വലിയ സപ്പോർട്ടാണ് വിഎസിന് കിട്ടിയത്. ഇതുപോലെയാണ് ബ്രൂവറി പോലെയുള്ള കാര്യങ്ങളിൽ ചെന്നിത്തല ഇടപെടുന്നത്. തുടർന്ന് മണൽ കടത്ത്, സ്പ്രിൻക്ലർ, ആഴക്കടൽ കരാർ അങ്ങനെ ഓരോന്നോരോന്നായി അദ്ദേഹം വെളിച്ചത്തുകൊണ്ടുവന്നു. 

ഇപ്പറഞ്ഞ പതിനാലോളം വിഷയങ്ങളിൽ സർക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടിയും വന്നു. അതേ സമയം യുഡിഎഫ് ഭരണകാലത്ത് എൽഡിഎഫുകാർക്ക് ഇതുപോലെ ഒരു വിഷയമെങ്കിലും ഉയർത്തിക്കൊണ്ടു വരാൻ കഴിഞ്ഞോ? അവർ ഏറ്റെടുത്ത ബാർ കോഴ, സോളർ വിഷയങ്ങളാവട്ടെ ഒരു ജനകീയ സമരമാക്കി മാറ്റാൻ അവർക്കു കഴിഞ്ഞുമില്ല. ആസൂത്രണമില്ലാതെ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ രാപകൽ സമരമാവട്ടെ അവശേഷിപ്പിച്ചത് കുറച്ച് ദുർഗന്ധം മാത്രമാണ്. ചെന്നിത്തല അതുപോലെ സമരത്തിന് ആഹ്വാനം ചെയ്തില്ല. സെക്രട്ടേറിയറ്റ് വളഞ്ഞുമില്ല. പക്ഷേ, പ്രതിപക്ഷ നേതാവെന്ന  നിലയിലുള്ള തന്റെ കടമ ഏറ്റവും ഉന്നതമായ നിലയിലാണ് അദ്ദേഹം നിറവേറ്റിയത്. 

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വിഎസിന് വലിയ തോതിൽ മീഡിയ സപ്പോർട്ട് കിട്ടിയിരുന്നെങ്കിൽ, രമേശിനെ മീഡിയ മനഃപൂർവം ഒഴിവാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങൾ 5 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ടെലികാസ്റ്റ് ചെയ്യാൻ ഒരു ചാനലും തയാറായില്ല. ഒപ്പം ഭരണപക്ഷ ചായ്​വുള്ള മാധ്യമങ്ങൾ അദ്ദേഹത്തെ ഒരു കോമാളിയായി ചിത്രീകരിക്കാനും ശ്രമിച്ചു. അദ്ദേഹം ഉയർത്തിക്കൊണ്ടു വന്ന വിഷയങ്ങളുടെ പ്രസക്തിയെ ലഘൂകരിക്കാനോ ഇല്ലായ്മ ചെയ്യാനോ ആയിരുന്നു ഇത്. ഇതു മനസ്സിലാക്കിയപ്പോൾ എനിക്ക് അദ്ദേഹത്തോട് കൂടുതൽ ബഹുമാനം തോന്നി. 

രമേശ് ചെന്നിത്തല

എന്തുകൊണ്ടാണ് മാധ്യമങ്ങളും ചെന്നിത്തലയെ അവഗണിച്ചത്?

കേരളത്തിലെ മാധ്യമങ്ങളിൽ ഇന്ന് ജോലി ചെയ്യുന്ന ഒട്ടെല്ലാ ജേണലിസ്റ്റുകളും കമ്യൂണിസ്റ്റ് വിദ്യാർഥി–യുവജന സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. കെഎസ്‌യുവിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ജേണലിസ്റ്റിനെപ്പോലും ഞാനിതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് ഇടതുപക്ഷമുന്നണിയുടെ ഭാഗമല്ലാത്ത ഒരാളെ ഏറ്റെടുക്കാൻ അവർക്ക് ഒട്ടും താൽപര്യമുണ്ടാവില്ല. മാത്രമല്ല, അവർക്കും വേണ്ടത് സൂപ്പർ താരപരിവേഷമുള്ളവരെയാണ്. അവിടെയാണ് അവരുടെയും കച്ചവടം. 

ഇടതുപക്ഷമാവുക എന്നത് ഒരു കുറ്റമാണോ? 

എന്താണ് ഇടതുപക്ഷം? സിപിഎമ്മിലോ സിപിഐ​യിലോ അംഗത്വമുള്ളതുകൊണ്ടുമാത്രം ആരും ഇടതുപക്ഷമാവുന്നില്ല. എന്റെ അഭിപ്രായത്തിൽ മനുഷ്യനന്മ ലാക്കാക്കി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷം. പുരോഗമനപരമായ ആശയങ്ങളെ സമൂഹത്തിൽ അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷം. നിർഭാഗ്യവശാൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഈ ദൗത്യം ഏറ്റെടുക്കുന്നില്ല. അതുകൊണ്ട് ഇടതുപക്ഷം എന്ന സംജ്ഞതന്നെ റദ്ദ് ചെയ്യപ്പെട്ടുകഴിഞ്ഞു. എന്റെ കാഴ്ചപ്പാടിൽ ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് സാധാരണക്കാരനെപ്പോലെ ഓട്ടോറിക്ഷയിൽ കയറാനും കടലിൽ ചാടാനുമൊക്കെ പറ്റുന്നത്. 

ഈ പറഞ്ഞ രീതിയിൽ നമ്മുടെ ബുദ്ധിജീവികൾ എന്തുകൊണ്ട് ഇടതുപക്ഷത്തെ തിരുത്തുന്നില്ല?

ഇടതുപക്ഷ ബുദ്ധിജീവികൾ എന്ന പ്രയോഗത്തെതന്നെ ഞാൻ തള്ളിക്കളയുന്നു. അവർ എന്തുകൊണ്ട് ഭരണത്തെയും ഭരണപക്ഷത്തിന്റെ നിലപാടുകളെയും ചോദ്യം ചെയ്യുന്നില്ല എന്നതാണ് ചോദ്യമെങ്കിൽ ഉത്തരം ലളിതമാണ്. രണ്ട് കാര്യങ്ങളാണ് പ്രധാനം. ഒന്ന് ഭയം. നമ്മുടെ അക്കാദമിയിലും മറ്റും സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് സർക്കാരിനെ വിമർശിക്കാൻ പറ്റുമോ? വിമർശിച്ചാൽ അന്നുതന്നെ പണിപോകും. എന്നുമാത്രമല്ല വിമർശിക്കുന്നവരെയെല്ലാം നേരത്തെ പറഞ്ഞ ഫാൻസ് അസോസിയേഷൻകാർ പിന്തുടർന്ന് ഉപദ്രവിക്കുകയും ചെയ്യും.

ജോയ് മാത്യു.

രണ്ടാമത്തേത് ലാഭേച്ഛയാണ്. രാഷ്ട്രീയത്തിലെ ഈ സൂപ്പർ താരങ്ങൾക്ക് സ്തുതി പാടിനിന്നാൽ വലിയ തരത്തിലുള്ള ലാഭങ്ങളാണ് കിട്ടുന്നത്. സ്വർഗവും നരകവുമൊന്നും ഇല്ലെന്ന് ഇവർക്കെല്ലാം അറിയാം. അതുകൊണ്ട് ആരെ പാടിപ്പുകഴ്ത്തിയിട്ടായാലും തെറ്റില്ല കിട്ടാവുന്നത്രയും സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളും അനുഭവിക്കുക എന്നതുതന്നെയാണ് എല്ലാവരുടെയും നിലപാട്. 

ഇങ്ങനെയൊക്കെയായിട്ടും താങ്കളെന്തുകൊണ്ടാണ് യുഡിഎഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങാതിരുന്നത്?

ഇതാണ് പ്രശ്നം. കമ്യൂണിസ്റ്റ് ഭരണത്തെ വിമർശിച്ചപ്പോൾ ഞാൻ യുഡിഎഫുകാരനാണെന്ന് നിങ്ങൾ പറയുന്നു. അല്ല. എൽഡിഎഫോ യുഡിഎഫോ ബിജെപിയോ അല്ലാതെ ഇവിടെ ഒരാൾക്കു ജീവിക്കാൻ സ്പേസ് ഇല്ലേ. ആ സ്പേസിലാണ് ഞാൻ ജീവിക്കുന്നതും ചിന്തിക്കുന്നതും. ഏതെങ്കിലും പാർട്ടിയുടെ ഭാഗമായി അല്ലാതെ ഇവിടെ ഒരാൾക്ക് പൊതുവിഷയങ്ങളിൽ ഇടപെടാൻ പറ്റില്ല എന്നാണ് പലരും പറയുന്നത്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരാൾക്ക് ഒരു പാർട്ടിയോടും ചായ്‌വില്ലാതെ അവനവന്റെ ഔചിത്യബോധമനുസരിച്ചിച്ച്, വിവേചന ബുദ്ധിയനുസരിച്ച് വോട്ടവകാശം രേഖപ്പെടുത്താം എന്ന നിലയിലാണ് ഞാൻ ഇപ്പോൾ കാര്യങ്ങളെ കാണുന്നത്. 

യുഡിഎഫുകാർ എന്നെ പ്രചാരണത്തിന് വിളിച്ചിരുന്നു. അപ്പോൾ ഞാൻ അവരോട് പറഞ്ഞത് ധർമടത്ത് വാളയാറിലെ അമ്മയ്ക്ക് നിങ്ങൾ പിന്തുണ കൊടുത്താൽ ഞാൻ നിങ്ങൾക്കൊപ്പം നിൽക്കാം എന്നാണ്. അത് എന്റെ അഭിപ്രായമാണ്. അവിടെ പിണറായി വിജയനെതിരെ ആരു നിന്നാലും തോൽക്കും. അപ്പോൾ അവിടെ ഇങ്ങനെയൊരു പ്രതീകാത്മക പോരാട്ടം ആയിക്കൂടേ. അത് കേരളത്തിലെ ജനത്തിന് നൽകുന്നത് പുതിയൊരു സന്ദേശമായിരിക്കില്ലേ, ഇതാണ് എന്റെ ചോദ്യം. 

എല്ലാ യുദ്ധങ്ങളും ജയിക്കാൻ വേണ്ടി നടത്തുന്നതല്ല. തോൽക്കുമെന്ന് അറിഞ്ഞിട്ടും യുദ്ധത്തിന് ഇറങ്ങുന്നവരെ കണ്ടിട്ടില്ലേ, മാമാങ്കത്തിലെ ചാവേർ പടയെപ്പോലെ. തോൽക്കുമ്പോൾ പോലും അവർ ലോകത്തിനു മുൻപിൽ പുതിയൊരു സന്ദേശം നൽകുന്നു. പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. ഇത് യുഡിഎഫ് നേതാക്കൾക്ക് മനസ്സിലായില്ല. അതിൽ കക്ഷിരാഷ്ട്രീയത്തിന്റെ വേറെ പ്രശ്നങ്ങളും ഉണ്ടാവാം. 

കോഴിക്കോട് നോർത്തിൽ എൽഡിഎഫ് രഞ്ജിത്തിനെ പരിഗണിച്ചപ്പോൾ യുഡിഎഫ് താങ്കളെ സമീപിച്ചിരുന്നു എന്നു കേട്ടിരുന്നു. ശരിയാണോ? 

വെറുതെയാണ്. എന്നെ ആരും സമീപിച്ചിട്ടില്ല. പക്ഷേ, ആ വാർത്ത ‍ഞ​ാനും വായിച്ചിരുന്നു. ഞാനും രഞ്ജിയും സുഹൃത്തുക്കളായതുകൊണ്ട് ഞങ്ങൾ തമ്മിൽ മത്സരിച്ചാൽ ആരു ജയിക്കും എന്നൊരു ആകാംക്ഷയുണ്ടല്ലോ. ആ ചിന്തയിൽനിന്ന് ആർക്കോ തോന്നിയ ഒരു തമാശയായിരിക്കും ആ വാർത്ത. 

രഞ്ജിത്ത്

രഞ്ജിത്തിന്റെ നിലപാട് എപ്പോഴും സിപിഎമ്മിനൊപ്പമാണെന്ന് തോന്നുന്നു. നിങ്ങൾ തമ്മിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ലേ? 

ഞാൻ ചോദിക്കട്ടെ. എന്താണ് നിലപാട്. എന്നോടു പലരും ചോദിക്കാറുണ്ട് ഒരു നിലപാട് വേണ്ടേ നമുക്കെന്ന്. ഞാൻ മരണം വരെ ഒരു പക്ഷത്തിന്റെ കൂടെ നിൽക്കും എന്നതാണോ നിലപാട്. അല്ലെങ്കിൽ ഒരു രാഷ്ട്രീയപാർട്ടി പറയുന്നതെല്ലാം അതേ പടി അംഗീകരിക്കലാണോ നിലപാട്. ഒരിക്കലുമല്ല. അതുകൊണ്ട് ചില വിഷയങ്ങളിൽ എനിക്ക് സിപിഎമ്മിനോട് യോജിപ്പും മറ്റുചിലതിൽ വിയോജിപ്പുമുണ്ട്. ഞാനിത് തുറന്നു പറയുകയും ചെയ്യും. രഞ്ജിയോടുമാത്രമല്ല എന്റെ എല്ലാ സുഹൃത്തുക്കളോടും അങ്ങനെ തന്നെയാണ്. അത് സൗഹൃദത്തെ ബാധിക്കാറില്ല. അതുപോലെ എം.വി.ശ്രേയാംസ് കുമാർ, ഷിബു ബേബി ജോൺ തുടങ്ങിയവരൊക്കെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. പക്ഷേ, രണ്ടു പേരും അവരുടെ പ്രചാരണത്തിനായി എന്നെ വിളിച്ചില്ല. അതാണ് അവരുടെയും എന്റെയും മഹത്വം. 

ഇങ്ങനെയൊക്കെയാണെങ്കിലും പിണറായി വിജയന്റെ ഭരണകാലത്തെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്? 

അഴിമതിയില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും വൻ അഴിമതിക്കഥകളാണ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നത്. അതൊക്കെ ശരിയായിരുന്നുവെന്ന് ഭരണപക്ഷംതന്നെ ഏറെക്കുറെ അംഗീകരിക്കുകയും ചെയ്തു. മറ്റൊന്ന് ഏകാധിപത്യ പ്രവണതയാണ്. ഒറ്റ ബിംബത്തിൽ അധികാരത്തെ കേന്ദ്രീകരിക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്. കേരളത്തിലെ ആദ്യത്തെ  സർക്കാർ പോലും അറിയപ്പെടുന്നത് ഇഎംഎസിന്റെ മാത്രം പേരിലല്ല. അച്യുതമേനോൻ, ടി.വി.തോമസ്, ജോസഫ് മുണ്ടശ്ശേരി, കെ.ആർ.ഗൗരി, വി.ആർ.കൃഷ്ണയ്യർ തുടങ്ങിയവരുടെ ഒരു ടീം എന്ന നിലയിലാണ്. ഇവിടെയുമുണ്ടായിരുന്നു മികച്ച മന്ത്രിമാർ. എന്നാൽ, കെ.കെ.ശൈലജ, വി.എസ്.സുനിൽകുമാർ, തോമസ് ഐസക്ക്, പി.തിലോത്തമൻ തുടങ്ങിയവരെല്ലാം ഒരു മുഖ്യബിംബത്തിനുമുന്നിൽ ഇല്ലാതായി പോയി. ഇവിടെ ജനാധിപത്യസ്വഭാവം തന്നെ നഷ്ടപ്പെടുകയാണ്. അതുകൊണ്ടാണ് ഈ മന്ത്രിസഭയ്ക്ക് ചോദ്യങ്ങളെ നേരിടാനാവാതെ പോയത്. 

താങ്കൾ സംവിധാനം ചെയ്ത അങ്കിൾ എന്ന സിനിമയുടെ അവസാനം മുത്തുമണി അവതരിപ്പിക്കുന്ന കഥാപാത്രം ‘ഞാൻ വിജയേട്ടനെ വിളിക്കും; സാക്ഷാൽ പിണറായി വിജയനെ’ എന്ന് പറയുന്നുണ്ടല്ലോ. പിണറായി എന്ന സൂപ്പർ താരബിംബത്തെ കച്ചവടം ചെയ്യുകയല്ലായിരുന്നോ താങ്കളുടെയും ലക്ഷ്യം? 

ഒരിക്കലുമല്ല. അതൊരു കൊട്ടാണ്. ആ കഥാപാത്രം തലശ്ശേരിക്കാരിയാണ്. അവർക്ക് ഒരുപക്ഷേ, മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ബന്ധമുണ്ടാവാം. അതിനുള്ള സാധ്യത തള്ളാനാവില്ല. നേരെ മറിച്ച് കോട്ടയംകാരിയാണെങ്കിൽ ആ ഡയലോഗ് പ്രസക്തമല്ലാതാവും. ഇവിടെ ഞാൻ വിളിക്കും എന്നേ അവർ പറയുന്നുള്ളു. വിളിക്കുന്നതോ മുഖ്യമന്ത്രി ഫോൺ എടുക്കുന്നതോ കാണിക്കുന്നില്ല. അപ്പോൾ കേരളത്തിലെ ഏതു സ്ത്രീക്കും ഏതു സമയത്തും വിളിക്കാൻ പറ്റാവുന്ന ഒരാളാവണം കേരളത്തിന്റെ മുഖ്യമന്ത്രി എന്നൊരു ആഗ്രഹമാണത്. അങ്ങനെ ആഗ്രഹിക്കാനെങ്കിലും നമുക്കു പറ്റേണ്ടേ.

English Summary: Interview with Actor Joy Mathew About Kerala Election Politics