കേരളത്തിനൊപ്പം തമിഴ്നാട്ടിലും ചൊവ്വാഴ്ച വോട്ടെടുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന തെങ്കാശി, തിരുനെൽവേലി, വിരുദുനഗർ, തേനി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിൽനിന്നുള്ള. .. Tamil Nadu Polls. Tamil Nadu Elections 2021, AIADMK, DMK, Elections2021

കേരളത്തിനൊപ്പം തമിഴ്നാട്ടിലും ചൊവ്വാഴ്ച വോട്ടെടുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന തെങ്കാശി, തിരുനെൽവേലി, വിരുദുനഗർ, തേനി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിൽനിന്നുള്ള. .. Tamil Nadu Polls. Tamil Nadu Elections 2021, AIADMK, DMK, Elections2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിനൊപ്പം തമിഴ്നാട്ടിലും ചൊവ്വാഴ്ച വോട്ടെടുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന തെങ്കാശി, തിരുനെൽവേലി, വിരുദുനഗർ, തേനി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിൽനിന്നുള്ള. .. Tamil Nadu Polls. Tamil Nadu Elections 2021, AIADMK, DMK, Elections2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിനൊപ്പം തമിഴ്നാട്ടിലും ചൊവ്വാഴ്ച വോട്ടെടുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന തെങ്കാശി, തിരുനെൽവേലി, വിരുദുനഗർ, തേനി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിൽനിന്നുള്ള നാലായിരത്തോളം വോട്ടർമാർ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി താമസിച്ച് ജോലി ചെയ്യുന്നു എന്നാണ് കണക്ക്.

∙ അതിർത്തി പങ്കിട്ട്

ADVERTISEMENT

പത്തനംതിട്ട ജില്ലയോട് അതിർത്തി പങ്കിടുന്ന പ്രധാന ജില്ല പുതുതായി രൂപീകരിച്ച തെങ്കാശിയാണ്. ഇവിടെ 5 മണ്ഡലങ്ങളാണ്: ശങ്കരൻകോവിൽ, വാസുദേവനല്ലൂർ, കടയനല്ലൂർ, തെങ്കാശി, ആലംകുളം. പത്തനംതിട്ടയ്ക്കു കൃത്യം കിഴക്കുഭാഗത്തായാണ് വിരുദ്നഗർ ജില്ല. ഇവിടെ 7 മണ്ഡലങ്ങളാണ്: രാജപാളയം, ശ്രീവില്ലിപ്പുത്തൂർ, സാത്തൂർ, ശിവകാശി, വിരുദ്നഗർ, അറുപ്പുകോട്ടൈ, തിരുച്ചുളി.

വടക്കു ഭാഗത്തുള്ള തേനി ജില്ലയിൽ 4 മണ്ഡലങ്ങൾ: ആണ്ടിപ്പട്ടി, പെരിയകുളം, ബോഡിനായ്ക്കന്നൂർ , കമ്പം. തിരുനൽവേലി ജില്ലയിൽ 5 മണ്ഡലങ്ങൾ: തിരുനൽവേലി, അംബാസമുദ്രം, പാളയംകോട്ട, നങ്കുനരി, രാധാപുരം. മധുര ജില്ലയിൽ 10 മണ്ഡലങ്ങൾ: മേലൂർ, മധുര കിഴക്ക്, മധുര വടക്ക്, മധുര തെക്ക്, മധുര മധ്യം, മധുര പടിഞ്ഞാറ്, ചോളവന്ദൻ, തിരുപ്പുറകുണ്ഡ്രം, തിരുമംഗലം, ഉസലംപെട്ടി.

തൂത്തുക്കുടി ജില്ലയിൽ 6 മണ്ഡലങ്ങൾ: വിലാത്തിക്കുളം, തൂത്തുക്കുടി, തിരുച്ചെന്തൂർ, ശ്രീവൈകുണ്ഡം, ഒറ്റപ്പിടാരം, കോവിൽപ്പട്ടി. കന്യാകുമാരി ജില്ലയിൽ 6 മണ്ഡലങ്ങൾ: കന്യാകുമാരി, നാഗർകോവിൽ, കുളച്ചൽ, പത്മനാഭപുരം, വിളവൻകോട്, കിള്ളിയൂർ.

∙ മലയാളവുമായി അടുപ്പം

നാൽപ്പതിലേറെ വരുന്ന ഈ മണ്ഡലങ്ങൾ ചേർന്നാൽ മധുരയ്ക്കു തെക്കോട്ടുള്ള ദക്ഷിണ തമിഴ്നാടിന്റെ നേർചിത്രമായി. ആകെ 38 ജില്ലകളിലായി 234 മണ്ഡലങ്ങളാണ് തമിഴ്നാട്ടിൽ. വിരുദ്നഗർ ജില്ലയിലെ ശ്രീവില്ലിപ്പുത്തൂർ, രാജപാളയം, തിരുനെൽവേലി ജില്ലയിലെ തിരുനെൽവേലി എന്നിങ്ങനെ മധ്യകേരളത്തോടു ചേർന്നു കിടക്കുന്ന മണ്ഡലങ്ങളിൽ പ്രധാനമായും മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണ്. ഡിഎംകെ പിന്തുണയോടെ കോൺഗ്രസ് ചില തട്ടകങ്ങളിലും എഐഎഡിഎംകെ പിന്തുണയിൽ ബിജെപി ചില മണ്ഡലങ്ങളിലും ഭാഗ്യം പരീക്ഷിക്കുന്നു.

ADVERTISEMENT

∙ കന്യാകുമാരിയിൽ വോട്ട് 2

കോൺഗ്രസ് എംപി വസന്ത് കുമാർ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്ന് കന്യാകുമാരി മണ്ഡലത്തിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നു. ഇവിടെ സഖ്യകക്ഷികളായ കോൺഗ്രസിനും ബിജെപിക്കും സീറ്റ് നൽകി ദ്രാവിഡ കക്ഷികൾ മാറിനിൽക്കുന്നു. മുൻ മന്ത്രി പൊൻ രാധാകൃഷ്ണനും (ബിജെപി) വസന്ത് കുമാറിന്റെ മകൻ വിജയ് വസന്തുമാണ് ഏറ്റുമുട്ടുന്നത്.

∙ ആലംകുളം ആർക്കൊപ്പം

തെങ്കാശിക്കടുത്ത ആലംകുളത്താണ് സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം. ഡിഎംകെയുടെ സിറ്റിങ് എംഎൽഎ മുൻ മന്ത്രി ഡോ. പൂങ്കോത ആലടി അരുണയും മുൻ എംപി പി.എച്ച്.മനോജ് പാണ്ഡ്യനും മാറ്റുരയ്ക്കുന്നു. കൊല്ലപ്പെട്ട രാഷ്ട്രീയ നേതാവ് ആലടി അരുണയുടെ മകളും മുൻ സ്പീക്കർ പി.എച്ച്.പാണ്ഡ്യന്റെയും മനോന്മണിയം വാഴ്സിറ്റി മുൻ വിസി ഡോ. സിന്ധ്യയുടെയും മകനും തമ്മിലുള്ള മത്സരത്തിൽ തീപാറും. ഗൈനക്കോളജിസ്റ്റ് കൂടിയാണ് പൂങ്കോത.

വൈഎംസിഎ സ്ഥാപക ജനറൽ സെക്രട്ടറി റാവു സാഹിബ് സോളമന്റെ പ്രപൗത്രനാണ് മനോജ്. പാരിസിൽ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്തു. തമിഴക രാഷ്ട്രീയത്തിലെ തെക്കൻ താരോദയമായ മനോജിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പു കൂടിയാണിത്. ഇവിടത്തെ സ്വതന്ത്ര സ്ഥാനാർഥി ഹരിനാടാർ 5 കിലോ സ്വർണാഭരണങ്ങൾ ധരിച്ചാണ് പത്രിക സമർപ്പിക്കാൻ എത്തിയത്. 10 പേരാണ് മത്സര രംഗത്ത്.

ADVERTISEMENT

∙ ഗവിയോടു ചേർന്ന്

ഗൂഡ്രിക്കൽ വനമേഖലയോട് അതിരിടുന്ന ശ്രീവില്ലിപുത്തൂരിൽ പ്രധാന മത്സരം കോൺഗ്രസിലെ പി.എസ്.ഡബ്ല്യു. മാധവ റാവുവും എഐഎഡിഎംകെയിലെ ഇ.എം.മൻരാജും തമ്മിലാണ്. ആകെ 15 സ്ഥാനാർഥികൾ. തൊട്ടടുത്ത രാജപാളയത്തു സിറ്റിങ് എംഎൽഎ ഡിഎംകെയിലെ എസ്.തങ്കപാണ്ഡ്യൻ നിലവിലെ ക്ഷീര വകുപ്പ് മന്ത്രി കൂടിയായ എഡിഎംകെയിലെ രാജേന്ദ്ര ബാലാജിയുമായി ഏറ്റുമുട്ടുന്നു.

ഗവി അതിർത്തിയോടു ചേർന്നു കിടക്കുന്ന കടയനല്ലൂരിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സിറ്റിങ് എംഎൽഎ മുഹമ്മദ് അബൂബക്കർ ആണ് എഐഎഡിഎംകെയുടെ സി.കൃഷ്ണ മുരളിയെ നേരിടുന്നത്. എഎംഎംകെയുടെ അയ്യാദുരൈ പാണ്ഡ്യനും എഎംഎം കക്ഷിയിലെ അംബികാദേവിയും ഉൾപ്പെടെ 21 പേർ മത്സര രംഗത്തുള്ളതിനാൽ ഇരട്ട വോട്ടിങ് യന്ത്രം ഏർപ്പെടുത്തേണ്ടി വന്നേക്കാം. തമിഴകത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് കരൂർ മണ്ഡലത്തിലാണ്- 42 പേർ.

തൊട്ടടുത്ത വാസുദേവനല്ലൂരിൽ എഐഎഡിഎംകെയുടെ സിറ്റിങ് എംഎൽഎ എ.മനോഹരനും ഡിഎംകെയുടെ സദന തിരുമലൈ കുമാറുമാണ് രംഗത്ത്. സിമന്റിന്റെ നാടായ ശങ്കരൻകോവിലിൽ എഐഎഡിഎംകെയുടെ സിറ്റിങ് എംഎൽഎ രാജലക്ഷ്മി ഡിഎംകെയുടെ ഇ.രാജയെ നേരിടുന്നു. 15 പേർ രംഗത്തുണ്ട്. തെങ്കാശിയിൽ എഐഎഡിഎംകെയുടെ സിറ്റിങ് എംഎൽഎ ശെൽവ മോഹൻദാസ് കോൺഗ്രസിന്റെ പളനി നാടാരെ നേരിടുന്നു.

തിരുനെൽവേലിയിൽ ബിജെപിയുടെ നൈനാർ നാഗേന്ദ്രനെ ഡിഎംകെയുടെ എ.എൽ.എസ്. ലക്ഷ്മണനും ബിഎസ്പിയുടെ കലാനിധിയും ചേർന്ന് നേരിടുമ്പോൾ ത്രികോണ പോരിന്റെ പൊടിയിളക്കമുണ്ട്. ഇടുക്കി അതിർത്തിയിലെ ബോഡിനായ്കന്നൂരിൽ ഉപ മുഖ്യമന്ത്രി ഒ.പനീർസെൽവവും ഡിഎംകെയിലെ തങ്കതമിഴ് സെൽവനും ഏറ്റുമുട്ടുന്നു. 24 പേർ മത്സര രംഗത്തുണ്ട്. കമ്പത്ത് ഡിഎംകെയുടെ രാമകൃഷ്ണനും എഐഎഡിഎംകെയുടെ സെയ്ദ് ഖാനുമാണ് പോർക്കളത്തിൽ.

∙ സിപിഐയും കോൺഗ്രസും പേരിന്

മധുര ജില്ലയിലെ മേലൂരിൽ കോൺഗ്രസിലെ ടി.രവിചന്ദ്രനും എഐഎഡിഎംകെയുടെ പെരിയപുള്ളനും മത്സരിക്കുന്നു. മധുര നോർത്തിൽ ബിജെപിയുടെ ശരവണനും ഡിഎംകെയുടെ ദളപതിയുമാണ് പോർക്കളത്തിൽ. മധുര വെസ്റ്റിൽ ഡിഎംകെയും ഡിഎംഡികെയും എഐഎഡിഎംകെയും ത്രികോണ പോരിലാണ്. തിരുപ്പുറകുണ്ഡ്രത്ത് സിപിഎമ്മിലെ വനിതാ പോരാളി പൊന്നുതായിയും എഐഎഡിഎംകെയുമാണ് രംഗത്ത്. 23 പേർ ആകെ.

അച്ചടിയുടെയും പടക്കത്തിന്റെയും നാടായ ശിവകാശിയിലും കോൺഗ്രസ്സും എഐഎഡിഎംകെയുമായി നേർക്കുനേരാണ് ഏറ്റുമുട്ടുന്നത്. ആകെ 26 സ്ഥാനാർഥികൾ. വിരുദ്നഗർ മണ്ഡലം എഐഎഡിഎംകെ ബിജെപിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അറുപ്പുകോട്ടയിൽ 29 സ്ഥാനാർഥികൾ രംഗത്തുണ്ട്. തൂത്തുകൂടിയിലെ ശ്രീവൈകുണ്ഡത്ത് കോൺഗ്രസ് മത്സരിക്കുന്നു. എഐഎഡിഎംകെയാണ് എതിരാളി.

കോവിൽപട്ടിയിൽ ജയലളിതയുടെ മാനസപുത്രനെന്ന വിശേഷണമുള്ള ടി.ടി.വി. ദിനകരനാണ് സ്ഥാനാർഥി. സിപിഎം ഇവിടെ മത്സര രംഗത്തുണ്ട്. എഐഎഡിഎംകെയുടെ മന്ത്രി കടമ്പൂർ രാജുവും ശക്തനായി നിൽക്കുന്നു. തെക്കൻ തിരുവിതാംകൂർ അതിർത്തിയിലെ വിളവൻകോട് മണ്ഡലത്തിൽ കോൺഗ്രസിലെ വിജയ ധരണി എന്ന വനിത, ബിജെപിയും ഡിഎംകെയുമായി കടുത്ത പോരാട്ടത്തിലാണ്. കിള്ളിയൂരിൽ കോൺഗ്രസിലെ രാജേഷ് കുമാർ എഐഎഡിഎംകെയിലെ ജൂഡ് ദേവുമായി ഏറ്റുമുട്ടുന്നു.

ലോക്സഭാ പ്രാതിനിധ്യം:

തെങ്കാശി: ധനുഷ് കെ.കുമാർ (ഡിഎംകെ )
തിരുനെൽവേലി: എസ്.ജ്ഞാനദ്രവ്യം (ഡിഎംകെ)
വിരുദ്നഗർ: ബി.മാണിക്കം ടഗോർ (കോൺഗ്രസ്)
മധുര: എസ്.വെങ്കിടേശ്വരൻ (സിപിഎം)

English Summary: Tamil Nadu Assembly Elections 2021