ന്യൂഡൽഹി∙ ഇന്നു മുതൽ രാത്രി 10 തൊട്ട് പുലർച്ചെ 5 വരെ ഡൽഹിയിൽ കർഫ്യൂ. കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചതാണ് കാരണം. Delhi, COVID Cases, Night Curfew, COVID-19, Coronavirus, E-Pass For Vaccination, Essential Services, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്നു മുതൽ രാത്രി 10 തൊട്ട് പുലർച്ചെ 5 വരെ ഡൽഹിയിൽ കർഫ്യൂ. കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചതാണ് കാരണം. രാത്രികാല കർഫ്യൂ ഏപ്രിൽ 30 വരെ തുടരും. കോവിഡിന്റെ നാലാം തരംഗത്തിലൂടെയാണ് ഡൽഹി ഇപ്പോൾ നീങ്ങുന്നതെങ്കിലും ലോക്‌ഡൗൺ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

തിങ്കളാഴ്ച ഡൽഹിയിൽ 3548 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15 മരണവും ഉണ്ടായി. നൈറ്റ് കർഫ്യൂവിന്റെ സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെന്നും വാക്സിനേഷനു പോകുന്ന ആളുകൾക്ക് ഇ–പാസ് വാങ്ങി അതിനായി പോകാമെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

അടിയന്തര സേനവനങ്ങൾ, വ്യാപാരികൾ തുടങ്ങിയവർക്ക് ഇത്തരം പാസുകൾ വാങ്ങി യാത്ര ചെയ്യാവുന്നതാണ്. മാധ്യമപ്രവർത്തകർക്കും ഇ–പാസ് ലഭ്യമായിരിക്കും. സ്വകാര്യ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും അവരുടെ ഐഡി കാർഡുകൾ കാണിച്ചാൽ യാത്ര ചെയ്യാം. ഗർഭിണികളായ സ്ത്രീകൾക്കും രോഗികൾക്കും ഇളവുണ്ട്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും നൈറ്റ് കർഫ്യൂകൾ പ്രാബല്യത്തിലുണ്ട്.

English Summary: Delhi Night Curfew From Today; E-Pass For Vaccination, Essential Services