വാഷിങ്ട‌ൻ∙ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത യുഎസ് പ്രതിരോധ വാക്സിനേഷൻ ശക്തമാക്കുന്നു. യുഎസിലെ എല്ലാ മുതിർന്നവർക്കും രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് വാക്സീൻ... | Joe Biden | US | Covid Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ട‌ൻ∙ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത യുഎസ് പ്രതിരോധ വാക്സിനേഷൻ ശക്തമാക്കുന്നു. യുഎസിലെ എല്ലാ മുതിർന്നവർക്കും രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് വാക്സീൻ ലഭിക്കാൻ അർഹതയുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ഏപ്രിൽ 19നകം പൂർത്തിയാക്കണമെന്നു വൈറ്റ് ഹൗസിലെ പ്രസംഗത്തിൽ ബൈഡൻ ചൂണ്ടിക്കാട്ടി.

നേരത്തേ വാക്സിനേഷന്റെ സമരപരിധിയായി നിശ്ചയിച്ചിരുന്നതു മേയ് ഒന്നായിരുന്നു. ‘വാക്സീൻ ലഭിക്കുന്നത് നമ്മൾ എളുപ്പമാക്കി. 150 ദശലക്ഷം ഷോട്ടുകൾ‌ നൽ‌കിയ ആദ്യ രാജ്യവും 62 ദശലക്ഷത്തിലധികം ആളുകൾ‌ക്കു മുഴുവനായി വാക്സിനേഷൻ‌ നൽ‌കിയ ആദ്യ രാജ്യവും നമ്മളാണ്.’– ബൈഡൻ അവകാശപ്പെട്ടു. ഏപ്രിൽ 19 എന്ന സമയപരിധി നിശ്ചയിച്ചത് അതിനു ശേഷം, പ്രായം, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ പരിഗണിച്ചു രാജ്യത്തെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക എന്നതാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.

ADVERTISEMENT

പ്രതിരോധ കുത്തിവയ്പ്പുകളുടെ നിലവിലെ നിരക്ക് തുടരുകയാണെങ്കിൽ നിയന്ത്രണങ്ങൾ ഇല്ലാതാക്കി ജൂൺ 15നുള്ളിൽ സംസ്ഥാനം വീണ്ടും തുറക്കുമെന്നു കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം അറിയിച്ചു. മാസ്ക് ധരിക്കുന്നതു പോലുള്ള അടിസ്ഥാന പ്രതിരോധ നടപടികൾ തുടരും. കോവിഡ് രൂക്ഷമായി ബാധിച്ച അമേരിക്കയിൽ 5.56 ലക്ഷത്തിലേറെ പേരാണു മരിച്ചത്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം ചൊവ്വാഴ്ച 68,643 പുതിയ കേസുകളും 1,105 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

English Summary: Joe Biden announces all adults in U.S. eligible for COVID-19 vaccine by April 19