മുംബൈ∙ മഹാരാഷ്ട്ര സർക്കാരിലെ രണ്ട് മന്ത്രിമാർ കൂടി 15 ദിവസത്തിനുള്ളിൽ രാജി വയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപെടുത്താനുള്ള സാഹചര്യമാണെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മഹാരാഷ്ട്ര സർക്കാരിലെ രണ്ട് മന്ത്രിമാർ കൂടി 15 ദിവസത്തിനുള്ളിൽ രാജി വയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപെടുത്താനുള്ള സാഹചര്യമാണെന്നും ബിജെപി നേതാവ് വ്യക്തമാക്കി. മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ചുള്ള സച്ചിൻ വാസെയുടെ കത്തു പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ അവകാശവാദങ്ങൾ.

മുംബൈ പൊലീസിലെ ജോലിയിൽ തുടരണമെങ്കിൽ പണം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ വാസെ ആരോപിച്ചിരുന്നു. കോൺട്രാക്ടർമാരിൽനിന്നു പണം ശേഖരിക്കാൻ മറ്റൊരു മന്ത്രിയായ അനിൽ പരബ് പറഞ്ഞതായും വാസെയുടെ കത്തിലുണ്ട്. 15 ദിവസത്തിനകം മഹാരാഷ്ട്രയിലെ രണ്ട് മന്ത്രിമാർ കൂടി രാജി വയ്ക്കും. ഇവർക്കെതിരെ ചിലർ കോടതിയെ സമീപിക്കും, അങ്ങനെ മന്ത്രിമാർക്കു രാജി നൽകേണ്ടിവരും– ബിജെപി നേതാവ് പറഞ്ഞു.

ADVERTISEMENT

സംസ്ഥാന സർക്കാർ സച്ചിൻ വാസെയ്ക്കു വേണ്ടി നേരത്തേ ശക്തമായി വാദിച്ചിരുന്നു. എന്നാലിപ്പോൾ അദ്ദേഹത്തെ വിശ്വസിക്കുന്നില്ല. സർക്കാരിലുള്ളവർ കുറ്റകൃത്യങ്ങളിലേർപ്പെടുകയാണ്. പ്രതികൾക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോൾ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് ചുമത്തണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.

English Summary: BJP Claims 2 More Maharashtra Ministers Will Quit