കുഞ്ഞിന്റെ രഹസ്യ ഭാഗങ്ങളിൽ ക്രൂരമായ നിരന്തര പീഡനം നടന്നതിനു സമാനമായ വിധം പരുക്കുകൾ. രഹസ്യ ഭാഗത്തിന് അസാധാരണമാംവിധം വലിപ്പം. ഒപ്പം മുറിവ്. മുൻപ് പൊള്ളലേറ്റ് കരിഞ്ഞതിനു സമാനമായ പാട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉരഞ്ഞ പാടുകൾ. സ്കാനിങ് പരിശോധനയിൽ... Sexual Abuse on Girl Child

കുഞ്ഞിന്റെ രഹസ്യ ഭാഗങ്ങളിൽ ക്രൂരമായ നിരന്തര പീഡനം നടന്നതിനു സമാനമായ വിധം പരുക്കുകൾ. രഹസ്യ ഭാഗത്തിന് അസാധാരണമാംവിധം വലിപ്പം. ഒപ്പം മുറിവ്. മുൻപ് പൊള്ളലേറ്റ് കരിഞ്ഞതിനു സമാനമായ പാട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉരഞ്ഞ പാടുകൾ. സ്കാനിങ് പരിശോധനയിൽ... Sexual Abuse on Girl Child

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞിന്റെ രഹസ്യ ഭാഗങ്ങളിൽ ക്രൂരമായ നിരന്തര പീഡനം നടന്നതിനു സമാനമായ വിധം പരുക്കുകൾ. രഹസ്യ ഭാഗത്തിന് അസാധാരണമാംവിധം വലിപ്പം. ഒപ്പം മുറിവ്. മുൻപ് പൊള്ളലേറ്റ് കരിഞ്ഞതിനു സമാനമായ പാട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉരഞ്ഞ പാടുകൾ. സ്കാനിങ് പരിശോധനയിൽ... Sexual Abuse on Girl Child

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നാലര വയസ്സുകാരി ഡോക്ടർമാരുടെയും നഴ്സുമാരുടെയും നെഞ്ചിലെ നോവാണ്. ചികിത്സയ്ക്കൊപ്പം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും കരുതലോടെ പരിചരിക്കുകയും ചെയ്യുന്ന ഡോക്ടർമാരുടെ ജാഗ്രതയാണ് അസംകാരിയായ ഈ കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ പുറംലോകം അറിയാൻ കാരണമായത്.

ചോദ്യങ്ങൾ ബാക്കി

ADVERTISEMENT

കുട്ടിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയ, രഹസ്യഭാഗങ്ങളിലെ പരുക്കും തുടയെല്ലിലെ പൊട്ടലും ആന്തരിക അവയവങ്ങളിലെ മുറിവുകളുമാണ് ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായെന്ന സംശയത്തിലേക്ക് ഡോക്ടർമാരെ നയിച്ചത്. ഇതോടെ പരുക്കുകൾ സംബന്ധിച്ചുള്ള സംശയം കുട്ടിയുടെ കുടുംബം വാടകയ്ക്കു താമസിക്കുന്ന വീടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ പൊലീസിനു കൈമാറി. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ ഇപ്പോഴും പീഡനം സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതോടെ മെഡിക്കൽ ബോർഡ് ചേർന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആശുപത്രി അധികൃതരെ സമീപിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ പിതാവ്. ചിത്രം: മനോരമ

മെഡിക്കൽ ബോർഡ് 3 മണിക്കൂർ ചർച്ച ചെയ്തിട്ടും അന്തിമ തീരുമാനത്തിലെത്താനായില്ല. ഒരിക്കൽക്കൂടി കുഞ്ഞിന് ജനറൽ അനസ്തീസിയ നൽകി മയക്കിക്കിടത്തി പൂർണമായ ശരീര പരിശോധന നടത്തുന്നതിന് ഗൈനക്കോളജി വിഭാഗത്തെ മെഡിക്കൽ ബോർഡ് ചുമതലപ്പെടുത്തി. ഒപ്പം അസമീസ് ഭാഷ മാത്രം അറിയുന്ന കുഞ്ഞിൽനിന്ന് വിവരങ്ങൾ മനസ്സിലാക്കാൻ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായ അസംകാരിയെയും നിയോഗിച്ചു. ഇതോടെ ഈ ദുരൂഹ വിഷയത്തിലെ ‘നെല്ലും പതിരും’ വേർതിരിയുമെന്നാണ് കണക്കുകൂട്ടൽ. തീവ്രപരിചരണ വിഭാഗത്തിൽവച്ച് രണ്ടാനമ്മ കുഞ്ഞിനോടു പലതവണ സംസാരിച്ചിട്ടുണ്ട്. ഇത് എന്താണെന്ന കാര്യത്തിലും അവ്യക്തതയുണ്ട്.

എത്തിച്ചത് ഗുരുതര പരുക്കുകളോടെ...

മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കഴിഞ്ഞ 27ന് ഉച്ചയോടെയാണ് പനിയും ഛർദിയുമായി മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് നാലര വയസ്സുകാരിയെ അച്ഛൻ കൊണ്ടുവന്നത്. മൂവാറ്റുപുഴ പെരുമറ്റത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിയാണ് അച്ഛൻ. ഇറച്ചിക്കടയിലാണ് ഇയാൾക്കു ജോലി.

Representative Image/ShutterStock
ADVERTISEMENT

സർ‍ജറി വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ പരുക്കുകൾ കണ്ട് അമ്പരന്നു. കുഞ്ഞിന്റെ രഹസ്യ ഭാഗങ്ങളിൽ നിരന്തരം ക്രൂരപീഡനം നടന്നതിനു സമാനമായ പരുക്കുകൾ. രഹസ്യ ഭാഗത്തിന് അസാധാരണമാംവിധം വലുപ്പം. ഒപ്പം മുറിവ്. മുൻപ് പൊള്ളലേറ്റ് കരിഞ്ഞതിനു സമാനമായ പാട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉരഞ്ഞ പാടുകൾ. സ്കാനിങ് പരിശോധനയിൽ കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്ത് പൊട്ടൽ, തുടയെല്ലിനു പൊട്ടൽ. ആന്തരിക പരുക്കുകളിൽ പഴുപ്പ് കയറിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്നു കണ്ട് ഡോക്ടർമാർ അപ്പോൾ തന്നെ വിദഗ്ധ ചികിത്സ തുടങ്ങി.

ജാഗ്രതയും കരുതലും കൈവിടാതെ...

കുഞ്ഞിന് അടിയന്തര ശശ്ത്രക്രിയയ്ക്ക് ഡോക്ടർമാർ തയാറായി. വയർ തുറന്നായിരുന്നു മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ. കുഞ്ഞിന്റെ പൊട്ടിയ കുടൽ ഭാഗത്ത് കൊളോസ്റ്റമി ശസ്ത്രക്രിയ നടത്തി. അണുബാധ തടയാനും വിസർജ്യം പുറത്തു പോകാനും വയർ തുരന്ന് കുടലുമായി ബന്ധിപ്പിച്ച് ട്യൂബ് ഇട്ടു. ആന്തരിക ഭാഗങ്ങളിലെ പഴുപ്പും നീക്കം ചെയ്തു.

കുഞ്ഞിന്റെ പരുക്ക് പീഡനം ഏറ്റതു മൂലമാകാമെന്ന് സർജറി വിഭാഗം ഡോക്ടർമാർ ആശുപത്രി സൂപ്രണ്ട് ഡോ.വി.സവിത, ആർഎംഒ ഡോ. ജയപ്രകാശ് എന്നിവരെ അറിയിച്ചു. ഇവർ അപ്പോൾത്തന്നെ ഗാന്ധിനഗർ പൊലീസിനു വിവരം കൈമാറി. കുഞ്ഞിനൊപ്പം നിൽക്കാൻ അമ്മ വേണമെന്ന് അറിയിച്ചപ്പോഴാണ് രണ്ടാനമ്മയാണ് ഉള്ളതെന്ന് പിതാവ് പറയുന്നത്. ഉടൻ അവരെ വരുത്തി.

ADVERTISEMENT

സൈക്കിളിൽനിന്നേറ്റ പരുക്കോ?

പൊലീസും ഡോക്ടർമാരും പല തവണ ചോദിച്ചിട്ടും അച്ഛനും രണ്ടാനമ്മയ്ക്കും കുഞ്ഞിന്റെ പരുക്കിനെപ്പറ്റി വ്യക്തമായ മറുപടിയില്ല. എന്നാൽ രഹസ്യ ഭാഗങ്ങളിലെ പരുക്ക് കു‍ഞ്ഞ് ഉപയോഗിച്ചിരുന്ന പഴയ സൈക്കിളിലെ കമ്പി കൊണ്ടതു കാരണമാണെന്നും ഇവർ പറയുന്നു. സൈക്കിളിൽനിന്ന് ഇത്തരത്തിൽ പരുക്കേൽക്കാൻ സാധ്യതയുണ്ടോ എന്നു കണ്ടെത്തുന്നതിനു വീട്ടിൽനിന്ന് പഴയ സൈക്കിളും പൊലീസ് മെഡിക്കൽ കോളജിലെത്തിച്ചു. എന്നാൽ പരിശോധന നടത്തിയ ഡോക്ടർമാർ പറഞ്ഞത്, സൈക്കിളിൽനിന്ന് കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾക്കു പരുക്കേൽക്കാനുള്ള സാധ്യതയില്ലെന്നായിരുന്നു!

Representative Image

ഹിന്ദി അറിയാവുന്ന ഡോക്ടർമാരോട് കുഞ്ഞും സൈക്കിളിന്റെ കാര്യമാണു പറയുന്നത്. ഒടിഞ്ഞ സൈക്കിൾകൊണ്ട് ഇളയ സഹോദരിമാർ കളിക്കുകയായിരുന്നു. അതിനിടെ സൈക്കിൾ ഇളയ കുട്ടികളിലൊരാൾ ശക്തിയിൽ തള്ളി വിട്ടു. നാലര വയസ്സുകാരിയുടെ പിന്നിലാണ് ഇതിടിച്ചത്. ഒടിഞ്ഞ കമ്പി പിന്നിൽ കുത്തുകയും ചെയ്തു. തറയിലേക്കു വീണു പരുക്കേറ്റെങ്കിലും ആരോടും പറഞ്ഞില്ല. സൈക്കിൾ തള്ളിവിട്ടതിനു സഹോദരിയെ അച്ഛനും അമ്മയും വഴക്കുപറയുമെന്നതിനാലാണ് ആദ്യം ഈ വിവരം പുറത്തു പറയാതിരുന്നതെന്നും ആശുപത്രിക്കിടക്കയിൽവച്ച് കുഞ്ഞ് അച്ഛനോടും രണ്ടാനമ്മയോടും പറഞ്ഞു.

പൊലീസിന് ആദ്യം തണുത്ത സമീപനം

കഴിഞ്ഞ ശനിയാഴ്ചതന്നെ ഗാന്ധിനഗർ പൊലീസ് അസം സ്വദേശികൾ വാടകയ്ക്കു താമസിക്കുന്ന മൂവാറ്റുപുഴയിലെ പൊലീസിനു വിവരം കൈമാറിയിരുന്നു. എന്നാൽ ആദ്യ രണ്ട് ദിവസം ഇവർ ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ വിവരങ്ങളെടുക്കാനോ ബന്ധുക്കളോട് വിവരം അന്വേഷിക്കാനോ തയാറായില്ല. തുടർന്ന് ‘മലയാള മനോരമ’യിൽ കുഞ്ഞിന്റെ പരുക്കും ആരോഗ്യനിലയും സംബന്ധിച്ച വാർത്ത വന്നതോടെയാണ് പൊലീസ് അതിവേഗം എത്തി നടപടികൾ ആരംഭിച്ചത്.

പൊലീസ് പല തവണ മൊഴിയെടുത്തിട്ടും തകരാറിലായ സൈക്കിളിൽ കയറിയപ്പോഴാകാം കുഞ്ഞിന്റെ രഹസ്യ ഭാഗങ്ങളിൽ പരുക്കുണ്ടായതെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും മറുപടി. കുഞ്ഞ് വീണപ്പോൾ തുടയെല്ലിനു പൊട്ടൽ ഉണ്ടായതാകാമെന്നും ഇവർ ആവർത്തിച്ചു. പോഷകാഹാരക്കുറവുമൂലം മെലിഞ്ഞുണങ്ങിയ കുഞ്ഞിന്റെ തൂക്കം വെറും 10 കിലോയിൽ താഴെയായിരുന്നു.

കുഞ്ഞിന്റെ തിരിച്ചുവരവ്

ആദ്യ ദിവസങ്ങളിൽ ആരോഗ്യനില മോശമായി തുടർന്നപ്പോൾ കുഞ്ഞ് ജീവിതത്തിലേക്കു മടങ്ങി വരുമോ എന്ന ആശങ്കയിലായിരുന്നു ഡോക്ടർമാർ. എന്നാൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും ശ്രമത്തിലൂടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവൾ ജീവിതത്തിലേക്കു തിരിച്ചുവന്നു. വേദനകൊണ്ടുള്ള കരച്ചിൽ മാറി അൽപം സംസാരിച്ചു തുടങ്ങിയപ്പോൾ രണ്ടാനമ്മ കൂടെ ഉണ്ടായിരുന്നു. പൊലീസിന്റെ ഇടപെടൽ മൂലം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എത്തി ദ്വിഭാഷിയുടെ സഹായത്തോടെ കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തി.

അന്തിമ തീരുമാനത്തിലെത്താൻ ആശയക്കുഴപ്പം

കുഞ്ഞിന്റെ പരുക്കുകൾ എന്താണെന്നു കണ്ടെത്താൻ ശിശുരോഗ ചികിത്സാവിഭാഗം, ശിശുരോഗ ശസ്ത്രക്രിയ വിഭാഗം, ഗൈനക്കോളജി, ഫൊറൻസിക് വിഭാഗം, അസ്ഥിരോഗ ചികിത്സാ വിഭാഗം, ഗാസ്ട്രോ എൻട്രോളജി വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസം ചേർന്നു.

Representative Image

ഗൈനക്കോളജി വിഭാഗത്തിന്റെ വിശദമായ പരിശോധന കൂടി വേണമെന്നാണ് ബോർഡ് നിർദേശം. വരും ദിവസങ്ങളിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ കുഞ്ഞിനെ വിശദമായി പരിശോധിക്കും. തുടർന്ന് മെഡിക്കൽ കോളജിൽ പഠിക്കുന്ന അസം സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയുടെ സഹായത്തോടെ കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് പീഡനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ അന്തിമ റിപ്പോർട്ട് തയാറാക്കി പൊലീസിനു കൈമാറുക.

പരുക്കിൽ സംശയമുണ്ടെന്ന് രണ്ടാനമ്മയും

കുഞ്ഞ് പറയുന്നത് ഒടിഞ്ഞ സൈക്കിൾ ഇടിച്ചതാണെന്നാണ്. എന്നാൽ പൊലീസും ഡോക്ടർമാരും പറയുന്നതു കേള്‍ക്കുമ്പോള്‍ കുഞ്ഞു പറയുന്ന കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നത് രണ്ടാനമ്മയും ശരിവയ്ക്കുന്നു. ഭർത്താവിന്റെ അസം സ്വദേശിയായ ബന്ധു വീട്ടിൽ വരാറുണ്ടായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയില്ല. ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ കുഞ്ഞാണിത്. രണ്ടാം വിവാഹത്തിൽ രണ്ടു കുട്ടികൾ കൂടിയുണ്ട്. കുഞ്ഞിനെ അച്ഛന്റെ ആദ്യ ഭാര്യ അസമിൽ വച്ച് മറ്റൊരാൾക്കൊപ്പം പോയി, ഇതോടെയാണ് ഇയാൾ രണ്ടാം വിവാഹം കഴിച്ചത്. ആർപ്പൂക്കര നവജീവൻ ട്രസ്റ്റും സന്നദ്ധ സംഘടനകളുമാണ് കുഞ്ഞിനും കുടുംബത്തിനും ആവശ്യമായ സഹായങ്ങൾ നൽകുന്നത്.

English Case: Curious Case of Assam Native Kid in Kottayam, Who Bears Brutal Signs of Physical Attack