കൊച്ചി∙ പുതിയ ട്രെയിനുകൾക്കുള്ള ശുപാർശകൾ വിവിധ സോണുകളിൽനിന്നു റെയിൽവേ ബോർഡ് സ്വീകരിച്ചു തുടങ്ങിയതോടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ കേരളത്തിനു വേണ്ടി ഏതെങ്കിലും... Indian Railway, Southern Railway, Railway Proposals for Kerala, Kerala Railway Plans

കൊച്ചി∙ പുതിയ ട്രെയിനുകൾക്കുള്ള ശുപാർശകൾ വിവിധ സോണുകളിൽനിന്നു റെയിൽവേ ബോർഡ് സ്വീകരിച്ചു തുടങ്ങിയതോടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ കേരളത്തിനു വേണ്ടി ഏതെങ്കിലും... Indian Railway, Southern Railway, Railway Proposals for Kerala, Kerala Railway Plans

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പുതിയ ട്രെയിനുകൾക്കുള്ള ശുപാർശകൾ വിവിധ സോണുകളിൽനിന്നു റെയിൽവേ ബോർഡ് സ്വീകരിച്ചു തുടങ്ങിയതോടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ കേരളത്തിനു വേണ്ടി ഏതെങ്കിലും... Indian Railway, Southern Railway, Railway Proposals for Kerala, Kerala Railway Plans

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പുതിയ ട്രെയിനുകൾക്കുള്ള ശുപാർശകൾ വിവിധ സോണുകളിൽനിന്നു റെയിൽവേ ബോർഡ് സ്വീകരിച്ചു തുടങ്ങിയതോടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ കേരളത്തിനു വേണ്ടി ഏതെങ്കിലും പുതിയ ട്രെയിനുകൾ ശുപാർശ ചെയ്യുമോയെന്ന് ഉറ്റു നോക്കുകയാണു യാത്രക്കാരും യാത്രക്കാരുടെ വിവിധ സംഘടനകളും. ഡിവിഷനുകളിൽനിന്നുള്ള ശുപാർശകളാണു സോണുകൾ ക്രോഡീകരിച്ചു ബോർഡിലേക്ക് അയക്കേണ്ടത്. കേരളത്തിനു വേണ്ട ട്രെയിനുകൾ ചോദിക്കാൻ അധികൃതർ വലിയ താൽപര്യം കാണിക്കാറില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ ഇത്തവണയെങ്കിലും സ്ഥിതിക്കു മാറ്റമുണ്ടാകുമോ എന്നാണ് അറിയേണ്ടത്.

ഡിവിഷനുകളിലെ ഒാപ്പറേഷൻസ്, മെക്കാനിക്കൽ വിഭാഗങ്ങൾ കൂട്ടായി പരിശ്രമിക്കാതെ പുതിയ ട്രെയിൻ ലഭിക്കില്ല. മറ്റു സോണുകൾ ശുപാർശ നൽകിയാലും കേരളത്തിൽ ട്രെയിൻ നിർത്താൻ പ്ലാറ്റ്ഫോമില്ല, അറ്റകുറ്റപ്പണി സൗകര്യമില്ലെന്ന പതിവു മറുപടി നൽകി ട്രെയിനുകൾ കിട്ടാതെ പോകുന്ന സാഹചര്യമുണ്ട്. ഇത്തവണയും തിരുവനന്തപുരത്തെ തിരക്കു ചൂണ്ടിക്കാട്ടി മെക്കാനിക്കൽ വിഭാഗം പുതിയ ശുപാർശകൾക്കു തടസ്സം നിൽക്കാൻ സാധ്യതയേറെയാണ്. കൊച്ചുവേളി ടെർമിനലിൽ 2 പ്ലാറ്റ്ഫോമുകളുടെ പണി തീർത്താൽ കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാൻ കഴിയും. മൂന്നാം പിറ്റ്‌ലൈൻ തുറന്നതോടെ എറണാകുളത്ത് ഇപ്പോൾ സൗകര്യമില്ലെന്നു പറയാൻ കഴിയില്ല. മംഗളൂരുവിൽ 2 പ്ലാറ്റ്ഫോം ലൈനുകളുടെയും പുതിയ പി‌റ്റ്‌ലൈന്റെ നിർമാണം പാലക്കാട് ഡിവിഷനും തുടങ്ങിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇവ പൂർത്തിയാകുമെന്നിരിക്കെ ഇവ കൂടി കണക്കിലെടുത്തുള്ള ശുപാർശകൾ സമർപ്പിക്കാൻ ഡിവിഷനുകൾക്കു കഴിയും.

ADVERTISEMENT

എന്നാൽ പുതിയതായി വരുന്ന സൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചു ട്രെയിൻ ചോദിക്കാൻ കേരളത്തിലെ ഡിവിഷനുകൾ തയാറാകാറില്ലെന്നു വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ജന.സെക്രട്ടറി തോമസ് സൈമൺ ആരോപിച്ചു. പകരം നിലവിലുള്ള സൗകര്യങ്ങളുടെ അപര്യാപ്തത പറഞ്ഞു ട്രെയിനുകൾ ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം. ജബൽപുർ–കൊച്ചുവേളി ട്രെയിൻ ഇങ്ങനെ നഷ്ടമായതിന്റെ ഉദാഹരണം കേരളത്തിനു മുൻപിലുണ്ട്. പുതിയ ട്രെയിൻ പ്രഖ്യാപിച്ചാലും ഒാടിത്തുടങ്ങാൻ വർഷങ്ങളോളം താമസമുള്ളപ്പോൾ ഭാവിയിൽ വരുന്ന സൗകര്യങ്ങൾ ഉപയോഗിച്ചു ട്രെയിൻ ഒാടിക്കുമെന്നു ശുപാർശ നൽകുന്നതിൽ എന്താണു തടസ്സമെന്നു അസോസിയേഷൻ ചോദിക്കുന്നു. മുൻ വർഷങ്ങളിൽ ഒാൾ ഇന്ത്യ ടൈംടേബിൾ കമ്മിറ്റി യോഗം അംഗീകരിച്ച എറണാകുളം–വേളാങ്കണ്ണി ബൈവീക്ക്‌ലി (കൊല്ലം, ചെങ്കോട്ട വഴി) ട്രെയിൻ സർവീസ് ഇനിയും ആരംഭിച്ചിട്ടില്ല. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടാനുള്ള തീരുമാനവും ഇതുവരെ നടപ്പായിട്ടില്ല.

കേരളത്തിനു വേണ്ട ട്രെയിനുകൾ

1) കൊച്ചുവേളി–ബെംഗളൂരു ബാനസവാടി ഹംസഫർ പ്രതിദിന സർവീസ്

ചിത്രം: റോബിൻ വർഗീസ്

ഈ ട്രെയിൻ പ്രതിദിനമാക്കാമെങ്കിലും ബെംഗളൂരു ഡിവിഷനും ദക്ഷിണ പശ്ചിമ റെയിൽവേയും സ്ഥിരമായി പാര വച്ചു ഒഴിവാക്കുകയാണ്. 312 കോടി രൂപ ചെലവിൽ ബൈപ്പനഹള്ളിയിൽ പുതിയ ടെർമിനൽ വന്നതോടെ ബെംഗളൂരുവിൽ സ്ഥലമില്ലാത്തതു കൊണ്ടാണു ട്രെയിൻ പ്രതിദിനമാക്കാൻ കഴിയാത്തതെന്ന വാദം ഇനി നിലനിൽക്കില്ല. ഒരു റേക്ക് ഉപയോഗിച്ചു ആഴ്ചയിൽ 3 സർവീസും 2 റേക്കുണ്ടെങ്കിൽ പ്രതിദിന സർവീസും നടത്താമെങ്കിലും രണ്ടാമത്തെ റേക്കിനായി ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനെ സമീപിച്ചിട്ടില്ല. പരസ്പരം പഴി ചാരി വണ്ടി ഒാടിക്കാതിരിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ട്രെയിൻ തിരുവനന്തപുരത്തേക്കു നീട്ടണമെന്ന ആവശ്യവും ശക്തമാണ്. യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് സർവീസ് നടത്തുന്ന ദിവസങ്ങൾ മാറ്റണമെന്ന തിരുവനന്തപുരം ഡിവിഷന്റെ ശുപാർശയും ബെംഗളൂരു ഡിവിഷൻ അംഗീകരിച്ചിട്ടില്ല. പുതിയ ടെർമിനൽ വരുമ്പോൾ ഗരീബ്‌രഥ് യശ്വന്തപുരയിൽനിന്നു ബൈപ്പനഹളളിയിലേക്കു മാറ്റിയാൽ തിരക്കുള്ള ദിവസങ്ങളിൽ സർവീസ് ലഭ്യമാക്കാൻ കഴിയും.

ADVERTISEMENT

2) കണ്ണൂർ–ബെംഗളൂരു പ്രതിദിന രാത്രികാല ട്രെയിൻ

മലബാർ ഭാഗത്തുനിന്നു ബെംഗളുരുവിലേയ്ക്കു ട്രെയിനുകൾ പൊതുവേ കുറവാണ്. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ എക്സ്പ്രസ് ഷൊർണൂരിലേയ്ക്കു നീട്ടുകയും കണ്ണൂരിൽനിന്നു സേലം വഴി ബെംഗളൂരുവിലേയ്ക്കു പുതിയ സർവീസ് ആരംഭിക്കുകയും വേണമെന്നാണ് ആവശ്യം. ഹസൻ വഴിയുള്ള കണ്ണൂർ–ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടുകയും വേണം.

3) കോട്ടയം, കൊങ്കൺ വഴി മുംബൈയിലേക്കു പ്രതിദിന സർവീസ്

കൊങ്കൺ വഴി പോകുന്ന ട്രെയിനുകളെല്ലാം മുംബൈ ട്രെയിനുകളായാണു റെയിൽവേ കണക്കുകൂട്ടുന്നത്. എന്നാൽ മുംബൈയിൽ നിന്നുള്ള യാത്രക്കാർക്കു വളരെ കുറച്ചു സീറ്റുകളെ ഈ ട്രെയിനുകളിലുള്ളുവെന്നതാണു യാഥാർഥ്യം. ഗോവ മലയാളികളുടെയും അവസ്ഥയും സമാനമാണ്. ഈ റൂട്ടിലെ തിരക്കു കുറയ്ക്കാനായി കോട്ടയം, കൊങ്കൺ വഴി മുംബൈയിലേക്കു പുതിയ സൂപ്പർഫാസ്റ്റ് ട്രെയിനോടിക്കാൻ റെയിൽവേ തയാറാകണം.

4) മംഗളൂരു–കോയമ്പത്തൂർ റിവേഴ്സ് ഇൻർസിറ്റി

ADVERTISEMENT

മലബാർ േമഖലയിൽ മണിക്കൂറുകളോളം ട്രെയിനില്ലാത്ത സ്ഥിതിയുണ്ട്. 22610/09 കോയമ്പത്തൂർ–മംഗളൂരു ഇന്റർസിറ്റിക്കു എതിർ ദിശയിൽ പുതിയ ഒരു ഇന്റർസിറ്റി കൂടി ഒാടിച്ചാൽ ഇപ്പോഴുള്ള ട്രെയിനുകളിലെ കനത്ത തിരക്ക് കുറയ്ക്കാൻ കഴിയും.
‌‌
5) എറണാകുളം–സേലം ഇന്റർസിറ്റി

ചിത്രം: റോബിൻ വർഗീസ്

രാവിലെ 10ന് മുൻപായി കോയമ്പത്തൂരിലെത്തുന്ന ട്രെയിൻ എന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. രാവിലെ ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഭാഗത്തേക്കു എറണാകുളത്തു നിന്നു ട്രെയിനുകളുണ്ടെങ്കിലും പാലക്കാട്, കോയമ്പത്തൂർ ഭാഗത്തേക്കു ആവശ്യത്തിനു ട്രെയിനില്ല. രാവിലെ 5ന് എറണാകുളത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 2 മണിയോടെ സേലത്തെത്തുന്ന തരത്തിൽ സർവീസ് നടത്തണമെന്നാണ് ആവശ്യം.

6) മംഗളൂരു–രാമേശ്വരം എക്സ്പ്രസ് (പാലക്കാട്, പൊള്ളാച്ചി വഴി)

പാലക്കാട്– പൊള്ളാച്ചി റൂട്ടിൽ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്കു ഇതുവരെ പരിഹാരമായിട്ടില്ല. മംഗളൂരു–രാമേശ്വരം സർവീസ് ആരംഭിക്കുമെന്നു ദക്ഷണി റെയിൽവേ ജനറൽ മാനേജർ അടക്കമുള്ളവർ വാഗ്ദാനം നൽകുന്നതല്ലാതെ ട്രെയിനോടിച്ചിട്ടില്ല. കണ്ണൂർ–മധുര ഇന്റർസിറ്റി, ഡിണ്ടിഗൽ–ഗുരുവായൂർ മെമു സർവീസ് എന്നിവയും യാത്രക്കാർ ആവശ്യപ്പെടുന്നു..

7) ഗുരുവായൂർ–മധുര ഇന്റർസിറ്റി (കൊല്ലം, ചെങ്കോട്ട വഴി)

ചിത്രം: റോബിൻ വർഗീസ്

കൊല്ലം, ചെങ്കോട്ട പാതയിലൂടെ 2 ട്രെയിനുകളാണു ഇപ്പോൾ സർവീസ് നടത്തുന്നത്. തിരുനെൽവേലി–പാലക്കാട് പാലരുവിയും ചെന്നൈ എഗ്‌മൂർ–കൊല്ലം എക്സ്പ്രസും. ഗുരുവായൂർ–പുനലൂർ ട്രെയിൻ പുനലൂരിൽ യാത്ര അവസാനിപ്പിക്കുന്നു. ഭഗവതിപുരം–ആര്യങ്കാവ് ഗാട്ട് സെക്‌ഷനിൽ 16 കോച്ചുകൾക്കുള്ള അനുമതി മാത്രമാണുള്ളത്. ഇക്കാരണത്താലാണു 19 കോച്ചുകളുള്ള ഗുരുവായൂർ ട്രെയിൻ അതിർത്തി കടക്കാത്തത്. എന്നാൽ ട്രെയിന്റെ 3 കോച്ചുകൾ പുനലൂരിൽ നിർത്തിയിട്ടു ബാക്കി കോച്ചുകൾ മധുരയിലേക്ക് ഒാടിക്കാമെങ്കിലും റെയിൽവേ അതിനു തയാറായിട്ടില്ല. പാത വൈദ്യുതീകരണം കഴിഞ്ഞു നോക്കാമെന്ന മറുപടിയാണു റെയിൽവേ നൽ‌കുന്നത്.
അതിനു കുറഞ്ഞതു രണ്ടര വർഷം വേണ്ടി വരും. പാലരുവി എക്സ്പ്രസ് മധുരയിലേക്കു നീട്ടണമെന്ന ആവശ്യത്തിനും പരിഹാരമുണ്ടായിട്ടില്ല. മധുര–ചെന്നൈ തേജസ് എക്സ്പ്രസിനു കൊല്ലത്തു നിന്നു കണക്‌ഷൻ ട്രെയിൻ ഒാടിക്കണമെന്ന ആവശ്യവും ശക്തമാണ്.

8) എറണാകുളം–പട്ന പ്രതിദിന ട്രെയിൻ

കേരളത്തിൽ നിന്നു ഏറ്റവും കുറവു ട്രെയിനുകളുള്ള റൂട്ടാണിത്. ഏതാനും പ്രതിവാര ട്രെയിൻ മാത്രമുള്ള ഈ റൂട്ടിൽ പുതിയ പ്രതിദിന ഹംസഫർ സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം.

9) എറണാകുളം–ജയ്പുർ ഹംസഫർ

എറണാകുളം–അജ്മീർ മരുസാഗർ ആഴ്ചയിൽ മൂന്നു ദിവസമാക്കണമെന്ന നിർദേശം സമയപഥമില്ലെന്ന (പാത്ത്) കാരണം പറഞ്ഞു കൊങ്കണും ദക്ഷിണ റെയിൽവേയും നിഷേധിച്ചിരിക്കയാണ്. ഈ സെക്ടറിലെ തിരക്കു പരിഗണിച്ചു ആഴ്ചയിൽ മൂന്നു വീതമുള്ള പുതിയ എറണാകുളം–ജയ്പുർ ഹംസഫർ സർവീസിന് റെയിൽവേ അനുമതി നൽകണം.

10) എറണാകുളം–ഹൈദരാബാദ് വീക്ക്‌ലി

ചിത്രം: റോബിൻ വർഗീസ്

തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസ് മാത്രമാണു ഹൈദരാബാദിലേക്കു കേരളത്തിൽ നിന്നുള്ള പ്രതിദിന ട്രെയിൻ. അധിക സർവീസിനായുള്ള ആവശ്യം മനസിലാക്കിയ സൗത്ത് സെൻട്രൽ റെയിൽവേ കൊച്ചുവേളിയിലേക്കും എറണാകുളത്തേക്കും ഒാരോ പുതിയ ട്രെയിനുകൾ ശുപാർശ ചെയ്തെങ്കിലും സർവീസിന് അനുമതി നൽകിയിട്ടില്ല. അടിയന്തരമായി ഈ റൂട്ടിൽ പുതിയ ട്രെയിൻ ആവശ്യമാണ്.

പ്രതിദിനമാക്കേണ്ട ട്രെയിനുകൾ

1. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി
2. കൊച്ചുവേളി–മംഗളൂരു അന്ത്യോദയ ബൈവീക്ക്‌ലി
3. കൊച്ചുവേളി–ലോകമാന്യതിലക് ബൈവീക്ക്‌ലി
4. കേരളത്തിലോടുന്ന മെമു സർവീസുകൾ
5. മംഗളുരു–സാന്ദ്രാഗച്ചി വീക്ക്‌ലി

6. കൊച്ചുവേളി–ലോകമാന്യതിലക് ഗരീബ്‌രഥ്
7. തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി

നീട്ടേണ്ട ട്രെയിനുകൾ

1. പുണെ–എറണാകുളം എക്സ്പ്രസ് കൊല്ലം വരെ
2. ആലപ്പി–കണ്ണൂർ എക്സ്പ്രസ് മംഗളൂരു വരെ
3. കാരൈക്കൽ–എറണാകുളം എക്സ്പ്രസ് കായംകുളം വരെ
4. പാലക്കാട്–തിരുനെൽവേലി പാലരുവി എക്സ്പ്രസ് മധുര വരെ
5. കൊല്ലം–കോട്ടയം മെമു എറണാകുളം വരെ
6. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി മംഗളൂരു വരെ
7. ബെംഗളൂരു–കണ്ണൂർ (മംഗളൂരു, ഹസൻ വഴി) കോഴിക്കോട് വരെ
8. മുംബൈ–എറണാകുളം തുരന്തോ കോട്ടയം വരെ
10. ചെന്നൈ–ആലപ്പി എക്സ്പ്രസ് തിരുവനന്തപുരം വരെ

English Summary: Proposals Invited for New Trains in Kerala? Does the State Ask for More?