സ്വർണ കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. ഇത് മുദ്രവച്ച കവറിൽ കോടതിയിൽ നൽകും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഹർജികൾ അപക്വമാണ്. രണ്ട് എഫ്ഐആറുകളും വ്യത്യസ്തമാണ്. ഇവ രണ്ടും രണ്ട് ഗൂഢാലോചനകളെക്കുറിച്ചുള്ളതാണ്. രഹസ്യമൊഴി... Kerala Gold Smuggling Case

സ്വർണ കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. ഇത് മുദ്രവച്ച കവറിൽ കോടതിയിൽ നൽകും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഹർജികൾ അപക്വമാണ്. രണ്ട് എഫ്ഐആറുകളും വ്യത്യസ്തമാണ്. ഇവ രണ്ടും രണ്ട് ഗൂഢാലോചനകളെക്കുറിച്ചുള്ളതാണ്. രഹസ്യമൊഴി... Kerala Gold Smuggling Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണ കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. ഇത് മുദ്രവച്ച കവറിൽ കോടതിയിൽ നൽകും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഹർജികൾ അപക്വമാണ്. രണ്ട് എഫ്ഐആറുകളും വ്യത്യസ്തമാണ്. ഇവ രണ്ടും രണ്ട് ഗൂഢാലോചനകളെക്കുറിച്ചുള്ളതാണ്. രഹസ്യമൊഴി... Kerala Gold Smuggling Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രണ്ട് എഫ്ഐആറുകൾ, രണ്ട് ഹർജികൾ... സോളിസിറ്റർ ജനറലും രണ്ട് അഡിഷനൽ സോളിസിറ്റർ ജനറൽമാരും ഒരു വശത്ത്, മുൻ അഡിഷനൽ സോളിസിറ്റർ ജനറൽ മറുവശത്ത്. ഒരു ഭാഗത്ത് കേന്ദ്ര ഏജൻസി. മറുഭാഗത്ത് സംസ്ഥാന ഏജൻസി... കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ഹൈക്കോടതിയിൽ മണിക്കൂറുകൾ നീണ്ടുനിന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന ക്രൈംബ്രാഞ്ചും തമ്മിലുള്ള കേസിന്റെ വാദപ്രതിവാദങ്ങൾ അവസാനിച്ചു. ഇനി വിധിക്കായുള്ള കാത്തിരിപ്പ്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകൾക്കെതിരെയാണ് ഇഡി ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. 

സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എന്നിവർ ഹർജിക്കാരനായ പി. രാധാകൃഷ്ണനുവേണ്ടി ഹാജരായപ്പോൾ അഡിഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജനും ടി.എ. ഉണ്ണികൃഷ്ണനും ഇഡിക്കുവേണ്ടി ഹാജരായി. ക്രൈം ബ്രാഞ്ചിനുവേണ്ടി മുൻ അഡിഷനൽ സോളിസിറ്റർ ജനറൽ ഹരിൻ. പി. റാവലും സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തിയും ഹാജരായി. സുപ്രീം കോടതി ഉത്തരവുകൾ ഉദ്ധരിച്ച് കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും നീണ്ടു നിൽക്കുന്ന വാദങ്ങളാണ് ഹർജി പരിഗണിച്ച ഓരോ ദിവസവും കോടതിയിൽ അരങ്ങേറിയത്. ചില ദിവസങ്ങളിൽ അത് നാലുമണിക്കൂറിലേറെ നീണ്ടു.

ADVERTISEMENT

ഓഡിയോ ക്ലിപ്പും കത്തും രണ്ട് ഹർജികളും

സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്്ന സുരേഷിനെ നിർബന്ധിച്ചെന്ന പേരിലാണു ക്രൈംബ്രാഞ്ച് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എഫ്ഐആറിൽ ഇഡി ഉദ്യോഗസ്ഥരുടെ ആരുടെയും പേര് പറഞ്ഞിട്ടില്ല. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നു വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളത്തെ ഇഡി ഓഫിസിൽ ഓഗസ്റ്റ് 12നും 13നും സ്വപ്നയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകി കളവായി തെളിവുണ്ടാക്കുന്നതിനായി മാനസിക സമ്മർദം ചെലുത്തി പ്രേരിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ ഓഡിയോ ക്ലിപ് ചോർന്നതു സംബന്ധിച്ച് ഇഡി ജയിൽ ഡിജിക്ക് നവംബർ 20ന് കത്ത് നൽകിയെന്നും തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. സ്വപ്നയുടെ മൊഴി ഡിസംബർ 14ന് രേഖപ്പെടുത്തി. മാർച്ച് 17നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മാർച്ച് 22ന് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡപ്യൂട്ടി ഡയറക്ടർ ഹൈക്കോടതിയിൽ ഹർജി നൽകി.

രണ്ടാമത്തെ ഹർജി

മുഖ്യമന്ത്രിയുടെ പേരുപറയാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിച്ചെന്നും ആരോപിച്ച് സന്ദീപ് നായർ നൽകിയ കത്ത് എറണാകുളം ജില്ലാ കോടതിക്ക് മാർച്ച് അഞ്ചിന് ജയിൽ സൂപ്രണ്ട് നൽകി. ഈ കത്ത് തന്റെ അഭിഭാഷകനു നൽകണമെന്നും സന്ദീപ് നായർ ആവശ്യപ്പെട്ടതായി ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇതുസംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി അഭിഭാഷകൻ സുനിൽ കുമാർ മാർച്ച് 12ന് പൊലീസ് മേധാവിക്ക് ഇമെയിലിലൂടെ പരാതി നൽകി. ക്രൈം ബ്രാഞ്ച് മാർച്ച് 27ന് കേസെടുത്തു. ഗൂഢാലോചന, ഭീഷണി, തെറ്റായ തെളിവും മൊഴിയും നൽകാൻ പ്രേരിപ്പിക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.‌ ഈ മാസം ഏഴിന് ഇഡി രണ്ടാമത്തെ ഹർജിയും നൽകി. എഫ്ഐആർ റദ്ദാക്കണമെന്നും ഇല്ലെങ്കിൽ കേസ് സിബിഐയ്ക്കു കൈമാറണമെന്നാണ് ഇഡിയുടെ ആവശ്യം.

ADVERTISEMENT

ഇഡിയുടെ മുഖ്യ വാദങ്ങൾ

അദൃശ്യരായ രണ്ടുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ കേസ്. വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ അല്ല തന്നെ ചോദ്യം ചെയ്യുന്നതെന്ന സ്വപ്ന സുരേഷ് തന്നെ പരാതി നൽകിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശങ്ങളും നൽകി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ലംഘിച്ചു സംസ്ഥാനത്തെ ഉന്നതർ ചെയ്ത കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. എഫ്ഐആർ അനുവദിച്ചാൽ സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾക്ക് ഭയമില്ലാതെ, നിഷ്പക്ഷമായി, സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള സാഹചര്യമില്ലാതാകും. 

സ്വപ്ന സുരേഷ്

നിയമവാഴ്ചയെ തകിടം മറിക്കുന്നതാണ് ക്രൈംബ്രാഞ്ച് നടപടി. കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങിയശേഷം തന്റെ സ്വാധീനംവഴി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇഡിയുടെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജതെളിവുകൾ കെട്ടിച്ചമയ്ക്കുകയാണ്. ഒരേ വീഞ്ഞ് രണ്ടുകുപ്പിയിലാക്കുന്ന വിദ്യയാണു ക്രൈംബ്രാഞ്ചിന്റേത്. ഒരു അന്വേഷണ ഏജൻസി അന്വേഷിക്കുന്ന അന്വേഷണത്തിന്റെ സത്യാവസ്ഥ മറ്റൊരു അന്വേഷണ ഏജൻസി അന്വേഷിക്കുന്നത് നിയമവിരുദ്ധമാണ്. എഫ്ഐആറിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ല.

സർക്കാർ വാദം

ADVERTISEMENT

സംസ്ഥാനത്തു ഭരണത്തിലുള്ള രാഷ്ട്രീയ നേതാക്കളെ എങ്ങനെയെങ്കിലും കേസിൽ കുരുക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നത്. ഇഡി നടത്തുന്ന അന്വേഷണം രാഷ്ട്രീയ അഭ്യാസമാണ്. അന്വേഷിക്കുന്ന കേസുമായി ഒരു ബന്ധവും ഇല്ലാത്തവർക്കെതിരെ വ്യാജ തെളിവുകൾ ചമയ്ക്കാൻ കേന്ദ്ര ഏജൻസികൾക്ക് ആരും ലൈസൻസ് നൽകിയിട്ടില്ല. കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ ശരിയാണെങ്കിൽ രാജ്യത്തെ ഒരു പൗരനും സുരക്ഷിതനല്ല.

സന്ദീപ് നായർ

സ്വർണ കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. ഇത് മുദ്രവച്ച കവറിൽ കോടതിയിൽ നൽകും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഹർജികൾ അപക്വമാണ്. രണ്ട് എഫ്ഐആറുകളും വ്യത്യസ്തമാണ്. ഇവ രണ്ടും രണ്ട് ഗൂഢാലോചനകളെക്കുറിച്ചുള്ളതാണ്. രഹസ്യമൊഴി രേഖപ്പെടുത്തിയാൽ കുറ്റകൃത്യത്തിൽ തനിക്കുള്ള പങ്ക് പുറത്തുവന്നു ഗൂഢാലോചന വെളിപ്പെടുമെന്നതിനാലാണു പി. രാധാകൃഷ്ണൻ ഹർജി നൽകിയത്. എന്നാൽ എഫ്ഐആറിലെ വിഷയത്തിനു പകരം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുളള കേസിനെക്കുറിച്ച് വിവരിച്ച് ഇഡി വൻ പുകമറ സൃഷ്ടിക്കുകയാണ്.

ഏപ്രിൽ 16ന് വിധി പറഞ്ഞേക്കും

ഹർജികളിൽ ഹൈക്കോടതി ഏപ്രിൽ 16നു വിധി പറയാൻ മാറ്റിയിരിക്കുകയാണ്. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെത്തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ പാടില്ലെന്ന് ആദ്യ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുൺ മാർച്ച് 24 ന് ഇടക്കാല ഉത്തരവിട്ടിരുന്നു. സന്ദീപ് നായർ നൽകിയ പരാതിയിലെടുത്ത കേസിൽ തുടർ നടപടികളൊന്നും പാടില്ലെന്നും ഏപ്രിൽ ഏഴിന് പിന്നീട് ഇടക്കാല ഉത്തരവിട്ടു. വിധി വരുന്നതുവരെ ഇടക്കാല ഉത്തരവുകൾ തുടരുമെന്നും കോടതി വ്യക്തമാക്കി. സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ നേരത്തെ അനുമതി നൽകിയിരുന്നു.

English Summary: Who will win in Legal Battle Between ED and Kerala Crime Branch?